You are currently viewing വാശിയും വിദ്വേഷവും അടങ്ങി!! സ്വന്തം കുടുംബത്തെ വീട്ടിൽ ചെന്ന് കണ്ട് ബിഗ് ബോസ് താരം  ജാസ്മിൻ മൂസ…

വാശിയും വിദ്വേഷവും അടങ്ങി!! സ്വന്തം കുടുംബത്തെ വീട്ടിൽ ചെന്ന് കണ്ട് ബിഗ് ബോസ് താരം ജാസ്മിൻ മൂസ…

വാശിയും വിദ്വേഷവും അടങ്ങി!! സ്വന്തം കുടുംബത്തെ വീട്ടിൽ ചെന്ന് കണ്ട് ബിഗ് ബോസ് താരം മൂസാ ജാസ്മിൻ.

മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഒരുപാട് പേര് സെലിബ്രിറ്റികളായി പുറത്തുവന്നിട്ടുണ്ട് എന്നതു ഒരു പച്ചയായ യാഥാർത്ഥ്യമാണ്. ചെറിയ രീതിയിൽ സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളായി നിന്നവർ പിന്നീട് വലിയ രീതിയിൽ അറിയപ്പെടുന്ന താരങ്ങളായി മാറി. കേരളം തന്നെ അവരെ ഇരു കയ്യും നീട്ടി സ്നേഹത്തോടെ സ്വീകരിക്കുകയും ചെയ്തു.

ഇത്തരത്തിൽ ബിഗ് ബോസ് ഹൗസിലേക്ക് വന്ന് കേരളമൊട്ടാകെ അറിയപ്പെട്ട സെലിബ്രിറ്റി ആയി മാറിയ ഒരുപാട് പേരിൽ ഒരാളാണ് മൂസ ജാസ്മിൻ. സോഷ്യൽ മീഡിയ സെലിബ്രിറ്റി ഫിറ്റ്നസ് മോഡൽ എന്നിങ്ങനെ അറിയപ്പെടുന്ന താരം മുമ്പ് ചെറിയ രീതിയിൽ ആൾക്കാർക്കിടയിൽ അറിയപ്പെട്ടിരുന്നു. പക്ഷേ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥി എന്ന നിലയിൽ എത്തിയതിനു ശേഷം കേരളമൊട്ടാകെ അറിയപ്പെടുകയുണ്ടായി.

താരം ഒരു ലെസ്ബിയൻ സെ ക്സ്വാ ലിറ്റി കീപ്പ് ചെയ്യുന്ന ഒരാളാണ്. തന്റെ ഐഡന്റിറ്റി വളരെ ധൈര്യപൂർവ്വം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. അഭിപ്രായങ്ങളും നിലപാടുകളും ഏതു വേദിയിലും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവ്വം ചിലരിൽ ഒരാളാണ് മൂസാ ജാസ്മിൻ. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ പല പ്രാവശ്യം വിമർശനങ്ങളും തെറികളും കേൾക്കേണ്ടി വന്നിട്ടുണ്ട്.

തന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായ കൈപ്പേറിയ അനുഭവങ്ങളാണ് ഇത്തരത്തിൽ ഒരു ബോൾഡ് ക്യാരക്ടർ എന്ന നിലയിൽ താരം വളരാനുള്ള പ്രധാന കാരണം എന്നത് പച്ചയായ യാഥാർത്ഥ്യമാണ്. നമുക്കത് മനസ്സിലാക്കാനും സാധിക്കും. ബിഗ് ബോസ് ഹൗസിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ വെറുപ്പ് സമ്പാദിച്ച മത്സരാർത്ഥി എന്ന നിലയിലും മൂസാ ജാസ്മിൻ അറിയപ്പെട്ടിരുന്നു.

താൻ എപ്പോഴും ഏതു സന്ദർഭത്തിൽ ഫാമിലിയെ കുറിച്ച് പറയുമ്പോൾ നെഗറ്റീവ് വഷങ്ങൾ മാത്രമാണ് ചൂണ്ടിക്കാണിച്ചിരുന്നത്. വ്യക്തിജീവിതത്തിൽ ഉണ്ടായ കൈപ്പ്‌ അനുഭവങ്ങൾ തന്നെയാണ് കുടുംബത്തെ ഇത്രയധികം എതിർക്കാനുള്ള കാരണം എന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഓർ ത്ത ഡോ ക്സ് കുടുംബത്തെയും സമൂഹത്തെയും എതിർക്കുന്ന രൂപത്തിലുള്ള വാക്കുകളാണ് ബിഗ് ബോസ് ഹൗസിൽ നിന്ന് കേൾക്കാൻ സാധിച്ചത്.

ഇപ്പോൾ മൂസ ജാസ്മിനുമായി ബന്ധപ്പെട്ട പുതിയ വാർത്തയാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. തന്റെ കുടുംബത്തെ സന്ദർശിച്ച ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്. ബിഗ് ബോസ് സീസൺ 4 അവസാനിച്ച 7 മാസം കഴിയാറായി. ഇപ്പോഴാണ് തന്റെ വാശിയും വിദ്വേഷവും അവസാനിപ്പിച്ച് കോഴിക്കോട്ടുള്ള തന്റെ കുടുംബത്തെയും ഉമ്മയെയും പോയി സന്ദർശിച്ചിരിക്കുകയാണ് മൂസാ ജാസ്മിൻ.

Leave a Reply