മനോജ് കെ ജയൻ ബിജെപിയിലേക്ക്… ടൈറ്റിൽ പറഞ്ഞ് താരം… ചിരിച്ച് കൃഷ്ണ കുമാർ
ഒരുപാട് കഥാപാത്രങ്ങളിലൂടെയും മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെയും ഒരുപാട് വർഷക്കാലമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അഭിനേതാവാണ് കൃഷ്ണ കുമാർ. ‘മലയാളികളുടെ ഇഷ്ട നടനാണ് താരം. സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്ന കൃഷ്ണകുമാർ ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ചിട്ടുണ്ട്. നാല് പെൺമക്കാളും ഭാര്യയുമടങ്ങുന്ന ഒരു സെലിബ്രിറ്റി കുടുംബമാണ് അദ്ദേഹത്തിനുള്ളത്.
കുടുംബാംഗങ്ങൾ ആരായാലും അവർ പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോൾ താരവും ഭാര്യയും ഒരുമിച്ച് എത്തിയ ആശ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹ വീഡിയോയിൽ നിന്നുള്ള ചെറിയ ഒരു ഭാഗമാണ് വൈറലായി കൊണ്ടിരിക്കുന്നത് താരം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അതിഥികളെ ഓരോരുത്തരായി കാണുകയും സംസാരിക്കുകയും ചിരിക്കുകയും സ്നേഹം പങ്കിടുകയും ചെയ്യുന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്.
അതിനിടയിൽ മനോജ് താരത്തിന്റെ അടുത്തേക്ക് വരികയും കൂടെ നിന്ന് ഫോട്ടോ എടുക്കുകയും സംസാരിക്കുകയും ചെയ്യുന്നതിനിടയിൽ ഓൺലൈൻ മാധ്യമങ്ങളെ ട്രോളി സംസാരിച്ചു. വളരെ പെട്ടെന്ന് വീഡിയോയുടെ ഈ ഒരു ഭാഗം വൈറലായത്. കൃഷ്ണകുമാറിനോട് മനോജ് കെ ജയൻ സംസാരിക്കുന്നതിനിടെ ഓൺലൈൻ മാധ്യമങ്ങളുടെ ടൈറ്റിലുകളെ ഓർമ്മപ്പെടുത്തുന്ന രൂപത്തിൽ ഞാൻ ടൈറ്റിൽ പറയാം എന്ന് പറഞ്ഞുകൊണ്ട് മനോജ് കെ ജയൻ ബിജെപിയിലേക്ക് താരം പറഞ്ഞത്.

അതിനെ മറുപടിയായി കൃഷ്ണ കുമാർ പറഞ്ഞത് മനോജ് കെ ജയനെ കാവി പുതപ്പിച്ചു എന്നാണ്. അഥവാ ഇത്തരത്തിലുള്ള ടൈറ്റിലുകളോടു കൂടെ നാളെ മുതൽ ഇവർ ഒരുമിച്ചുള്ള ഫോട്ടോകൾ ഓൺലൈൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടും എന്നാണ് സംസാരങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. ഇരുവരും ഒരുമിച്ച് ഫോട്ടോ എടുക്കുകയും മനോജ് കെ ജയൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാറിനോട് വളരെ സ്നേഹത്തോടെ സംസാരിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയുന്നു.

പ്രൗഢ ഗംഭീരമായി നടന്ന ഒരു വിവാഹ സൽക്കാരമാണ് ആശാ ശരത്തിന്റെ മകൾ ഉത്തരയുടെത്. ഒരുപാട് താരങ്ങളാണ് വിവാഹത്തിൽ പങ്കെടുത്തത്. വളരെ മനോഹരമായ വസ്ത്ര ധാരണങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന ആശാ ശരത്തിന്റെയും മകളുടെയും കുടുംബത്തിന്റെയും എല്ലാം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വലിയ വാർത്ത പ്രാധാന്യത്തോടെയാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വലിയ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ ഈ വാർത്തയെ കാണുന്നത് എന്ന് ചുരുക്കം.
