You are currently viewing പങ്കാളിക്ക് പുതിയ സുഹൃത്തിനെ ലഭിച്ചു ; താൻ സന്തോഷവതിയെന്ന് കനി കുസൃതി

പങ്കാളിക്ക് പുതിയ സുഹൃത്തിനെ ലഭിച്ചു ; താൻ സന്തോഷവതിയെന്ന് കനി കുസൃതി

അഭിനയ മികവു കൊണ്ട് മലയാളി സിനിമാ പ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് കനികുസൃതി. ഏത് കഥാപാത്രമാണെങ്കിലും അതിനെ ആഴത്തിൽ മനസ്സിലാക്കിക്കൊണ്ടാണ് താരം അവതരിപ്പിക്കുന്നത് അതു തന്നെയാണ് പ്രേക്ഷകർക്കിടയിൽ താരത്തെ പ്രിയങ്കരമാക്കുന്നത്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളികൾക്കിടയിൽ താരം സ്ഥിരമായി നിൽക്കുകയാണ്. ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന് ലഭിച്ചിട്ടുള്ളത്.

ഏതു വേഷവും തനിക്ക് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് താരം ഇതുവരെ അഭിനയിച്ച സിനിമകളിലൂടെ തെളിയിച്ചിരിക്കുകയാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും വളരെ കൂടുതൽ ആരാധകരെ നേടാൻ താരത്തിന് കഴിഞ്ഞ താരം പ്രകടിപ്പിക്കുന്ന അഭിനയ വൈഭവം കൊണ്ട് തന്നെയാണ്. ബിരിയാണി എന്ന സിനിമയിൽ മികവുള്ള അഭിനയമാണ് താരം പ്രകടിപ്പിച്ചിരിക്കുന്നത്. സിനിമ ചെയ്യാൻ താരം കാണിച്ച ധൈര്യത്തെ പ്രേക്ഷകർ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്. അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നു പറയുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം. താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുക്കുന്നത് പോലെ തന്നെ താരം പങ്കെടുക്കുന്ന അഭിമുഖങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുള്ളത് അത് കൊണ്ട് തന്നെയാണ്.

ഇപ്പോൾ താരം തന്റെ പങ്കാളിയെക്കുറിച്ചും അവരുടെ ബന്ധത്തിൽ വന്ന മാറ്റത്തെക്കുറിച്ചും ആണ് താരം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. ആനന്ദ് ഗാന്ധിയാണ് താരത്തിന്റെ ജീവിത പങ്കാളി. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് ഇടയിലുള്ളത് സഹോദര ബന്ധമാണ് എന്നും അദ്ദേഹത്തിന് ഇപ്പോൾ ഒരു സുഹൃത്തിനെ ലഭിച്ചിട്ടുണ്ട് എന്ന് താരം പറയുകയാണ്. അതിനെ ഞാൻ സപ്പോർട്ട് ചെയ്യുന്നു എന്നും താരം പറഞ്ഞു.

ആനന്ദ് മറ്റൊരു സുഹൃത്തിനെ പ്രൈമറി പാർട്ണറായി തെരഞ്ഞെടുത്തതിൽ ഞാൻ സന്തോഷവതിയാണ് എന്നും ആനന്ദിനും പാർട്ണർക്കും മക്കൾ ഉണ്ടായാൽ ആ മക്കളെ സംരക്ഷിക്കുന്നതിൽ ഞാനും പങ്കുചേരും എന്നും അത്തരത്തിലുള്ള ഒരു ഓപ്പൺ മൈൻഡഡ് ആണ് ഞാൻ എന്നും അങ്ങനെയുള്ള ഒരു കുടുംബാന്തരീക്ഷം എനിക്ക് ഇഷ്ടമാണ് എന്നും താരം പറഞ്ഞു. അതോടൊപ്പം എന്റെ ഭർത്താവ് എന്റെ കുടുംബം അങ്ങനെ ചുരുങ്ങിപ്പോകുന്ന ചിന്തകളോട് താൽപര്യമില്ല എന്ന് താരം പറയുന്നുണ്ട്.

Leave a Reply