You are currently viewing അതെ ഞാൻ അമ്മയാണ്… ഞാൻ ഷോർട്സ് ധരിക്കുന്നു…ഞാനെന്റെ ഫ്രണ്ട്സിന്റെ ഒപ്പം വെളിയിൽ കറങ്ങാൻ പോകുന്നു.. പേരെന്റ്റിംഗിന് പ്രത്യേക നിയമങ്ങൾ ഒന്നുമില്ല. അവർക്ക് ഇഷ്ടമുള്ള ജീവിതം അവർ നയിക്കട്ടെ : കനിഹ…

അതെ ഞാൻ അമ്മയാണ്… ഞാൻ ഷോർട്സ് ധരിക്കുന്നു…ഞാനെന്റെ ഫ്രണ്ട്സിന്റെ ഒപ്പം വെളിയിൽ കറങ്ങാൻ പോകുന്നു.. പേരെന്റ്റിംഗിന് പ്രത്യേക നിയമങ്ങൾ ഒന്നുമില്ല. അവർക്ക് ഇഷ്ടമുള്ള ജീവിതം അവർ നയിക്കട്ടെ : കനിഹ…

മലയാള സിനിമ ലോകത്ത് മികച്ച ഒരുപാട് സിനിമകളുടെ ഭാഗമാവുകയും മികച്ച അഭിനയം കാഴ്ച വെച്ച് ഒരുപാട് ആരാധകരെ നേടിയെടുക്കുകയും നിലനിർത്തുകയും ചെയ്യുന്ന താരമാണ് കനിഹ. തന്നിലൂടെ കടന്നുപോയ ഓരോരോ വേഷങ്ങളെയും പ്രഗൽഭമായി അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മലയാളത്തിലെ മുൻനിര നായകന്മാരായ മമ്മൂട്ടി മോഹൻലാൽ ജയറാം തുടങ്ങിയവരോടൊപ്പം എല്ലാം കനിഹ അഭിനയിച്ചിട്ടുണ്ട്. വളരെ മികച്ച അഭിനയമാണ് ഓരോ നായകൻ മാരോടൊപ്പം താരം പ്രകടിപ്പിച്ചത് അതുകൊണ്ടുതന്നെയാണ് കാലങ്ങൾക്ക് അതീതമായി ആരാധകർ താരത്തെ ഫോളോ ചെയ്യുന്നതും.

സോഷ്യൽ മീഡിയയിൽ താരം എന്നും സജീവമായി ഇടപെടാറുണ്ട് തനിക്കിഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും തന്റെ പുത്തൻ വിശേഷങ്ങളും താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മുകളിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കുന്ന കൂട്ടത്തിലാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് വിത്തൗട്ട് മേക്കപ്പ് ഫോട്ടോകളുമായി താരം തരംഗമായിരുന്നു.

അഭിനയത്തിൽ മാത്രമല്ല അഭിപ്രായങ്ങൾ തുറന്ന് പറയുന്നത്തിലും മറ്റു സഹ നടിമാരിൽ നിന്ന് താരം ഒരല്പം വ്യത്യസ്തയാണ്. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങൾക്കും താരത്തിനു ലഭിക്കുന്ന മോശം കമന്റുകൾക്കും കിടിലോൽക്കിടിലം മറുപടി താരം ഉടനടി നൽകാറുണ്ട്. അത്തരത്തിൽ ഒരുപാട് സമയങ്ങളിൽ സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ പോസ്റ്റുകളും മറ്റും ചർച്ച ചെയ്തിട്ടുണ്ട്.

ഇത്തരത്തിൽ താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് വൈറലായിരിക്കുന്നത്. ഷോർട്ട് ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട് കനിഹ, തികച്ചും വ്യത്യസ്തമായ ക്യാപ്ഷൻ ആണ് ഫോട്ടോയ്ക്ക് നൽകിയിട്ടുള്ളത്. താരത്തിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ് Yes I’m a mom, Yes I wear shorts !! Yes I’m a mom, Yes I like to step out with my friends!! Yes I’m a mom,
Yes I like to live my life too!! Yes I’m a mom
And Hell yeaaaaaaa I love my son!! There’s no rule book for parenting Coz every child is different ,every parent is different, scenarios are unique. So never judge a mom by her appearance,Coz motherhood runs skin deep. A big shout out to all the strong mommies out there.. You are doing a great job! എന്നാണ് താരത്തിന്റെ ക്യാപ്ഷൻ.

താരം എഴുതിയ വാക്കുകൾ ഇങ്ങനെ പരിഭാഷപ്പെടുത്താം.
അതെ ഞാൻ അമ്മയാണ്….ഞാൻ ഷോർട്സ് ധരിക്കുന്നു.. അതെ ഞാൻ അമ്മയാണ്… ഞാനെന്റെ ഫ്രണ്ട്സിനെ ഒപ്പം വെളിയിൽ കറങ്ങാൻ പോകുന്നു.അതെ ഞാൻ അമ്മയാണ്… എന്റെ മകനെ ഞാൻ സ്നേഹിക്കുന്നു.അതെ ഞാൻ അമ്മയാണ്… എനിക്ക് ഇഷ്ടപ്പെട്ട ജീവിതം നയിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

പേരെന്റ്റിംഗ് ന് പ്രത്യേക നിയമങ്ങൾ ഒന്നും ഇല്ല…
ഓരോ കുട്ടിയും വ്യത്യസ്തനാണ്… പോയോ രക്ഷിതാക്കളും അതുപോലെ തന്നെ.
ഒരമ്മയെ ബാഹ്യമായ നിരീക്ഷണത്തിൽ ഒരിക്കലും വിലയിരുത്തരുത്. മദർ ഹുഡ് എന്നുള്ളത് ആത്മബന്ധമാണ്..

Leave a Reply