
മലയാളം ബിഗ് ബോസ് സീസൺ 4 വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. മോഹൻലാലിന്റെ അവതരണ മികവും മത്സരാർത്ഥികളുടെ വീറും വാശിയും ഓരോ ദിവസം കഴിയുമ്പോഴും ബിഗ് ബോസ് ഹൗസ് മത്സര ചൂടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. വളരെ നാടകീയമായ രംഗങ്ങളാണ് ബിഗ്ബോസ് നടന്നുകൊണ്ടിരിക്കുന്നത്.

പരസ്പരം പാര വെച്ചും കലഹിച്ചും ഗ്രൂപ്പിസം നടത്തിയും ബിഗ് ബോസ് ഹൗസ് പ്രേക്ഷകരിൽ ആവേശം നിറക്കുകയാണ്. പല രീതിയിലാണ് മത്സരങ്ങൾ നടക്കുന്നത്. പ്രേക്ഷകരുടെ ആകെപ്പാടെ ഉള്ള അഭിപ്രായം കഴിഞ്ഞ മൂന്നു സീസണുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി വളരെ മോശമായ സീസണാണ് 4 എന്നതാണ്. പല മേഖലകളിൽ തിളങ്ങി നിൽക്കുന്നവരാണ് ബിഗ്ബോസിൽ മത്സരാർത്ഥികൾ ആയി എത്തിയിട്ടുള്ളത്.

ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥിയായ എത്തി 40 ദിവസം പൂർത്തിയാക്കിയ സെലിബ്രിറ്റിയാണ് ലക്ഷ്മിപ്രിയ. ഒരുപാട് സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കാൻ ലക്ഷ്മിപ്രിയക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ തന്റെ നിലപാടുകൾ കൊണ്ട് താരം പലപ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറുകയും ചെയ്തിട്ടുണ്ട്.



വളരെ മികച്ച മത്സരാർത്ഥിയാണ് ലക്ഷ്മിപ്രിയ. അതുകൊണ്ടുതന്നെ താരത്തിന് ആരാധകരേറെയാണ്. ഒരു സാധാരണ വീട്ടമ്മയുടെ സ്വഭാവ സവിശേഷമാണ് താരത്തെ പ്രേക്ഷകരിൽ പ്രിയങ്കരി ആക്കുന്നത്. ബിഗ് ബോസ് ഹൗസിൽ പലപ്രാവശ്യം താരം സ്വന്തം നിലപാടുകൾ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. കൃത്യമായ പ്രതികരണമാണ് താരത്തിന്റെത്.



ഇപ്പോൾ താരത്തെ അനുകൂലിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. പോസ്റ്റിൽ പറഞ്ഞ കാര്യത്തിന്റെ ചുരുക്കരൂപം ഇങ്ങനെയാണ്. ലക്ഷ്മി പ്രിയ പുറത്താകാന്‍ പാടില്ല; നാട്ടിന്‍പുറത്തെ വീട്ടമ്മമാരുടെ പ്രതീകമാണ് ലക്ഷ്മി പ്രിയ. അതുകൊണ്ടുതന്നെ ബിഗ് ബോസ് വിജയ് ആകാനുള്ള വ്യക്തമായ കാരണവും അദ്ദേഹത്തിനുണ്ട്. എന്നാണ്.



കണ്ടന്റ് ക്രിയേറ്റ് ചെയ്യാനോ സ്ക്രീൻ പ്രസൻസ് നേടാനോ ലക്ഷ്മിപ്രിയ പ്രത്യേകം ശ്രമിക്കേണ്ട ആവശ്യമില്ല. ഡോക്ടർ റോബിന് ശേഷം ഏറ്റവും കൂടുതൽ സ്ക്രീൻ പ്രസൻസ് ലഭിച്ച താരമാണ് ലക്ഷ്മിപ്രിയ. മറ്റുള്ള ഫീമെയിൽ മത്സരാർഥികളെ കാൾ എത്രയോ മികച്ച മത്സരാർത്ഥിയാണ് ലക്ഷ്മിപ്രിയ. ബിഗ് ബോസിലെ എല്ലാ ടാസ്ക്കളും ബുദ്ധിമുട്ടാണെങ്കിൽ പോലും 100% ടെഡിക്കേഷൻ ഓടുകൂടി ചെയ്യാൻ അവർ ശ്രമിക്കുന്നുണ്ട്. പലരും പല രീതിയിൽ വളഞ്ഞ് ആക്രമിക്കുന്ന സമയത്ത് പോലും അവർക്ക് ക്ലിയറായി മറുപടി നൽകാറുണ്ട്. എന്ന് കുറിപ്പിൽ പറയുന്നുണ്ട്.



