മര്യാദയില്ലേ? മാഡം എന്ന് വിളിക്കണം’; സെറ്റിൽ നടിയുമായി വഴക്കായി… ലാൽ ജോസിന്റെ വാക്കുകൾ വൈറൽ ആകുന്നു
മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. സഹസംവിധായകനായി സിനിമയിലെത്തിയ താരം 1998-ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. രണ്ടാം ഭാവം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. സഹ സംവിധായകൻ ആയും ഒരുപാട് സിനിമകൾ താരം ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖത്തിന്റെ ചെറിയൊരു ഭാഗമാണ് വൈറൽ ആകുന്നത്. ആദ്യമായി താരം സഹ സംവിധാനം ചെയ്ത സിനിമയാണ് പൂക്കാലം വരവായി. ഇവ സിനിമയെ കുറിച്ചാണ് താരം ഇപ്പോൾ സംസാരിക്കുന്നത്. സിനിമ ഷൂറ്റിംഗിന്റെ ഇടയിൽ നടിയുമായി ചെറിയൊരു വഴക്ക് ഉണ്ടായി എന്നാണ് അദ്ദേഹം പറഞ്ഞത്. സുനിത ആയിരുന്നു സിനിമയിലെ നായിക.

1986 മുതൽ 1996 വരെ ദക്ഷിണേന്ത്യയിൽ നിർമ്മിച്ച സിനിമകളിലെ വേഷങ്ങൾക്ക് പേരുകേട്ട ഇന്ത്യൻ നടിയാണ് സുനിത 1986 ൽ മുക്ത എസ്. സുന്ദർ സംവിധാനം ചെയ്ത കൊടൈ മജായ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രതാരം മേഖലയിലേക്ക് പ്രവേശിച്ചത്. സാജൻ സംവിധാനം ചെയ്ത പ്രതാപ് പോത്തൻ, അംബിക , ഗീത തുടങ്ങിയവർ അഭിനയിച്ച നിറഭേദങ്ങൾ, രാജസേനൻ സംവിധാനം ചെയ്ത രതീഷും സരിതയും അഭിനയിച്ച കണികാണും നേരം തുടങ്ങിയ മലയാള സിനിമകളിൽ താരം അഭിനയിച്ചു.

സിനിമയുടെ സെറ്റിൽ വെച്ച് അതിലെ നായിക സുനിതയുമായി പ്രശ്നം ഉണ്ടായി എന്നും ഷോട്ട് റെഡി ആയപ്പോൾ സുനിതാ ഷോട്ട് റെഡിയായി വരൂ എന്ന് പറഞ്ഞു ഞാൻ അവരെ വിളിച്ചു എന്ന് താരം പറഞ്ഞു. അവർ വന്നില്ല. വീണ്ടും കമൽ സർ സുനിത എവിടെ എന്ന് ചോദിച്ചു. വീണ്ടും ഷോട്ട് റെഡി എന്ന് പറഞ്ഞ് സുനിതയെ ഞാൻ വിളിച്ചു എന്ന് താരം പറഞ്ഞു. അപ്പോൾ ഇവരുടെ ആയ എന്താ ഒരു മര്യാദയില്ലേ, ആർട്ടിസ്റ്റല്ലേ അവരെ പേര് വിളിക്കാമോ അവരെ അമ്മ എന്ന് ചേർത്ത് വിളിക്കേണ്ടെ, അല്ലെങ്കിൽ മാഡം എന്ന് വിളിക്കേണ്ടേ എന്നൊക്കെ ചോദിച്ചു’ പൊട്ടിത്തെറിച്ചു എന്നാണ് താരം പറഞ്ഞത്.

പെട്ടെന്ന് എന്റെ എല്ലാ കൺട്രോളും പോയി എന്നും അമ്മാ, കുമ്മാ എന്നൊന്നും ഞങ്ങളുടെ ഭാഷയിൽ ഇല്ല എന്നാണ് ഞാൻ അതിനു മറുപടിയായി പറഞ്ഞത്. എനിക്ക് വേണമെങ്കിൽ വിളിക്കാവുന്നത് ചേച്ചി എന്നാണ് എന്നും അതിന് എന്നേക്കാൾ പ്രായമുണ്ടെന്ന് പറയണം എന്നും ഞാൻ പറഞ്ഞു. അല്ലാതെ പേരിട്ടിരിക്കുന്നത് വിളിക്കാനാണ് എന്നും എന്നെ പറഞ്ഞ് വിടുന്നെങ്കിൽ പറഞ്ഞ് വിട്ടോ എന്ന് ഞാൻ പറഞ്ഞു എന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. വളരെ പെട്ടന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.