
നിലവിൽ ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന താരമാണ് കങ്കണ റണാവത്. ഒരുപക്ഷേ ഇന്ത്യയിൽ നിലവിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാൾ കൂടിയാണ് താരം. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം സമൂഹമാധ്യമങ്ങളിൽ എന്നും ചർച്ചാവിഷയമായി നിലകൊള്ളുന്ന വ്യക്തികൂടിയാണ്. താരത്തിന് ആരാധകരെ പോലെ തന്നെ വിരോധികളും ധാരാളമാണ്.

തന്റെ അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവം ചില നടിമാരിലൊരാളാണ് കങ്കണ. അതുകൊണ്ടുതന്നെ താരത്തിന്റെ പരാമർശങ്ങൾ പലപ്പോഴും വിവാദമായി മാറാറുണ്ട്. തന്റെ ചിന്തക്ക് തോന്നുന്ന കാര്യങ്ങൾ തുറന്നുപറയുന്ന വ്യക്തിയാണ് താരം. അതുകൊണ്ടുതന്നെ താരം പറയുന്ന പല കാര്യങ്ങളും സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങൾക്ക് എതിരെയാണ് എന്ന് പറഞ്ഞാൽ തെറ്റാകില്ല.

തന്റെ രാഷ്ട്രീയനിലപാടുകൾ കൊണ്ടാണ് താരം ഇത്രയധികം വിരോധികളെ നേടിയെടുത്തത്. ഭരണപക്ഷത്തെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് താരത്തിന്റെ ഓരോ പരാമർശങ്ങൾ പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ താരത്തിനു ലഭിച്ച ദേശീയ നടിക്കുള്ള അംഗീകാരം വരെ രാഷ്ട്രീയ സ്വാധീനം കൊണ്ട് ലഭിച്ചത് മാത്രമാണ് എന്ന് വരെയുള്ള ആരോപണങ്ങൾ താരത്തിനെതിരെ ഉണ്ട്. മതപരമായ കാര്യങ്ങളിൽ വരെ താരം ഇടപെട്ട് അഭിപ്രായം പറയാറുണ്ട്.

ഇപ്പോൾ താരം വീണ്ടും വിവാദ പരാമർശം നടത്തിയ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ഈയടുത്ത് വിവാദ പരാമർശം നടത്തി ആഗോളതലത്തിൽ തന്നെ ചർച്ച വിഷയം ആയി മാറിയ നുപൂർ ശർമ യേ അനുകൂലിച്ച് ആണ് ഇപ്പോൾ കങ്കണ റണാവത് രംഗത്ത് വന്നിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് താരം അനുകൂല പരമായ പരാമർശം നടത്തിയത്. ഇതിനുമുമ്പും അദ്ദേഹത്തെ സപ്പോർട്ട് ചെയ്തു കൊണ്ട് കൺകണ പോസ്റ്റ് ചെയ്തിരുന്നു.

ഒരു ടെലിവിഷൻ ചർച്ചയിൽ പ്രവാചകൻ മുഹമ്മദ് നബി ക്കെതിരെ വളരെ മോശമായ രീതിയിൽ സംസാരിച്ചുകൊണ്ടാണ് നൂപൂർ ശർമ വിവാദം സൃഷ്ടിച്ചത്. ഈ ഒരൊറ്റ കാരണം കൊണ്ട് ലോക മുസ്ലിം രാജ്യങ്ങൾ തന്നെ ഇന്ത്യക്കെതിരെ തിരിഞ്ഞിരുന്നു. ബിജെപി വക്താവ് കൂടിയായ നൂപൂർ ശർമ മുഹമ്മദ് നബിക്ക് എതിരായി നടത്തിയ പരാമർശമാണ് മറ്റ് രാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ ബന്ധത്തിൽ തന്നെ മോശമായ രീതിയിൽ ബാധിച്ചിരിക്കുന്നത്.

ഇതിനെ അനുകൂലിച്ച് ആണ് കൺകണ പോസ്റ്റ് ഇട്ടത്. എനിക്ക് ഒരുപാട് മുസ്ലിം സുഹൃത്തുക്കൾ ഉണ്ട്. അവരിൽ പലരും പുകവലിക്കുകയും മദ്യപിക്കുകയും പന്നിയിറച്ചി കഴിക്കുകയും ചെയ്യാറുണ്ട്. വിവാഹത്തിനു മുമ്പു വരെ സെക് സ് ൽ ഏർപ്പെട്ടവർ അടക്കം ഉണ്ട്. പലപ്പോഴും ജോലിയുടെ ഭാഗമായയി എല്ലാ രീതിയിലും ചില കാര്യങ്ങൾ പിന്തുടരാൻ സാധിച്ചു എന്ന് വരില്ല. ഇതുതന്നെയാണ് ഇന്ത്യ എല്ലാവർക്കും നൽകുന്ന സ്വാതന്ത്ര്യവും സമത്വവും. നൂപൂറിനെതിരെയുള്ള കമന്റ് പങ്കുവെച്ച കൊണ്ടാണ് താരം ഇൻസ്റ്റഗ്രാമിൽ ഈ സ്റ്റോറി ഇട്ടത്. ഇതിപ്പോൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.