
3 മണിക്കൂർ കൊണ്ട് എങ്ങനെ 15 കിലോ വർദ്ധിപ്പിക്കാമെന്ന് വീട് പങ്കുവെച്ച് പ്രിയതാരം.

സൗത്ത് ഇന്ത്യൻ സിനിമയിലും ബോളിവുഡിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് കൃതി കാർബന്ധ. അഭിനയത്തോടൊപ്പം ആരെയും മയക്കുന്ന സൗന്ദര്യം കൂടിയായപ്പോൾ താരം പെട്ടെന്നുതന്നെ സിനിമയിൽ തന്റെ നില ഉറപ്പിക്കുകയായിരുന്നു. കന്നട ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മോഡലിംഗ് രംഗമാണ് താരം ആദ്യമായി സെലക്ട് ചെയ്തിരുന്നത്. അവിടെനിന്നാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. 2009 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. ഇതിനിടയിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഇതിനോടകം മുപ്പതോളം സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

സമൂഹമാധ്യമങ്ങളിൽ താരം സജീവമായി നിലകൊള്ളുന്നു. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. 6.8 മില്യൺ ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം വൈറൽ ആകാറാണ് പതിവ്.

താര കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച റീൽസ് ആ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന് ‘How do you gain 15 kilos in 3 hours ‘ watch now!
എന്നെഴുതിയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ക്യാപ്ഷൻ കളവല്ല സത്യമാണെന്ന് വീഡിയോ കണ്ടു കഴിഞ്ഞതിനുശേഷം ആരാധകർ മനസ്സിലാക്കി എന്നുള്ളതാണ് വാസ്തവം.

ആദ്യം നോർമൽ ഡ്രസ്സ് ധരിച്ച് ഭാരം നോക്കിയ താരം. പിന്നീട് സ്പെഷ്യൽ കോസ്റ്റ്യൂം ധരിച്ചു വീണ്ടും ഭാരം നോക്കുന്നുണ്ട്. ആ സമയത്ത് 15 കിലോ വർധിച്ചതായി കാണാൻ സാധിക്കും. അതായത് താരം ധരിച്ച വസ്ത്രത്തിന്റെ ഭാരമാണ് അതിൽ പറഞ്ഞിരിക്കുന്നത്. അത് ധരിക്കാൻ മൂന്നു മണിക്കൂർ എടുത്തു എന്നും താരം പറയാതെ പറയുന്നുണ്ട്. അഞ്ച് മില്യണിൽ കൂടുതൽ ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

2009 ൽ പുറത്തിറങ്ങിയ ബോണി എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. തൊട്ടടുത്തവർഷം ‘ചിറു’ എന്ന സിനിമയിലൂടെ താരം കന്നടയിലും അരങ്ങേറി. ഈ സിനിമയിലെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. കെജിഎഫ് എന്ന സിനിമയിലൂടെ പാൻ ഇന്ത്യ ലെവലിൽ അറിയപ്പെട്ട ‘യഷ്’ നായകനായി പുറത്തിറങ്ങിയ ഗൂഗിൾ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.









