ആത്മശാന്തി തേടി നടിമാര്‍ ഗംഗാ നദിക്കരയിലും ഋഷികേശിലും;.ഗംഗയില്‍ മുങ്ങി ലെന
മികച്ച അഭിനയം കൊണ്ട് സിനിമ മേഖലയിൽ അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ലെന. ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് താരം ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് തുടങ്ങി ഒട്ടേറെ മലയാള സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് താരം അഭിനയിച്ചിട്ടുള്ളത്.

മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ താരം മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് അഭിനയ മേഖലയിലേക്ക് താരം കടന്നു വരുന്നത്. ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് താരത്തിന് സിനിമയിൽ വഴിത്തിരിവുണ്ടായത്. അതിലൂടെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിക്കാൻ തുടങ്ങി.

പിന്നീട് സ്നേഹ വീട്, സ്പിരിറ്റ്, തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു. വിദ്യാഭ്യാസ മേഖലയിൽ താരത്തിന് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. പ്രജ്യോതി നികേതണിൽ ബിരുദ പഠനം ചെയ്യുന്ന സമയത്ത് ആണ് രണ്ടാം ഭാവം എന്ന സിനിമയിൽ താരം അഭിനയിക്കുന്നത്. രണ്ടാം ഭാവത്തിലെ അഭിനയത്തിനു ശേഷം മനഃശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദം കരസ്ഥമാക്കിയ ശേഷം മുംബൈയിലെ ഒരു ആശുപത്രിയിൽ മനഃശാസ്ത്ര വിഭാഗത്തിൽ ജോലി നോക്കിയിരുന്നു.

പിന്നീട് 2004 ൽ പ്രമുഖ തിരക്കഥാകൃത്തായ അഭിലാഷിനെ താരം വിവാഹം ചെയ്തു. അസോസിയേറ്റ് സംവിധായകനായി സാൾറ്റ് ആൻഡ് പെപ്പർ സിനിമയിലൂടെ അഭിലാഷ് സിനിമാ ലോകത്തെത്തുകയും ചെയ്തു. പിന്നീട് 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലെ തിരക്കഥയിലൂടെ താരം പ്രശസ്തനായി. പക്ഷേ താരത്തിന്റെ വിവാഹ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ കഴിയാതെ ഇരുവരും വിവാഹ ബന്ധം വേർപെടുതുകയാണ് ചെയ്തത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഏത് തരത്തിലുള്ള ഫോട്ടോകൾ താരം പങ്കുവെച്ചാലും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഏത് തരത്തിലുള്ള വേഷങ്ങളും വളരെ നന്നായി താരത്തിന് ഇണങ്ങുന്നു എന്നും സുന്ദരിയായി തന്നെയാണ് താരത്തെ ഓരോ വേഷങ്ങളിലും കാണാറുള്ളത് എന്നും ആരാധകർ പലപ്പോഴായി കമന്റ് ചെയ്തിട്ടുണ്ട്.

ഇപ്പോൾ ഗംഗാനദിയിൽ മുങ്ങി നിവരുന്ന താരത്തിന്റെ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ആത്മശാന്തിക്ക് വേണ്ടി ഋഷികേഷിലും ഗംഗ നദിയിലും പോകുന്നത് പലർക്കും പതിവാണ്. എന്നാൽ ഇപ്പോൾ ഗംഗാനദിയിൽ നിന്നുള്ള ഫോട്ടോകളാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ ഫോട്ടോകൾ തരംഗമായത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും പുതിയ ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുകയാണ്.