You are currently viewing ‘അന്നത്തെ കാലത്ത് പ്രേമമൊക്കെ ഭയങ്കര സംഭവമാണ്, എനിക്ക് എന്തോ എയ്ഡ്‌സ് വന്നപോലെ ആയിരുന്നു അവരുടെ പെരുമാറ്റം’

‘അന്നത്തെ കാലത്ത് പ്രേമമൊക്കെ ഭയങ്കര സംഭവമാണ്, എനിക്ക് എന്തോ എയ്ഡ്‌സ് വന്നപോലെ ആയിരുന്നു അവരുടെ പെരുമാറ്റം’

‘അന്നത്തെ കാലത്ത് പ്രേമമൊക്കെ ഭയങ്കര സംഭവമാണ്, എനിക്ക് എന്തോ എയ്ഡ്‌സ് വന്നപോലെ ആയിരുന്നു അവരുടെ പെരുമാറ്റം’

മലയാളം സിനിമകളിലും ടെലിവിഷൻ മേഖലയിലും പ്രവർത്തിക്കുന്ന ഒരു നടിയും ടെലിവിഷൻ അവതാരകയുമാണ് ജൂവൽ മേരി. നടി, ടെലിവിഷൻ അവതാരക, മോഡൽ, എം സി എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. കോളേജ് പഠന കാലത്ത് തന്നെ താരം എംസി ആയി തന്റെ കരിയർ ആരംഭിച്ചിട്ടുണ്ട്. 2014 മുതൽ താരം ഈ മേഖലകളിലെല്ലാം അറിയപ്പെടുന്ന താരമായി തുടരുകയാണ്. ഒരുപാട് മേഖലകളിൽ താരത്തിന് കഴിവ് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്.

2015 ഇൽ ആണ് താരം സിനിമാഭിനയം ആരംഭിക്കുന്നത്. പത്തേമാരി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. തുടക്കം മുതൽ തന്നെ ഓരോ മേഖലയിലും മികച്ച പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. തമിഴ് ഭാഷയിലും താരം സിനിമകൾ ചെയ്തിട്ടുണ്ട്. അണ്ണാദുരൈ, മാമനിതാൻ തുടങ്ങിയ സിനിമകളിലാണ് തമിഴിൽ താരം പ്രത്യക്ഷപ്പെട്ടത്.

മലയാളത്തിൽ ഇരുപതോളം സിനിമകൾ താരം ചെയ്യുകയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്ത പ്രേക്ഷക മനസ്സുകളിൽ താരം ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഓരോ വേഷങ്ങൾക്കും പ്രേക്ഷകർ നൽകിയത്. മലയാളികൾക്കിടയിലും തമിഴകത്തും ആരാധകർ ധാരാളമാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ താരത്തിനുണ്ടായ ഒരു പ്രണയ പരാജയത്തെ കുറിച്ചാണ് താരം പറയുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്ബോള്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഒരു ചേട്ടനെ ഭയങ്കര ഇഷ്ടമായിരുന്നു എന്നും കുറെ നാള്‍ ആ ചേട്ടനെ പുറകെ നടന്നു എന്നും ആ ചേട്ടന് വേറെ കാമുകി ഉണ്ടെന്ന് അറിഞ്ഞതോടെ തകര്‍ന്നു പോയി എന്നും പിന്നെ കുറേകാലം പ്രണയനൈരാശ്യം ഒക്കെ ആയിരുന്നു എന്നുമാണ് താരം പറയുന്നത്.

തേച്ച്‌ ഒട്ടിച്ചു കളഞ്ഞു എന്നും മാനസികമായി തകര്‍ന്നു എന്നും താരം പറഞ്ഞു. സ്‌കൂളില്‍ എല്ലാവരും ഒറ്റപ്പെടുത്തി. അവസാനം സ്‌കൂളില്‍ നിന്ന് തന്നെ പോകേണ്ടി വന്നു എന്നും താരം പറഞ്ഞു. അന്നത്തെ കാലത്ത് പ്രേമമൊക്കെ ഭയങ്കര സംഭവമാണ്. എനിക്ക് എന്തോ എയ്ഡ്‌സ് വന്നപോലെ ആയിരുന്നു കൂട്ടുകാരുടെ പെരുമാറ്റം എന്നും അന്ന് ഒറ്റയ്ക്ക് ഒരു ബെഞ്ചില്‍ ഇരുന്ന് പഠിക്കേണ്ടി വന്നിട്ടുണ്ട് എന്നും അതാണ് സ്‌കൂള്‍ മാറാന്‍ കാരണമായത് എന്നും താരം പറയുകയുണ്ടായി.

Leave a Reply