ദിലീപേട്ടനും കാവ്യയുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസ്സിലായി. മഞ്ജു വാര്യർ തുറന്നു പറയുന്നു
മലയാള സിനിമ മേഖലയിൽ ജനപ്രിയ നായകൻ എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് ദിലീപ്. സിനിമ മേഖലയിൽ തന്റെ കരിയർ ആരംഭിച്ചത് മുതൽ തന്നെ വളരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ സജീവ സാന്നിധ്യമായി മലയാള സിനിമ പ്രേക്ഷകർക്കിടയിൽ താരം നിലനിൽക്കുകയാണ്. അതിനോട് ഒത്ത അഭിനയ വൈഭവവും സൗന്ദര്യവും ആകർഷകമായ പെരുമാറ്റവും താരം പുലർത്തുന്നത് കൊണ്ട് തന്നെ ആരാധകരെയെല്ലാം താരത്തിന് വളരെ പെട്ടെന്ന് തന്നെ താരത്തിലേക്ക് അടുപ്പിക്കാനും കഴിഞ്ഞു.

പ്രണയ ജോഡികളായി മഞ്ജു വാര്യർക്കൊപ്പം ഒരുപാട് സിനിമകൾ അഭിനയിക്കുകയും ആരാധകർക്ക് പോലും ഇവർ ജീവിതത്തിൽ ഒരുമിച്ചെങ്കിൽ എന്ന് ചിന്ത വരികയും ചെയ്തതിനു ശേഷം ആണ് ഇരുവരും ഉള്ള വിവാഹം നടക്കുന്നത്. അതിനു ശേഷം മഞ്ജുവാര്യർ സിനിമ അഭിനയ മേഖലയിൽ നിന്ന് വിട്ടുനിൽക്കുകയും എന്നാൽ 14 വർഷത്തെ നീണ്ട ഇടവേളക്കു ശേഷം വിവാഹ മോചനവും കരിയറിലേക്കുള്ള തിരിച്ചുവരവും കൊണ്ട് മലയാളി പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.

എന്നാൽ മഞ്ജുവുമായുള്ള വിവാഹ മോചനത്തിനു ശേഷം ദിലീപിന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളാണ് ഉടലെടുത്തത്. നടി ആക്രമിക്കപ്പെട്ട കേസിൽ താരത്തെ പ്രതി ചേർക്കുകയും അറസ്റ്റ് ഉണ്ടാവുകയും സംശയാരോപണങ്ങൾ ഉണ്ടാവുകയും അതുമായി ബന്ധപ്പെട്ട ഒരുപാട് വാർത്തകളിലും മറ്റും താരം നിറഞ്ഞു നിൽക്കുകയും ചെയ്തു. ഇപ്പോൾ ഈ വിഷയത്തിനോട് ബന്ധപ്പെട്ട രൂപത്തിൽ മഞ്ജുവാര്യരുടെ ഒരു മൊഴി ശ്രദ്ധേയമാവുകയാണ്.

ദിലീപും കാവ്യാമാധവനും തമ്മിലുള്ള അവിഹിതബന്ധം മഞ്ജുവാര്യരെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയാണ്. അതുകൊണ്ടാണ് ഇത്രത്തോളം വലിയ പ്രശ്നങ്ങൾ ഉണ്ടായത് എന്ന ഒരു വാദമാണ് പ്രോസിക്യൂഷൻ മുന്നോട്ടു വയ്ക്കുന്നത്. ഇപ്പോഴും പ്രോസിക്യൂഷന്റെ കൂടെ ഉറച്ചു നിൽക്കുകയാണ് മഞ്ജുവാര്യർ എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെയാണ് മഞ്ജുവാര്യരുടെ ഈ മൊഴി ആരാധകർക്കിടയിൽ വലിയ തോതിൽ വാർത്താ പ്രാധാന്യത്തോടെ തന്നെ പ്രചരിക്കപ്പെടുന്നത്.

ദിലീപേട്ടനുമായുള്ള വിവാഹത്തിനുശേഷം സിനിമ മേഖലയിൽ നിന്നും ഞാൻ പൂർണമായും മാറിനിൽക്കുകയായിരുന്നു എന്നും പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല എന്നും പറഞ്ഞു കൊണ്ടാണ് മഞ്ജു വാര്യർ സംസാരം തുടങ്ങുന്നത്. ഒരു ദിവസം ദിലീപേട്ടനും കാവ്യമായുള്ള മെസ്സേജുകൾ ഞാൻ അദ്ദേഹത്തിന്റെ ഫോണിൽ നേരിട്ട് കണ്ടു എന്നും അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരും ആയ സംയുക്ത വർമ്മ ഗീതു മോഹൻദാസ് ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു എന്നും താരം പറയുന്നുണ്ട്.

അതിനെ തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു എന്നും അവ ഞാൻ കാവ്യയെ കുറിച്ചും ദിലീപിനെ കുറിച്ച് അറിഞ്ഞ കാര്യങ്ങൾക്ക് ശക്തി കൂട്ടുന്നവയായിരുന്നു എന്നും താരം പറഞ്ഞു. ഞാനറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചതിനെ തുടർന്ന് വീട്ടിൽ വഴക്കുണ്ടാവുകയും അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യം ഉണ്ടാവുകയും ചെയ്തു എന്നും മഞ്ജു പറഞ്ഞു. ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്ന് നടി എന്നോട് പറഞ്ഞിരുന്നു എന്നും അതെ തുടർന്ന് ഞാൻ റിമിയെ വിളിച്ചിരുന്നു എന്നും മഞ്ജു പറഞ്ഞിട്ടുണ്ട്.