You are currently viewing ഇങ്ങനെ വന്നാൽ ആള് കൂടാതിരിക്കുമോ?? വർക്ക്‌ ഔട്ടിനിറങ്ങിയ താരത്തെ കാണാനും ഫോട്ടോയെടുക്കാനും ജനത്തിരക്ക് …

ഇങ്ങനെ വന്നാൽ ആള് കൂടാതിരിക്കുമോ?? വർക്ക്‌ ഔട്ടിനിറങ്ങിയ താരത്തെ കാണാനും ഫോട്ടോയെടുക്കാനും ജനത്തിരക്ക് …

ഇങ്ങനെ വന്നാൽ ആള് കൂടാതിരിക്കുമോ?? വർക്ക്‌ ഔട്ടിനിറങ്ങിയ താരത്തെ കാണാനും ഫോട്ടോയെടുക്കാനും ജനത്തിരക്ക് …

ഹിന്ദി സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് ജാൻവി കപൂർ. 2018-ൽ റൊമാന്റിക് നാടകമായ ധടക്കിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. മികവുള്ള അഭിനയമാണ് താരത്തിന്റെ വലിയ സവിശേഷത. 2018-ൽ ശശാങ്ക് ഖൈത്താൻ സംവിധാനം ചെയ്ത ഒരു റൊമാൻസ് ചിത്രമായിരുന്നു ഇത്. മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള സീ സിനി അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്.

ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ എന്ന ബയോപിക്കിൽ ടൈറ്റിൽ ഏവിയേറ്ററായി അഭിനയിച്ചതിന് താരത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിന് നാമനിർദ്ദേശം ലഭിച്ചു. 2020-ൽ നെറ്റ്ഫ്ലിക്സ് ഹൊറർ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറിയിലെ സോയ അക്തറിന്റെ സെഗ്‌മെന്റിൽ അഭിനയിച്ചത് ശ്രദ്ധേയമായി. 2021- ൽ, കോമഡി ഹൊറർ ചിത്രമായ റൂഹിയിൽ രാജ്കുമാർ റാവുവിനൊപ്പം താരം ഇരട്ട വേഷം ചെയ്തു.

ആനന്ദ് എൽ. റായ് നിർമ്മിച്ച 2018-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ കോലമാവ് കോകിലയുടെ ഹിന്ദി പതിപ്പായ ഗുഡ് ലക്ക് ജെറിയിലാണ് താരം ഇപ്പോൾ അഭിനയിച്ചത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് ഫോളോവേഴ്സുള്ള നടിമാരിൽ പ്രമുഖയാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മില്യൻ കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. താരം എവിടെ പോയാലും പിന്നിൽ തടിച്ചു കൂടാൻ നിരവധി ആരാധകർ ഉണ്ടാവാറുണ്ട്. ഇപ്പോൾ താരം വർക്ഔട്ടിന് പോകുമ്പോൾ ആരാധകർ പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്യുന്നുണ്ട്.

ഒരുപാട് സിനിമകൾ താരത്തിന്റെതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. സൂപ്പർ ഹിറ്റ് മലയാളം സിനിമ ഹെലന്റെ റീമേക്കായ സണ്ണി കൗശലിനൊപ്പം മിലിയിലും താരം അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ അന്ന ബെൻ ചെയ്ത വേഷമാണ് താരം ചെയുന്നത്. രാജ്കുമാർ റാവുവിനൊപ്പം മിസ്റ്റർ ആൻഡ് മിസിസ് മഹി എന്ന സ്പോർട്സ് ചിത്രത്തിലും വരുൺ ധവാനൊപ്പം ആക്ഷൻ ചിത്രമായ ബവാലും താരം കമ്മിറ്റ് ചെയ്തിട്ടുണ്ട്. എന്തായാലും വളരെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഓരോ സിനിമയെയും കാത്തിരിക്കുന്നത്.

Leave a Reply