You are currently viewing മാറ് മുറിച്ച നങ്ങേലിയാകാന്‍ പല നടിമാരും മടിച്ചപ്പോൾ മലയാളത്തിലേക്ക് എത്തിയ സുന്ദരി ; നടിയെക്കുറിച്ച് വിനയന്‍ പറയുന്നു….

മാറ് മുറിച്ച നങ്ങേലിയാകാന്‍ പല നടിമാരും മടിച്ചപ്പോൾ മലയാളത്തിലേക്ക് എത്തിയ സുന്ദരി ; നടിയെക്കുറിച്ച് വിനയന്‍ പറയുന്നു….

അടുത്ത് പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകപ്രീതി നേടിയ ഒരു സിനിമയാണ് 19-ആം നൂറ്റാണ്ട്. സംവിധായകൻ രംഗത്ത് വിനയൻ എന്ന വലിയ പ്രതിഭയുടെ ഒരു തിരിച്ചുവരവ് തന്നെയാണ് ഈ സിനിമ അത് ഗംഭീരമായി അതിന്റെ ആഘോഷത്തിലാണ് മലയാളികൾ. ഒരുപാട് മികച്ച സിനിമകൾ മലയാള സിനിമകൾക്ക് തന്ന ഒരു സംവിധായകനാണ് അദ്ദേഹം എന്നതു കൊണ്ടു തന്നെ ആ തിരിച്ചുവരവ് വലിയ ആഹ്ലാദത്തിലാണ്. തിരുവോണത്തിന് റിലീസ് ആയ സിനിമക്ക് വലിയ പ്രേക്ഷകപ്രീതി ലഭിച്ചിട്ടുണ്ട്.

സിനിമയിലൂടെ ഏറ്റവും കൂടുതൽ താരമൂല്യം കൂടിയത് സിജു വിൽസൺ എന്ന പ്രതിഭക്ക് തന്നെയാണ് എന്ന് പറയേണ്ടിവരും. വളരെ മികച്ച അഭിനയ പ്രകടനം കാഴ്ചവെച്ചു കൊണ്ട് സിനിമ പ്രേമികളുടെ നിറഞ്ഞ കരഘോഷത്തിന് സാക്ഷിയാവാൻ ആ പ്രതിഭയുടെ അഭിനയമികവിന് സാധിച്ചു. ഇപ്പോൾ സിനിമയുടെ വിശേഷങ്ങളും മറ്റു വാർത്തകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവുകയാണ്. അഭിനേതാക്കളുടെ അഭിമുഖങ്ങളും ഫോട്ടോകളും എല്ലാം പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

സംവിധായകൻ വിനയൻ സിനിമയെക്കുറിച്ചും സിനിമയിൽ എന്തു കൊണ്ട് സിജു വിൽസൺ കയദു ലോഹർ എന്നിവരെ കാസ്റ്റ് ചെയ്തു എന്നതിനെക്കുറിച്ചും സംസാരിച്ചത് വലിയ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. എന്തുകൊണ്ട് സിജു വിൽസൺ നെ കാസ്റ് ചെയ്തു എന്നതിന് മറുപടിയായി വിനയൻ പറയുന്നത് ഒരു സൂപ്പർതാരത്തിന് ഡേറ്റിന് വേണ്ടി കാത്തിരിക്കാൻ തയ്യാറല്ലായിരുന്നു എന്നാണ്. കഴിവുള്ളവരെ കണ്ടെത്തി അവതരിപ്പിക്കാനും അഭിനയിക്കാനുള്ള തന്റെ തീരുമാനത്തെ ആണ് അദ്ദേഹം പറയുന്നത്.

കയദു ലോഹർ എന്ന അഭിനേത്രിയെ കുറിച്ച് വിനയൻ സംസാരിക്കുന്നത് വളരെ സന്തോഷവാനായാണ്. എന്തുകൊണ്ടാണ് നടിയെ നങ്ങേലി എന്ന കഥാപാത്രത്തിലേക്ക് കാസ്റ്റ് ചെയ്തത് എന്നതിനും അദ്ദേഹം കൃത്യമായ മറുപടി നൽകുന്നുണ്ട്. മാറു മുറിക്കുന്ന നങ്ങേലിയുടെ കഥ പറയുമ്പോൾ അത് എനിക്ക് പറ്റുമോ എന്ന് ഒരു സംശയം ആണ് ഒരുപാട് അഭിനേത്രികൾ മുന്നോട്ടുവെച്ചത് എന്നും എന്നാൽ കയദു ലോഹറിനോട് ഈ ഒരു വിഷയം പറയുന്നതിനു മുമ്പ് അവർ ആ കഥ പഠിച്ചിരുന്നു എന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

കയദുലോഹർ ഒരു അത്ഭുത പ്രതിഭാസം ആണ് എന്നാണ് സംവിധായകൻ വിശേഷിപ്പിച്ചത്. പ്രഗത്ഭയും വളർന്നു വരുന്നതുമായ ഇന്ത്യൻ അഭിനേത്രിയാണ് താരം. കന്നഡ സിനിമാ വ്യവസായത്തിൽ ആണ് താരം പ്രവർത്തിക്കുന്നത്. കന്നഡയ്‌ക്കൊപ്പം തമിഴ്, മലയാളം സിനിമാ വ്യവസായത്തിലെ സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭരതിന്റെ മുഗിൽ പേട്ട് എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ നായികയായും താരം പ്രവർത്തിച്ചിട്ടുണ്ട്. ഏതു സിനിമകളിൽ ആണെങ്കിലും വളരെ മികച്ച രൂപത്തിലാണ് തന്റെ കഥാപാത്രത്തെ താരം കൈകാര്യം ചെയ്യുന്നത്.

നാടിയാകുന്നതിന് മുമ്പ് താരം മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. അതിനൊപ്പം ഹിന്ദ്‌വെയർ ഹോംസ് പോലുള്ള ചില പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗൗതം വാസുദേവ് ​​മേനോൻ സംവിധാനം ചെയ്‌ത സിമ്പുവിന്റെ വേണ്ടു തനിന്തത്തു കാട് എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. നമ്മള്‍ ഒരാളെ അവതരിപ്പിക്കുമ്പോൾ അവര്‍ കഴിവ് തെളിയിച്ച് കയ്യടി വാങ്ങുന്നത് നമ്മുടെ കൂടി വിജയമാണല്ലോ എന്നും കയദുവിനെ കുറിച്ച് അദ്ദേഹം പറഞ്ഞതാണ്. പാര പെട്ടെന്ന് സംവിധായകന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Leave a Reply