You are currently viewing കുഞ്ഞ് ആരാധകർക്കൊപ്പം ഫോട്ടോയെടുത്ത് ജാൻവി കപൂർ…. ആരാധകർ പകർത്തിയ വീഡിയോ വൈറൽ ആകുന്നു

കുഞ്ഞ് ആരാധകർക്കൊപ്പം ഫോട്ടോയെടുത്ത് ജാൻവി കപൂർ…. ആരാധകർ പകർത്തിയ വീഡിയോ വൈറൽ ആകുന്നു

ആരാധകർക്കൊപ്പം ഫോട്ടോയെടുത്ത് ജാൻവി കപൂർ…. ആരാധകർ പകർത്തിയ വീഡിയോ വൈറൽ ആകുന്നു

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും നേടിക്കൊണ്ടിരിക്കുന്നത്. നിറഞ്ഞ കൈയ്യടികളിലൂടെയാണ് തുടക്കം മുതൽ തന്നെ താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

ദദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ അഭിനയിച്ചത് ദദക്ക് എന്ന സിനിമയിലായിരുന്നു എങ്കിലും താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. തുടർന്ന് ചെറുതും വലുതുമായ ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ താരം സ്ഥിര സാന്നിധ്യമായി.

ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായും പക്വമായും ആണ് താരം കൈകാര്യം ചെയ്യാറുള്ളത്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. പാരമ്പര്യത്തിന്റെ എല്ലാ മെന്മയും കാത്തു സൂക്ഷിച്ചു കൊണ്ട് തന്നെയാണ് താരത്തിന്റെ അഭിനയ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിനായി. ഈ അടുത്ത് പുറത്തിറങ്ങിയ മിലി എന്ന സിനിമയിലെ താരത്തിന്റെ പ്രകടനത്തിന് നിറഞ്ഞ കൈയ്യടിയും മികച്ച അഭിപ്രായങ്ങളും ആരാധകർ നൽകിയിരുന്നു. ഓരോ സിനിമകളിലൂടെയും താരത്തിന് ആരാധകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കാൻ സാധിച്ചത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വിഡിയോകളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി അപ്ലോഡ് ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. പൊതു സ്ഥലത്ത് താരം പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകർ പകർത്തിയ വീഡിയോ ആണിപ്പോൾ വൈറൽ ആകുന്നത്. ആരാധകരായ കുട്ടികൾക്കൊപ്പം ഫോട്ടോയെടുക്കുന്നത് വിഡിയോയിൽ കാണുന്നുണ്ട്. എന്തായാലും വളരെ പെട്ടെന്ന് തന്നെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരിക്കുന്നു

Leave a Reply