You are currently viewing ദിലീപും കാവ്യയും മീനാക്ഷിയും മാമാട്ടിയും; ജനപ്രിയ നായകന്റെ കുടുംബ ചിത്രം വൈറൽ ആകുന്നു..

ദിലീപും കാവ്യയും മീനാക്ഷിയും മാമാട്ടിയും; ജനപ്രിയ നായകന്റെ കുടുംബ ചിത്രം വൈറൽ ആകുന്നു..

ദിലീപും കാവ്യയും മീനാക്ഷിയും മാമാട്ടിയും; ജനപ്രിയ നായകന്റെ കുടുംബ ചിത്രം വൈറൽ ആകുന്നു

ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടൻമാരിൽ ഒരാളായിരുന്നു ദിലീപ്. ഒരുപാട് എവർഗ്രീൻ സിനിമകളിൽ മലയാളികൾ എന്നും ഓർത്തു വെക്കാൻ ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ ദിലീപ് എന്ന നടന് സാധിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ എല്ലാ വേഷങ്ങളും ആരാധകർ സ്വീകരിച്ചത്. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും ആഴത്തിൽ അറിഞ്ഞ് അവതരിപ്പിച്ചിരുന്നത്.

ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ മലയാളി സിനിമ പ്രേമികൾക്ക് സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഫാമിലി ചിത്രങ്ങളിലൂടെയാണ് ദിലിപ് മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയത്. അതു കൊണ്ടുതന്നെ ജനപ്രിയ നടൻ എന്ന പേരും അദ്ദേഹത്തിനുണ്ട്. മലയാളികൾക്കിടയിലെ ജനപ്രിയ നായകനാണ് ഇപ്പോഴും താരം. സോഷ്യൽ മീഡിയയിൽ താരത്തിന്റെ കുടുംബ ഫോട്ടോകൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ വളരെ ക്യൂട്ട് ലുക്കിലുള്ള ദിലീപ് കാവ്യ മാധവൻ മീനാക്ഷി മഹാലക്ഷ്മി എന്ന് വരുടെ ഫോട്ടോയാണ് ആരാധകർക്കിടയിൽ തരംഗമായി ഇരിക്കുന്നത്. വൈറ്റ് ഔട്ടിഫിറ്റിൽ ആണ് എല്ലാവരും എത്തിയിരിക്കുന്നത് എന്ന് ശ്രദ്ധേയമാവുകയും ഫോട്ടോകളെ കൂടുതൽ മനോഹരമാക്കുകയും ചെയ്യുന്നുണ്ട്. നിറഞ്ഞ പുഞ്ചിരിയോടെയാണ് കാവ്യയും മീനാക്ഷിയും ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതും ഫോട്ടോയുടെ ഭംഗി വർദ്ധിപ്പിക്കുന്നുണ്ട്. മഹാലക്ഷ്മിയുടെ ക്യൂട്ട് സ്മൈൽ ഫോട്ടോയെ മികച്ചതാക്കുന്നുണ്ട്.

മീനാക്ഷികൊപ്പം തന്നെയാണ് മഹാലക്ഷ്മിയെ എപ്പോഴും ഫോട്ടോകളിൽ കാണാറുള്ളത്. ഇടയ്ക്കിടെയാണെങ്കിലും മഹാലക്ഷ്മിയുടെ ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണ്. മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ മെഡിസിന് പഠിക്കുകയാണ് എങ്കിലും ഇടയ്ക്കിടെ ചെറിയ ഫോട്ടോകൾ വിശേഷങ്ങളും ഒക്കെയായി സോഷ്യൽ മീഡിയ വഴി ആരാധകർ അറിയാറുണ്ട്.

മഞ്ജു വാര്യരുടെയും ദിലീപിന്റെയും വിവാഹ മോചനത്തിനു ശേഷം അച്ഛന്റെ കൂടെയാണ് മകൾ മീനാക്ഷി എന്നത് വാർത്ത പ്രാധാന്യത്തോടെ തന്നെ പ്രചരിക്കപ്പെടുന്ന വാർത്തയും ഒരുപാട് വിവാദങ്ങളും മറ്റും ഉണ്ടാവുകയും ചെയ്ത കാര്യം തന്നെയാണ്. എന്തായാലും കാവ്യാമാധവനും മീനാക്ഷിയും വളരെ സന്തോഷത്തിലാണ് കഴിഞ്ഞു പോകുന്നത് എന്നാണ് ഫോട്ടോകളിൽ നിന്നും മറ്റു വിശേഷങ്ങൾ നിന്നും മനസ്സിലാകുന്നത്. എന്തായാലും ഇപ്പോൾ പങ്കുവെച്ച കുടുംബ ചിത്രം വളരെ പെട്ടെന്നാണ് ആരാധകർക്ക് സ്വീകാര്യമായത്.

Leave a Reply