സ്വകാര്യ ചിത്രങ്ങള്‍ ഹാക്ക് ചെയ്തു പ്രചരിപ്പിച്ചു. അതിന്റെ വാശിയിൽ കൂടുതൽ ചിത്രങ്ങൾ പങ്ക് വെച്ച് കമല ഹാസന്റെ മകൾ അക്ഷര ഹാസൻ പറഞ്ഞത്
അഭിനേതാക്കളായ കമൽ ഹാസന്റെയും സരിക ഠാക്കൂറിന്റെയും മകളും ശ്രുതി ഹാസന്റെ ഇളയ സഹോദരിയുമാണ് അക്ഷര ഹസൻ. തമിഴ് , ഹിന്ദി ഭാഷാ സിനിമകളിൽ പ്രത്യക്ഷപ്പെട്ട ഒരു ഇന്ത്യൻ നടിയാണ് താരം. 2015 ൽ പുറത്തിറങ്ങിയ ഷമിതാഭ് എന്ന ഹാസ്യ നാടകത്തിലൂടെ താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് കദാരം കൊണ്ടൻ എന്ന സിനിമയിൽ താരം ശ്രദ്ധേയമായ വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.

2010-ൽ പുറത്തിറങ്ങിയ സൊസൈറ്റി എന്ന സിനിമയിൽ രാഹുൽ ധോലാകിയയുടെ അസിസ്റ്റന്റ് ഡയറക്ടറായി താരം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ സ്വകാര്യ ചിത്രങ്ങൾ ആണ് ഓൺലൈനിൽ പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. അടിവസ്ത്രം മാത്രം ധരിച്ചുള്ള താരത്തിന്റെ ഫോട്ടോകൾ താരം അറിയാതെയാണ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്.

ഇതിനെ കുറിച്ചു താരം പറഞ്ഞ വാക്കുകൾ വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. തീര്‍ത്തും നിര്‍ഭാഗ്യകരമായ കാര്യമാണ് ഇത് എന്നും അടുത്തിടെ എന്റെ സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു എന്നുമാണ് താരം പറഞ്ഞു തുടങ്ങുന്നത്. ആരാണ് ഇത് ചെയ്‍തതെന്നോ എന്തിനാണ് ചെയ്‍തതെന്നോ ഇതുവരെ കണ്ടെത്താനായില്ല എന്നും പക്ഷേ ഒരു പെണ്‍കുട്ടിയെ ഇങ്ങനെ ഇരയാക്കുന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ് എന്നും താരം പറയുന്നു.

ഷെയര്‍ ചെയ്യുന്നവരും ആ കുറ്റകൃത്യത്തില്‍ പങ്കാളികളാകുകയാണ് എന്നും മീ ടു കാലത്തും ഇങ്ങനെ ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തുന്നതും ഷെയര്‍ ചെയ്യുന്നതും അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണ് എന്നും താരം പറയുകയുണ്ടായി. ആരാണ് ചിത്രങ്ങള്‍ ചോര്‍ത്തിയതെന്ന് കണ്ടുപിടിക്കാൻ മുംബൈ പൊലീസിനെയും സൈബര്‍ സെല്ലിനെയും സമീപിച്ചിട്ടുണ്ട് എന്നും താൻ ഒരു ചലച്ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിന് തയ്യാറെടുക്കുന്നതിന് മുന്നോടിയായി എടുത്ത ചിത്രങ്ങളാണിതെന്നും താരം പറഞ്ഞു.

ഫോട്ടോകൾ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതു കൊണ്ട് താന്‍ അപമാനിതയാവില്ലെന്നും ഇതുപോലുള്ള ചിത്രങ്ങൾ ഇനിയും ഇനിയും താൻ എടുക്കുമെന്നും അതിനു തനിക്കു ഒരു ലജ്ജയുമില്ല എന്നും അത് തന്റെ സ്വകാര്യതയാണ് എന്നും താരം കൂട്ടിച്ചേർക്കുന്നുണ്ട്. ഫോണ്‍ ഹാക്ക് ചെയ്തതാകാം ചിത്രങ്ങള്‍ ചോരാനുള്ള കാരണമെന്ന് കരുതുന്നത് എന്നും താരം പറഞ്ഞതിനൊപ്പം അതിന്റെ വാശിയിൽ എന്നോണം ആ സമയത്തു അതിലും കൂടുതൽ ഗ്ലാമറസ് ചിത്രങ്ങൾ തരാം പങ്ക് വെക്കുകയും ചെയ്തിരുന്നു. വളരെ പെട്ടന്ന് തന്നെ സംഭവം വൈറലാവുകയായിരുന്നു.