You are currently viewing സ്റ്റുഡിയോകളില് ബിക്കിനി മാത്രം ധരിച്ച്‌ കൊണ്ട് നടക്കേണ്ടി വന്നവരുണ്ട്; വെളിപ്പെടുത്തലുമായി ലക്ഷ്മി റായ്…

സ്റ്റുഡിയോകളില് ബിക്കിനി മാത്രം ധരിച്ച്‌ കൊണ്ട് നടക്കേണ്ടി വന്നവരുണ്ട്; വെളിപ്പെടുത്തലുമായി ലക്ഷ്മി റായ്…

മലയാള ചലച്ചിത്ര മേഖലയിലെ കാസ്റ്റിംഗ് കൗച്നെക്കുറിച്ച് ലക്ഷ്മി റായി തുറന്നു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. താരത്തിന് ഒരുപാട് പ്രേക്ഷകർ പിന്തുണയും ഉള്ളത് കൊണ്ടുതന്നെ താരം പറയുന്ന വാക്കുകൾ പ്രേക്ഷകർക്ക് വിശ്വസനീയമാണ് എന്നാണ് പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്.

പഴയകാലത്തെ അപേക്ഷിച്ച് കാസ്റ്റിംഗ് കൗച്ച്കൾ ഈ കാലഘട്ടത്തിൽ ഗണ്യമായി കുറവ് സംഭവിച്ചിട്ടുണ്ട് എങ്കിലും ഇപ്പോഴും ഉണ്ട് എന്നാണ് താരം പറയുന്നത്. താരം തന്റെ ഒരു സുഹൃത്തിന് ഉണ്ടായ അനുഭവം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ഈയടുത്ത് നടന്ന ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

മോഡലിംഗ് രംഗത്ത് സജീവമായ സുഹൃത്തായിരുന്നു. അവൾക്ക് സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം കാരണം ഒരു ഓഡിഷന് പോയപ്പോഴുണ്ടായ അനുഭവം ആണ് താരം തുറന്നു പറയുന്നത്. രതിമൂർച്ചയുടെ സമയം അഭിനയിച്ച കാണിക്കാനും ആ സമയത്തെ ശബ്ദം ഉണ്ടാക്കാനും ആയിരുന്നു സുഹൃത്തിനോട് സിനിമയുടെ അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടത്.

ആ സിനിമയിൽ ഒരു പക്ഷേ ഇത്തരം ഇന്റിമേറ്റ് ആയ സംഭവങ്ങൾ ഉണ്ടായേക്കാം. പക്ഷേ ഒരു അഭിനേത്രിയുടെ കഴിവ് മനസ്സിലാക്കുന്നത് ഇങ്ങനെയാണോ എന്നാണ് താരം അഭിമുഖത്തിൽ ചോദിക്കുന്നത്. അന്നത്തെ സംഭവത്തോടെ തന്റെ സുഹൃത്ത് സിനിമയിൽ അഭിനയിക്കുക എന്ന മോഹം എറിഞ്ഞ് അവിടെ നിന്ന് കരഞ്ഞു ഓടി പോവുകയാണുണ്ടായത് എന്നും താരം പറയുന്നു.

ഓഡിഷന് പോകുമ്പോൾ വസ്ത്രങ്ങൾ മാറ്റി വെറും അടി വസ്ത്രത്തിൽ ഒരുപാട് സമയം സ്റ്റുഡിയോയിൽ നിൽക്കാൻ നിർബന്ധിതരായ ഒരുപാട് താരങ്ങൾ ഉണ്ട് എന്നും ലക്ഷ്മി റായി പറയുന്നു. അടിവസ്ത്രങ്ങളിൽ റാംപ് വാക്ക് നടത്തികുന്നതാണ് വലിയ കഷ്ടം. സിനിമ എന്ന വലിയ മോഹം മനസ്സിൽ പേറി വരുന്നവർ പലരും ഇത് സഹിക്കുന്നുണ്ട് എന്നും താരത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം.

ഇങ്ങനെ ചെയ്യിപ്പിക്കാൻ വേണ്ടി ഒരു ഗ്രൂപ്പ് തന്നെ ബോളിവുഡ്ൽ ഉണ്ട് എന്നാണ് താരത്തിന്റെ ആരോപണം. പല താരങ്ങളും തുറന്നു പറയാത്ത ഒരു മേഖലയാണ് കാസ്റ്റിംഗ് കൗച് എന്നതു കൊണ്ടുതന്നെ ഇത് ചെയ്യുന്നവർ ആ പ്രവർത്തി തുടരുകയാണ് എന്നാണ് താരത്തിന്റെ വാക്കുകളുടെ ചുരുക്കം

Leave a Reply