You are currently viewing ഇവര് വേറെ ലെവലാ, മാളികപ്പുറത്തിലൂടെ പ്രേക്ഷക ഹൃദയത്തിലിടം നേടിയ കുഞ്ഞു താരങ്ങള്‍

ഇവര് വേറെ ലെവലാ, മാളികപ്പുറത്തിലൂടെ പ്രേക്ഷക ഹൃദയത്തിലിടം നേടിയ കുഞ്ഞു താരങ്ങള്‍

ഇവര് വേറെ ലെവലാ, മാളികപ്പുറത്തിലൂടെ പ്രേക്ഷക ഹൃദയത്തിലിടം നേടിയ കുഞ്ഞു താരങ്ങള്‍

മാളികപ്പുറം എന്ന സിനിമ പ്രേക്ഷകർ ഏറ്റെടുത്ത പോലെ തന്നെ സിനിമയിലെ ബാല താരങ്ങളെയും സിനിമ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. ദേവ നന്ദയും ശ്രീപദും ആണ് സിനിമയിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. ദേവ നന്ദ മലയാളം ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ ബാലതാരമാണ്. ഇന്ത്യയിലെ കേരളത്തിലെ ആലുവയിൽ ഒരു മലയാളി കുടുംബത്തിലാണ് ദേവ നന്ദ ജനിച്ചത്.

പിതാവ് ജിബിൻ ഒരു ബിസിനസുകാരനാണ്. അമ്മ പ്രീത ഗോപാലകൃഷ്ണൻ സർക്കാർ ജീവനക്കാരിയാണ്. കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളിൽ നാലാം ക്ലാസിലാണ് ദേവനന്ദ പഠിക്കുന്നത്. 2019ൽ മലയാളം ചിത്രമായ തൊട്ടപ്പൻ എന്ന ചിത്രത്തിലാണ് ദേവ നന്ദ അഭിനയ ജീവിതം ആരംഭിച്ചത്. തോട്ടപ്പൻ കൂടാതെ മൈ സാന്റ , മിന്നൽ മുരളി, സൈമൺ ഡാനിയേൽ, സ്വർഗ്ഗം, ടീച്ചർ, അടി, മാളികപ്പുറം എന്നീ സിനിമകളിലും താരം അഭിനയിച്ചു.

വരാനിരിക്കുന്ന നെയ്മർ, സോമന്റെ കൃതാവ് എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. മാളികപ്പുറം എന്ന സിനിമയിലെ താരത്തിന്റെ അഭിനയം എടുത്തു പറയത്തക്ക മികവ് പുലർത്തിയിരുന്നു. കല്ലു എന്ന കഥാപാത്രത്തെ കണ്ടവരാരും മറക്കില്ല. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ആ കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ വലിയ അഭിനയമികമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

കല്ലുവിനൊപ്പം പിയൂഷ് എന്ന സഹക ബാലതാരത്തെ അവതരിപ്പിച്ചത് ശ്രീ പദ് ആയിരുന്നു. താരം ആദ്യമായി ചെയ്തത് ബ്ലൂടൂത്ത് എന്ന ആൽബം ആയിരുന്നു അത് വൈറൽ ആയതിനുശേഷം ആണ് സിനിമകളിലേക്കുള്ള അവസരങ്ങൾ ശ്രീപതിന് തേടിയെത്തുന്നത്. tik tok നിരോധിക്കുന്നതിന് മുമ്പ് ഒരുപാട് ആരാധകരുള്ള ഒരു വലിയ ടിക് ടോക് താരമായിരുന്നു ശ്രീപദ്. താരം ആദ്യമായി അഭിനയിച്ചത് ത തവളയുടെ ത എന്ന സിനിമയിലാണ്. കാസ്റ്റിംഗ് കാള്‍ കണ്ട് അച്ഛനാണ് ത തവളയുടെ ത എന്ന സിനിമയിലേക്ക് എന്റെ ഫോട്ടോ അയച്ചത്.

അതില്‍ അഭിനയിക്കുമ്ബോഴാണ് നിര്‍മ്മല്‍ അങ്കിള്‍ കുമാരിയിലേക്ക് വിളിക്കുന്നത്. കുമാരിയിലെ ചാെക്കന്‍ എന്ന കുട്ടിച്ചാത്തന്‍ ശ്രീപത് വളരെ മനോഹരമായി കൈകാര്യം ചെയ്തു. ഷംസുചേട്ടന്റെ വാനില്‍ ഉയരെ ഷോര്‍ട്ട് ഫിലിം കണ്ടാണ് വിഷ്ണു ചേട്ടന്‍ മാളികപ്പുറത്തിലേക്ക് വിളിക്കുന്നത്. പിയൂഷ് എന്ന തള്ളുണ്ണിയെയും വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്. കഥാപാത്രമാണെങ്കിലും വളരെ പക്വമായാണ് താരം കൈകാര്യം ചെയ്തത് എന്നത് നേട്ടം തന്നെയാണ്.

പയ്യന്നൂര്‍ പേരൂര്‍ ആണ് ശ്രീപദിന്റെ നാട്. അച്ഛന്‍ രജീഷും അമ്മ രസ്നയും അദ്ധ്യാപകരാണ്. മാതമംഗലം ജി.എല്‍പി സ്കൂളില്‍ നാലാം ക്ളാസിലാണ് ശ്രീപദ് പഠിക്കുന്നത്. എന്തായാലും ഇപ്പോൾ മാളികപ്പുറത്തിന്റെ വമ്പിച്ച വിജയത്തിനു ശേഷം ഒരുപാട് ഉദ്ഘാടന ചടങ്ങുകളും മറ്റു പൊതു പരിപാടികളിലും ഒക്കെയായി താരം തിരക്കിലാണ്. ഭാവിയിൽ അഭിനയം പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഇരുവരെയും കാണാൻ സാധിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply