You are currently viewing ഉഫ് എന്താ മൊഞ്ച്… ഉമ്മച്ചിക്കുട്ടിയായി ലക്ഷ്മി അസർ.. റംസാൻ സ്പെഷ്യൽ ഫോട്ടോഷൂട്ട് പങ്കുവെച്ച് താരം

ഉഫ് എന്താ മൊഞ്ച്… ഉമ്മച്ചിക്കുട്ടിയായി ലക്ഷ്മി അസർ.. റംസാൻ സ്പെഷ്യൽ ഫോട്ടോഷൂട്ട് പങ്കുവെച്ച് താരം

ക്യൂട്ട് സൽവാർ ലുക്കിൽ റമളാൻ ഫോട്ടോ ഷൂട്ട്‌ അപ്ലോഡ് ചെയ്ത് താരം… ഫോട്ടോകൾ കാണാം

മലയാളം ടെലിവിഷൻ സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും പ്രവർത്തിക്കുന്ന ഒരു ജനപ്രിയ മലയാള നടിയാണ് ലക്ഷ്മി പ്രമോദ്. 2013-ൽ പുറത്തിറങ്ങിയ ‘സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ ബിഗ് സ്‌ക്രീൻ അഭിനയ അരങ്ങേറ്റം. 2011-ൽ മുകേഷ് കാത്കൽ എന്ന പരിപാടിയിലൂടെയാണ് താരം തന്റെ ടെലിവിഷൻ ഷോയിൽ അരങ്ങേറ്റം കുറിച്ചത്.

നൃത്തം ഇഷ്ടപ്പെടുന്ന താരം ക്ലാസിക്കൽ നൃത്തത്തിലും പാശ്ചാത്യ നൃത്തത്തിലും പരിശീലനം നേടിയിട്ടുണ്ട്. വില്ലത്തി വേഷങ്ങളിലൂടെയാണ് താരം മിനി സ്ക്രീൻ രംഗത്ത് ഒരുപാട് ആരാധകരെ നേടിയത്. വളരെ മനോഹരമായി നെഗറ്റീവ് കഥാപാത്രങ്ങളെ താരം കൈകാര്യം ചെയ്തിരുന്നു. റംസി ആത്മഹത്യാ കേസ് പ്രശ്നം ആയതോടു കൂടി താരം യഥാർത്ഥ ജീവിതത്തിലും വില്ലത്തി ആണ് എന്ന് ഒരു പ്രചാരണം ഉണ്ടായിട്ടുണ്ട്.

മിനി സ്ക്രീൻ രംഗത്ത് സജീവമായി നിൽക്കുന്നതിനിടയിലാണ് റംസി ആത്മഹത്യാ കേസും അതിനെ സംബന്ധിച്ച വിവാദങ്ങളും ഉണ്ടായത്. അതിനു ശേഷം മിനിസ്ക്രീൻ അഭിനയത്തിൽ നിന്ന് താരം വിട്ടുനിൽക്കുകയാണ്. മുഹമ്മദ് അസർ ആണ് താരത്തിന്റെ ജീവിത പങ്കാളി. മതത്തിന്റെ പ്രക്ഷുബ്ധതകൾക്കും പ്രതിസന്ധികൾക്കും ഇടയിലാണ് അവർ അവരുടെ പ്രണയം പൂർത്തിയാക്കിയത്. ഇപ്പോൾ അഭിനയ മേഖലയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്.

കുടുംബ ഫോട്ടോകളും വിശേഷങ്ങളും എല്ലാം താരമിപ്പോൾ ഇടയ്ക്കിടെ പങ്കുവെച്ച് എത്താറുണ്ട്. ഫാമിലി ഫോട്ടോകൾ ഉൾപ്പെടെ എല്ലാം ആരാധകർ വളരെ പെട്ടെന്ന് സ്വീകരിക്കുകയും ചെയ്യാറുണ്ട്. മുമ്പത്തേക്കാൾ ഗ്ലാമർ ലുക്കിലുള്ള ഫോട്ടോകൾ താരമിപ്പോൾ പങ്കു വെക്കുന്നുണ്ട്. ഇപ്പോൾ താരം ക്യൂട്ട് സൽവാറിൽ ഉള്ള കിടിലൻ റമളാൻ ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. ആരാധകർക്ക് റമളാൻ കരീം ആശംസകളും താരം നേരുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply