You are currently viewing സ്റ്റൈലിഷ് ലുക്കിൽ മലയാളികളുടെ പ്രിയനായിക.. ഒരു തിരിച്ചു വരവ് നിങ്ങൾ പ്രതീക്ഷിക്കുന്നില്ലേ

സ്റ്റൈലിഷ് ലുക്കിൽ മലയാളികളുടെ പ്രിയനായിക.. ഒരു തിരിച്ചു വരവ് നിങ്ങൾ പ്രതീക്ഷിക്കുന്നില്ലേ

സ്റ്റൈലിഷ് ലുക്കിൽ പ്രിയ താരം… പൊളി ഫോട്ടോകൾ കാണാം

ഒരു ഇന്ത്യൻ അഭിനേത്രിയും ക്ലാസിക്കൽ നർത്തകിയുമാണ് ജ്യോതി കൃഷ്ണ. മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്ന താരം ടെലിവിഷൻ അവതാരകയും ആർജെയും കൂടിയാണ്. 2011-ൽ പുറത്തിറങ്ങിയ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു . പിന്നീട് നിരൂപക പ്രശംസ നേടിയ ഗോഡ് ഫോർ സെയിൽ, രഞ്ജിത്തിന്റെ ഞാൻ, ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്നിവയിൽ താരം അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു.

ഓരോ കഥാപാത്രവും വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചിരുന്നത് അതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ വേഷങ്ങളും ഓരോ സിനിമകളും വളരെ ആരവത്തോടെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു വളരെ പക്വമായി താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തത് കൊണ്ട് തന്നെ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ താരത്തിന് തന്റെ ഇടം അടയാളപ്പെടുത്താൻ കഴിഞ്ഞു. ചെറിയ സ്ക്രീൻ ആണെങ്കിലും താരത്തെ ഓർമ്മപ്പെടുത്തുന്ന ഒരു സിനിമയായി അത് മാറുകയായിരുന്നു.

തൃശ്ശൂരിലെ കൊടുങ്ങല്ലൂരിൽ രാജൻ പെട്ടിക്കാട്ടിലും ലോലിത രാജന്റെയും മകളായാണ് താരം ജനിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ കലയോട് ആഭിമുഖ്യം പുലർത്തിയിരുന്ന താരത്തിന് ചെറു സ്കൂൾ പഠനകാലത്ത് തന്നെ യുവജനോത്സവ വേദികളിലും മറ്റും തിളങ്ങാൻ സാധിച്ചിട്ടുണ്ട് വളരെ ചെറുപ്പത്തിൽ തന്നെ ശീലിച്ച കല ഭാവിയിലെ അഭിനയത്തിന് മികച്ച സ്വാധീനമാവുകയും ചെയ്തു. 2017 നവംബർ 19 ന് രാധികയുടെ സഹോദരൻ അരുൺ ആനന്ദ് രാജയെ ജ്യോതി വിവാഹം കഴിച്ചു.

മലയാളത്തിലെ താര രാജാക്കന്മാർക്കൊപ്പവും യുവ നായകന്മാർക്കൊപ്പവും എല്ലാം സിനിമ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഏത് സിനിമയാണെങ്കിലും വളരെ മികച്ച രൂപത്തിൽ താരമത് കൈകാര്യം ചെയ്യുന്നതു കൊണ്ട് തന്നെ അത് താരത്തിന്റെ സിനിമയായി മാറുകയായിരുന്നു. സംവിധായകരുടെ എല്ലാം ഫസ്റ്റ് താരത്തിന്റെ പേര് ഉണ്ടായതുകൊണ്ടുതന്നെയാണ് ഒരുപാട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് താരത്തെ കാണാൻ സാധിച്ചത്.

ഏറ്റവും അവസാനമായി താരം പ്രത്യക്ഷപ്പെട്ടത് മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ആമി എന്ന സിനിമയിലാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ഓരോന്നും ചെയ്യാറുണ്ട്. സിനിമകളിലെ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് അത്രത്തോളം സ്വീകാര്യമായിരുന്നു എന്ന് അതിൽ നിന്നും മനസ്സിലാക്കാം.

ഏത് തരത്തിലുള്ള ഫോട്ടോകൾ താരം പങ്കുവെക്കുകയാണെങ്കിലും വളരെ പെട്ടെന്ന് ആരാധകർ തങ്ങളുടെ സ്നേഹം താരത്തെ അറിയിക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ജീൻസും ടോപ്പും അണിഞ്ഞുള്ള വളരെ ക്യൂട്ട് ആൻഡ് സ്റ്റൈൽ ഉള്ള പുതിയ ഫോട്ടോകളാണ്. വളരെ പെട്ടെന്ന് ആണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ അറിയിക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം വൈറലാവുകയും തരംഗമാവുകയും ചെയ്തിരിക്കുന്നത്.

Leave a Reply