
ജൂവൽ മേരി യുടെ പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു

നടി എന്ന നിലയിലും ടെലിവിഷൻ അവതാരക എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ജുവൽ മേരി. മലയാള ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടി അവതാരക എന്നതിനപ്പുറത്തേക്ക് ഒരു മോഡലും മികച്ച എം സി യും കൂടിയാണ് താരം.

2014 മുതൽ അഭിനയത്തിൽ സജീവമായ താരം 2015 ൽ ടെലിവിഷൻ പ്രൊഡ്യൂസർ ആയ ജെൻസൺ സകരിയ യെ വിവാഹം കഴിക്കുകയായിരുന്നു. ചുരുക്കം ചില സിനിമകളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടത് എങ്കിലും അഭിനയിച്ച സിനിമകളിൾ ഒക്കെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ് സിനിമയിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട് . ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്. താരത്തിന്റെ മിക്ക ഫോട്ടോകളും വൈറൽ ആകാറുണ്ട്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുത്തൻ ക്യൂട്ട് ഫോട്ടോകളാണ്. “ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങൾക്കും അതിന്റെതായ കാരണങ്ങളുണ്ട് ” എന്ന് എഴുതി താരം പങ്കുവെച്ച കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പൊട്ടിച്ചിരിക്കുന്ന താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു.

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി 2015 ൽ പുറത്തിറങ്ങിയ ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. അതേവർഷം മമ്മൂട്ടിയുടെ തന്നെ പത്തേമാരി എന്ന സൂപ്പർഹിറ്റ് സിനിമയും താരം വേഷമിട്ടു. വിജയ് ആന്റണി നായകനായി പുറത്തിറങ്ങിയ അണ്ണാദുരൈ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്.

താരം മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെടുന്നത് അവതാരക എന്ന നിലയിൽ ആണ്. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ അവതാരക വേഷമണിഞ്ഞു കൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഏഷ്യാനെറ്റിലെ നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിൽ താരം മത്സരിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ഫിലിം അവാർഡ്, ഏഷ്യാവിഷൻ അവാർഡ്, ഏഷ്യാനെറ്റ് കോമഡി അവാർഡ് തുടങ്ങി ഒരുപാട് അവാർഡ് ദാന ചടങ്ങുകൾ താരം ഹോസ്റ്റ് ചെയ്തിട്ടുണ്ട്.









