You are currently viewing പ്രണയ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നൂറയും ആദിലയും. ഫോട്ടോസ്..

പ്രണയ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നൂറയും ആദിലയും. ഫോട്ടോസ്..

സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വാർത്തകൾ നമുക്ക് കാണാറുണ്ട്. ഓരോ വാർത്തകളെയും പല രീതിയിലാണ് സോഷ്യൽ മീഡിയ സമീപിക്കാറുള്ളത്. എല്ലാവരും ഒരുപോലെ സമീപിക്കുന്ന വാർത്തകളും, വ്യത്യസ്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന രൂപത്തിലുള്ള വാർത്തകളും സമൂഹ മാധ്യമങ്ങൾ നിത്യവും നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. സദാചാര ആക്രമണങ്ങൾ നിറഞ്ഞു നിൽക്കുന്ന വാർത്തകളും സർവ്വ സാധാരണയാണ്.

പുതിയ തലമുറയെ ഉൾക്കൊള്ളാൻ പറ്റാത്ത രൂപത്തിലുള്ള വാർത്തകൾ പുറത്തു വന്നാൽ അതിനെതിരെ സദാചാര ആക്രമണങ്ങൾ സമൂഹ മാധ്യമങ്ങളിൽ സർവ്വ സാധാരണയായി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. പ്രത്യേകിച്ചും എൽജി ബിടി ക്യു ആർ റിലേറ്റഡ് വാർത്തകൾ സോഷ്യൽ മീഡിയയിൽ പുറത്തു വന്നാൽ അതിന് രണ്ട് രീതിയിൽ സമീപിക്കുന്ന വ്യക്തികളെ നമുക്ക് കാണാൻ സാധിക്കും. അനുകൂലിക്കുന്ന ഒരു വിഭാഗവും പ്രതികരിക്കുന്ന മറ്റൊരു വിഭാഗവും.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിൽ ഏറ്റവും വലിയ ചർച്ചയായിരുന്നു വാർത്തയായിരുന്നു നൂറ ആദില എന്നിവരുടെ പ്രണയം. സമൂഹത്തിന്റെ ചങ്ങലകൾ വലിച്ചെറിഞ്ഞു അവർ ഒന്നിക്കാൻ തീരുമാനിച്ചപ്പോൾ പല രീതിയിൽ അവരെ സോഷ്യൽ മീഡിയ സമീപിക്കുകയുണ്ടായി. ലെസ്ബിയൻ പ്രണയത്തെ അനുകൂലിക്കുന്നവർ അവരെ പൂർണ്ണമായി പിന്തുണച്ചു.

അതേ അവസരത്തിൽ അവർക്കെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നു. പലരും അവർക്കെതിരെ സദാചാര ആക്രമണങ്ങൾ അഴിച്ചുവിട്ടു. അതേപോലെ സ്വന്തം കുടുംബത്തിലെ അംഗങ്ങളെ എതിർത്തു കൊണ്ടാണ് ഇവർ കല്യാണം കഴിച്ചത്, ഇതിന്റെ പരിണിതഫലം പിന്നീട് ഇവർ അനുഭവിക്കും എന്ന തരത്തിലുള്ള ഒരുപാട് കമന്റുകൾ ഇവരുടെ വാർത്തകൾക്ക് താഴെ വരാൻ തുടങ്ങി.

പക്ഷേ വിമർശനങ്ങളെ പൂമാലയായി സ്വീകരിച്ചു കൊണ്ട് അവർ ജീവിതം മുന്നോട്ടു കൊണ്ടു പോവുകയായിരുന്നു. ഇന്ത്യ അനുശാസിക്കുന്ന നിയമ വഴിയിലൂടെ അവർ ഒന്നിക്കുകയും ചെയ്തു. കുടുംബത്തിന്റെ എതിർപ്പുകൾ മാനിക്കാതെ അവർ ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇവരുടെ വാർത്തകൾ ഒട്ടുമിക്ക മാധ്യമങ്ങൾ പുറത്തു വിടുകയും ചെയ്തു. ഒരുപാട് അഭിമുഖങ്ങളിൽ ഇവർ പ്രത്യക്ഷപ്പെടുകയും ചെയ്തു.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇവരുടെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഇവരുടെ വെഡിങ് ഫോട്ടോഷൂട്ട് എന്ന നിലയിലാണ് പുറത്തുവന്നത്. സോഷ്യൽ മീഡിയ അതേറ്റെടുത്ത് ആഘോഷിക്കുകയും ചെയ്തു. ഇവർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമായി നിലകൊള്ളുന്നു. ഒരുപാട് പേർ ഇവരെ ഫോളോ ചെയ്യുകയും ചെയ്യുന്നുണ്ട്. അവരുടെ ഫോട്ടോകളും വീഡിയോകളും നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ നിരന്തരമായി ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് ഇവർ അവരുടെ സന്തോഷം അറിയിക്കുകയാണ്. ഇപ്പോൾ ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. പരസ്പരം ചുംബിച്ച് പ്രണയം അറിയിക്കുന്ന ഫോട്ടോയാണ് പങ്ക് വെച്ചത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

Leave a Reply