You are currently viewing തന്റെ മക്കളെ 35 വയസ്സിനു ശേഷം മാത്രമേ വിവാഹം കഴിപ്പിക്കൂ.. വിവാഹിതരായില്ലെങ്കിലും കുഴപ്പമില്ല.. കൃഷ്ണ കുമാർ…

തന്റെ മക്കളെ 35 വയസ്സിനു ശേഷം മാത്രമേ വിവാഹം കഴിപ്പിക്കൂ.. വിവാഹിതരായില്ലെങ്കിലും കുഴപ്പമില്ല.. കൃഷ്ണ കുമാർ…

തന്റെ മക്കളെ 35 വയസ്സിനു ശേഷം മാത്രമേ വിവാഹം കഴിപ്പിക്കൂ.. വിവാഹിതരായില്ലെങ്കിലും കുഴപ്പമില്ല.. കൃഷ്ണ കുമാർ…

മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റെത്. മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം മുഴുവനും സെലിബ്രേറ്റകളായ അപൂർവ്വ അവസ്ഥയാണ് ഈ കുടുംബം മലയാളികൾക്ക് മുമ്പിൽ വെക്കുന്നത്. രണ്ട് മക്കൾ സിനിമ മേഖലയിൽ അരങ്ങേറ്റം കുറിക്കുകയും യുവ നായികമാരായി തിളങ്ങുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. മറ്റൊരു മകൾ മോഡലിംഗ് രംഗത്തും സോഷ്യൽ മീഡിയ രംഗത്തും മുന്നേറിക്കൊണ്ടിരിക്കുന്നു. നാലാമത്തെ മകൾ ഏതു ഭാഗത്തിരഞ്ഞെടുക്കും എന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ.

എന്തൊക്കെയാണെങ്കിലും കുടുംബ വിശേഷങ്ങൾ പങ്കുവെക്കുന്ന ഭാര്യയുടെ യൂട്യൂബ് ചാനലിൽ അടക്കം ലക്ഷക്കണക്കിന് ആളുകളാണ് ആരാധകരായി ഉള്ളത്. അതുകൊണ്ടു തന്നെയാണ് അവരുടെ ഫോട്ടോകളും അവരെ കുറിച്ചുള്ള വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. ഇപ്പോൾ നടൻ കൃഷ്ണകുമാർ മക്കളുടെ വിവാഹ ജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി കൊണ്ടിരിക്കുന്നത്.

നാല് മക്കളും പെൺ മക്കളായതിൽ പിന്നെ ഒരുപാട് പേർ എങ്ങനെയാണ് വളർത്തുക എന്നും എങ്ങനെ വിവാഹം കഴിക്കും എന്നും തുടക്കം മുതൽ തന്നെ ചോദിച്ചിരുന്നു എന്നും പക്ഷേ ഇപ്പോൾ വളരെ വിജയകരമായും സന്തോഷകരമായും ആണ് ഞങ്ങളുടെ കുടുംബം മുന്നോട്ട് പോകുന്നത് എന്നുമാണ് കൃഷ്ണകുമാർ പറയുന്നത്. പക്ഷേ മക്കളുടെ വിവാഹ കാര്യത്തിലാണ് ഇപ്പോൾ അച്ഛനെന്ന നിലയിൽ നടൻ കൃഷ്ണകുമാർ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

മക്കളെ 35 വയസ്സിനു ശേഷം മാത്രമേ വിവാഹം കഴിപ്പിച്ചാൽ മതി എന്നും വിവാഹിതരായിയില്ല എങ്കിൽ കൂടിയും കുഴപ്പമില്ല എന്നുമാണ് കൃഷ്ണകുമാർ പറയുന്നത്. മക്കൾ വിവാഹം കഴിക്കണം എന്ന് നിർബന്ധം ഉള്ള ലോകം ഒന്നും അല്ല ഇന്ന് ഉള്ളത് എന്നും അദ്ദേഹം പറയുന്നുണ്ട്. വിവാഹം കഴിച്ചതിനു ശേഷം കലാകാരിയായി തുടരാനാണ് ഉദ്ദേശമെങ്കിൽ 35 വയസ്സിനു ശേഷം വിവാഹം മതി എന്ന് അഭിപ്രായക്കാരനാണ് താനെന്നാണ് പിതാവ് നടൻ കൃഷ്ണകുമാർ പറയുന്നത്.

പക്വത കുറവുള്ള പ്രായത്തിൽ കുടുംബജീവിതവും കലാജീവിതവും ഒരുമിച്ചു കൊണ്ടു പോകാൻ ബുദ്ധിമുട്ടായിരിക്കും എന്നും താളപ്പിഴകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നുമാണ് അദ്ദേഹം പറഞ്ഞു വരുന്നത്. സിനിമയിൽ നായകന്റെ കൂടെയുള്ള ഒരു സീൻ ഇത് ഭർത്താവും അവരുടെ കൂട്ടുകാരും കാണുമ്പോൾ എൻറെ ഭാര്യ ഇന്നലെ സിനിമയിൽ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടല്ലോ എന്ന് പറഞ്ഞാൽ മനസ്സിൽ ഒരു അത് കരടായി ഉണ്ടാകും എന്നും അത് മാറണമെങ്കിൽ ഒരു മറ്റൊരു പൊസിഷനിലേക്ക് ജീവിതം മാറണം എന്നുമുള്ള ഉദാഹരണസഹിതം ആണ് തന്റെ അഭിപ്രായത്തെ അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നത്.അവളുടെ വിവാഹപ്രായത്തെ കുറിച്ചുള്ള അച്ഛന്റെ അഭിപ്രായം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply