
ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് കരിഷ്മ കപൂർ. മുംബൈയിൽ ജനിച്ചു വളർന്ന താരം കപൂർ കുടുംബത്തിലെ അംഗമാണ്. 1991 ൽ പ്രേം ഖാഇദി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 1991 മുതൽ ഇതുവരെയും താരം സിനിമ മേഖലയിൽ സജീവമാണ്. ദേശീയ ചലച്ചിത്ര അവാർഡും നാല് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ താരത്തിന് ഇതിനോടകം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.



ഒരുപാട് പ്രേക്ഷകപ്രീതിയും പിന്തുണയും നേടിയെടുക്കുന്നതിൽ മികച്ച കഥാപാത്രങ്ങളെ വളരെ പക്വമായ മനോഹരമായും താരം അവതരിപ്പിച്ചു. അതു കൊണ്ടു തന്നെ ഓരോ സിനിമകളിലൂടെയും താരത്തിനു ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ സാധിച്ചു. ഒരുപാട് മികച്ച സിനിമകളിലൂടെയും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെയും താരത്തെ കാണാൻ പ്രേക്ഷകർക്ക് സാധിച്ചിട്ടുണ്ട്.



ജിഗർ, അനാരി, രാജാ ബാബു , കൂലി നമ്പർ 1, സാജൻ ചലെ സസുരാൽ , ജീത് എന്നിവയുൾപ്പെടെ നിരവധി ബോക്‌സ് ഓഫീസ് ഹിറ്റുകളിൽ അഭിനയിച്ചു കൊണ്ട് താരം ശ്രദ്ധേയയായി. എന്നിരുന്നാലും 1996 ഇൽ പുറത്തിറങ്ങിയ രാജാ ഹിന്ദുസ്ഥാനി എന്ന റൊമാന്റിക് ഫിലിം താരത്തിന് മികച്ച നടിക്കുള്ള പുരസ്കാരം നേടിക്കൊടുത്തു. സംഗീത റൊമാൻസ് ദിൽ തോ പാഗൽ ഹേ എന്നിവയ്ക്ക് ഫിലിംഫെയർ അവാർഡും മികച്ച സഹനദിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും താരത്തിന് നേടാനായി.



ഹിന്ദി സിനിമയിലെ ഒരു മുൻനിര നടിയാണ് താരം. ജുദ്വാ, ഹീറോ നമ്പർ.1 , ബിവി നമ്പർ.1 , ഹസീന മാൻ ജായേഗി , ദുൽഹൻ ഹം ലെ ജായേംഗെ എന്നിവയെല്ലാം വാണിജ്യ പരമായി വിജയങ്ങളായിരുന്നു. കൂടാതെ ഹം സാത്ത്-സാത്ത് ഹേ, ഫിസ, സുബൈദ എന്നിവയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഫിലിം ഫെയറിൽ മികച്ച നടിക്കുള്ള അവാർഡുകൾ താരത്തിന് നേടാൻ കഴിഞ്ഞു.



2004-ൽ താരം അഭിനയത്തിൽ നിന്ന് ഒരു അവധി എടുത്തുവെങ്കിലും ഇടയ്ക്കിടെ അഭിനയിച്ചതിൽ ത്രില്ലർ Dangerous Ishqq, വെബ് സീരീസായ Mentalhood എന്നിവ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കരിഷ്മ: ദി മിറക്കിൾസ് ഓഫ് ഡെസ്റ്റിനി (2003-2004) എന്ന ടെലിവിഷൻ പരമ്പരയിൽ താരം ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ നിരവധി റിയാലിറ്റി ഷോകളുടെ ടാലന്റ് ജഡ്ജ് ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹമാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകരും ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുള്ളത്. ഇപ്പോൾ താരം ബ്ലാക്ക് മോണോക്കിനിയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഫോട്ടോകൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.




