മലയാളിത്തനിമ നിറഞ്ഞ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച പ്രിയ മോഡൽ. സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ഫോട്ടോഷോട്ടുകൾ ഓരോ ദിവസം പുറത്തു വരാറുണ്ട്. ചില ഫോട്ടോകൾ നമ്മെ വല്ലാതെ ആകർഷിച്ചു പിടിച്ചിരുത്തുന്നു എന്നത് യാഥാർത്ഥ്യമാണ്. പല തരത്തിലുള്ള ഫോട്ടോ ഷൂട്ടുകളാണ് സോഷ്യൽ മീഡിയയിൽ ദിവസേന നമുക്ക് കാണാൻ സാധിക്കുന്നത്. ഒട്ടുമിക്ക ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. പങ്കുവെക്കുന്ന ഫോട്ടോകളിലൂടെ കരിയറിനെ തന്നെ ഭദ്രമാക്കാനുള്ള അവസരങ്ങളാണ് പലർക്കും തുറന്നു കിട്ടിയിരിക്കുന്നത്. സിനിമ സീരിയൽ മേഖലയിലെ പ്രമുഖ നടിമാർ വരെ മോഡലിംഗ് രംഗത്ത് സജീവമായി കാണാൻ കഴിയുന്നത് ഇതിലൂടെ കരിയറിന് വിശാലത ലഭിക്കുന്നു എന്നതു കൊണ്ടാണ്

സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് എന്നും പുതുമയുള്ളതും വ്യത്യസ്തതയുള്ളതും സ്വീകരിക്കപ്പെടുന്നതും ആകാൻ അണിയറ പ്രവർത്തകരും പങ്കുവെക്കുന്ന മോഡലുകളും ശ്രദ്ധിക്കുന്നത് സ്വാഭാവികം തന്നെയാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷൂട്ടുകൾ മുതൽ സാരിയുടുത്ത് ശാലീന സുന്ദരിയായി തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷോട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ കാണാൻ കഴിഞ്ഞതും അതുകൊണ്ടുതന്നെ.

കഴിഞ്ഞ കുറച്ച് സമയങ്ങളായി സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ സ്ക്രോൾ ടൈമിങ്ങിൽ കടന്നുപോവുകയും കണ്ട കണ്ണുകളെയെല്ലാം കുറച്ച് നിമിഷങ്ങൾക്കെങ്കിലും സ്ഥാപരാക്കാൻ സാധിക്കുകയും ചെയ്ത ഒരു മോഡൽ ഫോട്ടോ ഷൂട്ട് ആണ് ഡ്രീം ഫോക്കസ് ഫോട്ടോഗ്രാഫി പകർത്തിയത്. പഴയകാല കൊട്ടാരങ്ങളെയും അന്തർജനങ്ങളെയും എല്ലാം ഓർമ്മപ്പെടുത്തുന്ന വസ്ത്രധാരണ രീതിയിലാണ് മോഡൽ മീനാക്ഷി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാവുകയാണ്.

മലയാളികളുടെ തനത് ഭംഗിയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള സെറ്റ് മുണ്ടും മുലക്കച്ചയും ഉടുത്ത് ആകർഷണീയമായ രൂപത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതുകൊണ്ട് തന്നെയാണ് ഫോട്ടോഷൂട്ട് പങ്കുവെച്ച് നിമിഷങ്ങൾക്ക് അകം തന്നെ വൈറൽ ആവാനും സോഷ്യൽ മീഡിയ ഇടങ്ങളിൽ ട്രെൻഡിങ് ആവാനും കാരണമായിരിക്കുന്നത്. സൗന്ദര്യമുള്ളതിനെ നോക്കിനിൽക്കുന്നത് മനുഷ്യ സഹജമായത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഫോട്ടോഷൂട്ട് സ്വീകാര്യമായിരിക്കുകയാണ്.