You are currently viewing ഗുഡ് ഷോട്ട്..! കിടിലൻ കവർ ഡ്രൈവുമായി ജാൻവി കപൂർ..! താരത്തിൻ്റെ നെറ്റ്സിൽ ക്രിക്കറ്റ് പരിശീലനം കാണാം…

ഗുഡ് ഷോട്ട്..! കിടിലൻ കവർ ഡ്രൈവുമായി ജാൻവി കപൂർ..! താരത്തിൻ്റെ നെറ്റ്സിൽ ക്രിക്കറ്റ് പരിശീലനം കാണാം…

ഹിന്ദി സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് ജാൻവി കപൂർ. നിത്യ ഹരിത നായിക ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ താരം 2018-ൽ റൊമാന്റിക് നാടകമായ ധടക്കിലൂടെയാണ് താരം ബിഗ് സ്‌ക്രീനിൽ എത്തിയത്. 2018-ൽ ശശാങ്ക് ഖൈത്താൻ സംവിധാനം ചെയ്ത റൊമാൻസ് ധഡക്കിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് വന്നത്. മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള സീ സിനി അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്.

കോസ്മെറ്റിക് ബ്രാൻഡായ നൈക തങ്ങളുടെ ബ്രാൻഡ് അംബാസഡറായി താരത്തെ തിരഞ്ഞെടുത്തിരുന്നു. ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ എന്ന ബയോപിക്കിൽ ടൈറ്റിൽ ഏവിയേറ്ററായി അഭിനയിച്ചതിന് താരത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിന് നാമനിർദ്ദേശം ലഭിച്ചു. നിറഞ്ഞു കയ്യടികളോടെയാണ് താരത്തിന് വേഷത്തെ പ്രേക്ഷകർ സ്വീകരിച്ചത്. മികവുള്ള അഭിനയമാണ് താരത്തിന്റെ വലിയ സവിശേഷത.

2020-ൽ നെറ്റ്ഫ്ലിക്സ് ഹൊറർ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറിയിലെ സോയ അക്തറിന്റെ സെഗ്‌മെന്റിൽ അഭിനയിച്ചത് ശ്രദ്ധേയമായി. സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡിന് നോമിനേഷൻ ലഭിച്ചിരുന്നു. 2021- ൽ, കോമഡി ഹൊറർ ചിത്രമായ റൂഹിയിൽ രാജ്കുമാർ റാവുവിനൊപ്പം താരം ഇരട്ട വേഷം ചെയ്തു. 2018-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ കോലമാവ് കോകിലയുടെ ഹിന്ദി പതിപ്പായ ഗുഡ് ലക്ക് ജെറിയിലാണ് താരം ഇപ്പോൾ അഭിനയിച്ചത്.

രാജ്കുമാർ റാവുവിനൊപ്പം മിസ്റ്റർ ആൻഡ് മിസിസ് മഹി എന്ന സ്പോർട്സ് ചിത്രത്തിലും വരുൺ ധവാനൊപ്പം ആക്ഷൻ ചിത്രമായ ബവാലും താരം കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നും വാർത്തകളിൽ വന്നിരുന്നു. തന്റെ വരാനിരിക്കുന്ന ചിത്രത്തിനു വേണ്ടി താരം ക്രിക്കറ്റ് പരിശീലിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായിരിക്കുകയാണ്.വളരെ പെട്ടെന്നാണ് താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തത്.

പുതിയ ചിത്രമായ മിസ്റ്റർ ആൻഡ് മിസ്സിസ് മഹിയ്ക്ക് വേണ്ടി താരം നെറ്റ്സിൽ പ്രാക്ടീസ് ചെയ്തിരുന്ന സമയത്ത് ആരോ പകർത്തിയ വീഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്. പ്രൊഫഷണൽ ക്രിക്കറ്റ് താരങ്ങളെ പോലെ ബോൾ വരുമ്പോൾ മികച്ച പാദ ചലനങ്ങളോടെ ക്രീസിനു പുറത്തിറങ്ങി കവറിലേക്കു മനോഹരമായി ബോൾ ഡ്രൈവ് ചെയ്തു വിടുന്ന താരത്തെ വീഡിയോയിൽ വ്യക്തമായി കാണാം. അതുകൊണ്ടു തന്നെ വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ പുതിയ വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply