You are currently viewing ഫോട്ടോ എടുക്കൽ കൂടിയപ്പോൾ താരം ചെയ്തത് കണ്ടോ… ജാൻവി കപൂറിന്റെ പ്രവർത്തിയിൽ രോഷം..

ഫോട്ടോ എടുക്കൽ കൂടിയപ്പോൾ താരം ചെയ്തത് കണ്ടോ… ജാൻവി കപൂറിന്റെ പ്രവർത്തിയിൽ രോഷം..

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ചെറുതും വലുതുമായ ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ താരം സ്ഥിര സാന്നിധ്യമായി. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായും പക്വമായും ആണ് താരം കൈകാര്യം ചെയ്യാറുള്ളത്. അതുകൊണ്ടു തന്നെയാണ് ഓരോ സിനിമകളിലൂടെയും താരത്തിന് ആരാധകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കാൻ സാധിച്ചത്.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിനായി. ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും നേടിക്കൊണ്ടിരിക്കുന്നത്. നിറഞ്ഞ കൈകളിലൂടെയാണ് തുടക്കം മുതൽ തന്നെ താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

ദദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ അഭിനയിച്ചത് ദദക്ക് എന്ന സിനിമയിലായിരുന്നു എങ്കിലും താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്.

ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. പാരമ്പര്യത്തിന്റെ എല്ലാ മെന്മയും കാത്തു സൂക്ഷിച്ചു കൊണ്ട് തന്നെയാണ് താരത്തിന്റെ അഭിനയ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഈ അടുത്ത് പുറത്തിറങ്ങിയ മിലി എന്ന സിനിമയിലെ താരത്തിന്റെ പ്രകടനത്തിന് നിറഞ്ഞ കൈയ്യടിയും മികച്ച അഭിപ്രായങ്ങളും ആരാധകർ നൽകിയിരുന്നു.

താരം പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ എല്ലാം ആരാധകർ വളയുകയും ജനത്തിരക്ക് ഉണ്ടാവുകയും ആരാധകർ താരത്തിന്റെ ഫോട്ടോകൾ പകർത്തുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ആവുകയും ചെയ്യുന്നത് പതിവ് തന്നെയാണ്. യോഗ വ്യായാമ മുറകളും ഫിറ്റ്നസ് കാര്യങ്ങളും എല്ലാം വളരെ കൂടുതൽ ശ്രദ്ധിക്കുന്ന താരം ആയതു കൊണ്ട് തന്നെ യോഗ സെന്ററിലേക്ക് അല്ലെങ്കിൽ ജിമ്മി ട്രെയിനിങ് റൂമിലേക്ക് പോകുന്നതെല്ലാം ഫോട്ടോകളിലും വീഡിയോകളിലും ആയി വരാറുണ്ട്.

ഇപ്പോൾ പൊതുസ്ഥലത്ത് കാറിനുള്ളിലുള്ള താരത്തെയാണ് വീഡിയോയിലൂടെ കാണാൻ സാധിക്കുന്നത്. ആരാധകർ തന്നെ പകർത്തിയ ഒരു വീഡിയോ ആയിരിക്കും എന്നാണ് കാണുമ്പോൾ മനസ്സിലാകുന്നത്. വീഡിയോയുടെ ആദ്യം ആരാധകർക്ക് കൈ വീശുന്നതായും ഫോട്ടോ എടുക്കുന്നതിനോട് നല്ല രീതിയിൽ പ്രതികരിക്കുന്നതായും കാണുന്നുണ്ട്. പക്ഷേ പിന്നീട് നടുവിരൽ ഉയർത്തുന്ന താരത്തെയാണ് കാണാൻ സാധിക്കുന്നത്. പെട്ടെന്നാണ് ആരാധകർ പകർത്തിയത് താരത്തിന്റെ പുതിയ വീഡിയോ വൈറൽ ആയത്.

Leave a Reply