You are currently viewing ആറാം ക്ലാസ്സ്‌ മുതൽ എനിക്ക് ബോയ് ഫ്രണ്ട് ഉണ്ടായിരുന്നു.. പിന്നീട് എന്തുണ്ടായി എന്ന് താരം പറയുന്നു..

ആറാം ക്ലാസ്സ്‌ മുതൽ എനിക്ക് ബോയ് ഫ്രണ്ട് ഉണ്ടായിരുന്നു.. പിന്നീട് എന്തുണ്ടായി എന്ന് താരം പറയുന്നു..

നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി തിളങ്ങിനിൽക്കുന്ന താരമാണ് ലെന. മലയാളത്തിൽ കൂടുതൽ ശോഭിച്ചു നിൽക്കുന്ന താരം ഒരുപാട് സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും അഭിനയം കൊണ്ട് ആരാധകരെ ഞെട്ടിക്കാനും താരത്തിന് സാധിച്ചു എന്ന് വേണം പറയാൻ. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം ഓരോ സിനിമകളിലൂടെ തെളിയിക്കുകയും ചെയ്തു.

താരത്തിന് ഇപ്പോഴും കൈ നിറയെ അവസരങ്ങളാണ്. സംവിധായകൻ തന്നെ വിശ്വാസം അർപ്പിച്ച് ഏൽപ്പിച്ച ഓരോ കഥാപാത്രങ്ങളെ തന്മയത്തോടുകൂടി പൂർണമായി വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുന്നുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അതുകൊണ്ട് ഏത് തരത്തിലുള്ള സ്ത്രീകഥാപാത്രങ്ങളെയും ഉൾക്കൊള്ളാൻ താരത്തിന് സാധിക്കുന്നുണ്ട്. തന്നെക്കാൾ മുതിർന്നവരുടെ അമ്മ വേഷങ്ങൾ വരെ താരം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും നിറ സാന്നിധ്യമാണ് താരം. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി ആരാധകരുടെ താൽപര്യാർത്ഥം പങ്കുവെക്കാറുണ്ട്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല മോഡൽ ഫോട്ടോ ഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ താരത്തിന് ലക്ഷക്കണക്കിന് ആരാധകരുണ്ട്.

ഒരുപാട് പ്രശസ്തമായ അഭിമുഖങ്ങളിൽ താരം പ്രത്യക്ഷപ്പെടുകയും തന്റെ ജീവിത വിശേഷങ്ങളും സിനിമ വിശേഷങ്ങൾ വളരെ വ്യക്തമായി തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം ജാങ്കോ സ്പേസിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുന്നത്. തന്റെ ജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് താരം തുറന്നു പറഞ്ഞത്.

തന്റെ ജീവിതത്തിൽ ഉണ്ടായ കല്യാണ കാര്യവും പിന്നീട് നടന്ന ഡിവോസുമാണ് വളരെ ലാഘവത്തോടെ ചിരിച്ചുകൊണ്ട് താരം പറഞ്ഞത്. ആറാം ക്ലാസ് മുതൽ ഉണ്ടായ പ്രണയം അവസാനം കല്യാണത്തിൽ അവസാനിക്കുകയുണ്ടായി. സ്ക്രിപ്റ്റ് റൈറ്റർ ആയ അഭിലാഷ് കുമാർ ആണ് താരത്തിന്റെ മുൻ ഭർത്താവ്. കല്യാണം കഴിച്ചതിനുശേഷം രണ്ടുപേരും ഒരുപോലെ എടുത്ത തീരുമാനമായിരുന്നു ഡിവോഴ്സ് എന്ന് താരം അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്.

ഒരുപാട് വർഷമായി തുടർച്ചയായി ഇതേ മുഖം തന്നെയല്ലേ കാണുന്നത്. ആറാം ക്ലാസ് മുതൽ തുടങ്ങിയ പരിചയമാണ് നമ്മുടേത്. അതുകൊണ്ട് ഇനി ഒരു ഡിവോഴ്സ് ആവാം. നിങ്ങൾ നിങ്ങളുടെ വഴിക്ക് പോയി ലോകം കാണുക. ഞാൻ എന്റെ വഴിക്ക് മുന്നോട്ടുപോകാമെന്ന് രണ്ടുപേരും ഒരുമിച്ച് തീരുമാനമെടുക്കുകയായിരുന്നു എന്ന് ലെന ചിരിച്ചുകൊണ്ട് പറയുന്നുണ്ട്. ഡിവോഴ്സ് പേപ്പർ ഒപ്പിടാൻ പോകുന്ന സമയത്ത് പോലും ഒരുമിച്ച് ഒരു പ്ലേറ്റിൽ ഗുലാബ് ജാം കഴിക്കുകയായിരുന്നു നമ്മൾ എന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply