You are currently viewing ഷാരുഖ് ഖാന് ലഭിച്ച പോലൊരു അവസരം എനിക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. കങ്കണ രനാവത്

ഷാരുഖ് ഖാന് ലഭിച്ച പോലൊരു അവസരം എനിക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. കങ്കണ രനാവത്

ഹിന്ദി സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും ചലച്ചിത്ര നിർമ്മാതാവുമാണ് കങ്കണ റണാവത്ത്. സ്ത്രീ കേന്ദ്രീകൃത സിനിമകളിലെ മികച്ച അഭിനയത്തിന് ഒരുപാട് പ്രശംസകൾ നേടിയെടുത്ത നടിയാണ് താരം. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഓരോ സിനിമയിലും സെലക്ട് ചെയ്യുന്നത്. വളരെ സെലക്ടീവ് ആയാണ് താരം അഭിനയിക്കുന്നത് എങ്കിലും ഒട്ടനവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.

തുടക്കം മുതൽ ഇതുവരെയും അഭിനയ മികവ് താരം പ്രകടിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി താരത്തെ കണക്കാക്കപ്പെടുന്നു. നാല് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള താരം ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ ആറ് തവണ ഇടം നേടിയിട്ടുണ്ട്.

അതിനപ്പുറം 2020-ൽ ഇന്ത്യാ ഗവൺമെന്റ് അവരെ രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകുകയും ചെയ്തു. 2006 മുതൽ സിനിമ അഭിനയം മേഖലയിൽ താരം സജീവമാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചത്. ഇപ്പോൾ ഷാറൂഖാൻ നായകനായി പുറത്തിറങ്ങി മികച്ച പ്രതീക്ഷക പ്രതികരണങ്ങൾ നേടി മുന്നേറുന്ന പത്താൻ എന്ന സിനിമയെ കുറിച്ച് താരം നടത്തിയ പ്രസ്താവന ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

വെറുപ്പിന് മേല്‍ സ്‌നേഹത്തിന്റെ വിജയമെന്ന് പത്താനെ പ്രകീര്‍ത്തിക്കുന്നവരോട് ഇത് ഇന്ത്യയുടെ സ്‌നേഹവും തുറന്ന മനസുമാണ് കാണിക്കുന്നത് എന്നാണ് താരം ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. താരം ഇപ്പോൾ അഭിനയിച്ചു പുറത്തിറങ്ങിയ ധാക്കട് എന്ന ചിത്രം പത്താൻ എന്ന സിനിമയെ അപേക്ഷിച്ചു പരാജയമായതിന്റെ അസ്വസ്ഥതയല്ലേ താരം പ്രകടിപ്പിക്കുന്നത് എന്ന മറു ചോദ്യത്തിന് താരം വീണ്ടും മറുപടി നൽകിയിട്ട് ചെയ്തിട്ടുണ്ട്.

ശരിയാണ്, ധാക്കഡ് ഒരു ഹിസ്റ്റോറിക്ക് ഫ്‌ളോപ്പാണ്. അങ്ങനെയല്ലെന്ന് ഞാന്‍ എവിടെയാണ് പറഞ്ഞത്. പത്ത് വര്‍ഷത്തിനിടയില്‍ ഷാരൂഖ് ഖാന് ലഭിച്ച ആദ്യത്തെ വിജയമാണിത്. അദ്ദേഹത്തില്‍ നിന്നും ഞങ്ങള്‍ പ്രചോദനം ഉള്‍ക്കൊള്ളുകയാണ്. ഇന്ത്യ അദ്ദേഹത്തിന് വീണ്ടും അവസരം കൊടുത്തത് പോലെ ഞങ്ങള്‍ക്കും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാത്തിലുമുപരി ഇന്ത്യന്‍ ജനതക്ക് വലിയ മനസുണ്ട്, അവര്‍ ഉദാരമതികളാണ്, ജയ് ശ്രീരാം എന്നാണ് ആക്ഷേപ കമന്റിന് താരം മറുപടിയായി ട്വിറ്ററിൽ കുറിച്ചത്.

Leave a Reply