You are currently viewing തോണ്ടലും പിടിക്കലും ഒക്കെ ഉണ്ടായിട്ടുണ്ട്… പിടിച്ചു പൊട്ടിച്ചിട്ടുമുണ്ട്… ജാനകി സുധീർ

തോണ്ടലും പിടിക്കലും ഒക്കെ ഉണ്ടായിട്ടുണ്ട്… പിടിച്ചു പൊട്ടിച്ചിട്ടുമുണ്ട്… ജാനകി സുധീർ

തോണ്ടലും പിടിക്കലും ഒക്കെ ഉണ്ടായിട്ടുണ്ട്… പിടിച്ചു പൊട്ടിച്ചിട്ടുമുണ്ട്… ജാനകി സുധീർ

തെന്നിന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന ചലച്ചിത്ര അഭിനേത്രിയും മോഡലിംഗ് താരവുമാണ് ജാനകി സുധീർ. കേരളത്തിലെ സാധാരണ ഗ്രാമത്തിലും സാധാരണ കുടുംബത്തിലും ജനിച്ചുവളർന്ന താരത്തിന്റെ ആഗ്രഹം ചലച്ചിത്ര അഭിനയം മേഖലയിൽ നിലനിൽക്കുന്ന ഒരു നടി ആകണമെന്നായിരുന്നു. ചെറുപ്പം മുതൽ തന്നെ ഈ ആഗ്രഹത്തിന് വേണ്ടി താരം കഠിനമായി പ്രയത്നിക്കുകയും മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

മലയാള സിനിമാ മേഖലയിലെ ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെയാണ് താരം തുടങ്ങിയിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളുടെയും താരം മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാറുണ്ട്. കാരണം സ്ക്രീൻ ടൈം എത്ര കുറഞ്ഞതാണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തി കൊണ്ടാണ് താരം സിനിമ പൂർത്തീകരിക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.

പിന്നീട് താരം ദുൽഖറിന്റെ 2019 ലെ യെമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിലും അഭിനയിച്ചു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഹോളി വുണ്ട് ആണ്. വളരെ വികാരാധീനവും പ്രണയ പരവുമായ ബന്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള അടിച്ചമർത്തപ്പെട്ട രണ്ട് സ്ത്രീകളുടെ ജീവിതം ആണ് സിനിമയുടെ ഇതിവൃത്തം തന്റെ ഭാഗങ്ങൾ വളരെ കൃത്യമായും വ്യക്തമായും താരത്തിന് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

വില്ല 666 എന്ന സിനിമയിലും താരം സമാനമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. മാർക്കോണി മത്തായി എന്ന സിനിമയിലും താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു. ഈറൻ നിലാവ്, തേനും വയമ്പും തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളിലൂടെയും മേഖലകളിലൂടെയും നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖത്തിന്റെ ഭാഗമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്തരം കമന്റുകൾ മൈൻഡ് ചെയ്യാറില്ല എന്നും എവിടെയോ ഇരുന്നു എന്നെക്കുറിച്ച് പറയുന്നത് ഞാൻ എന്തിന് കാര്യമാക്കണമെന്നും താരം ചോദിക്കുന്നു. അതുപോലെ നേരിട്ട് എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ അതിൽ പ്രതികരിച്ചിട്ടുണ്ടോ എന്ന് മറു ചോദ്യവുമായി എത്തിയ അവതാരകയോട് ഉണ്ട് എന്ന് തന്നെയാണ് താരത്തിന് മറുപടി ഉണ്ടായത്.

തോണ്ടലും പിടിക്കലും ഒക്കെ ഉണ്ടായിട്ടുണ്ട് എന്നും ക്രൗഡഡായ പാർട്ടികളിൽ പോകുമ്പോൾ ഇതെല്ലാം സർവ്വ സാധാരണമായി സംഭവിക്കുന്നതാണ് എന്നും പലർക്കും ഉണ്ടായിട്ടുണ്ടാകാം എന്നും ഞാൻ പ്രതികരിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു. തോണ്ടിയവനെ പിടിച്ചു പൊട്ടിച്ചിട്ടും ഉണ്ട് എന്ന് തന്നെയാണ് താരം പറയുന്നത്. നേരിട്ടുള്ള അനുഭവങ്ങളിൽ പ്രതികരിക്കും എന്നല്ലാതെ സോഷ്യൽ മീഡിയ ഇടങ്ങളിലുള്ള നെഗറ്റീവ് കമന്റുകൾക്കൊന്നും മറുപടി കൊടുക്കാൻ പ്രതികരിക്കാനും പോകാറില്ല എന്നാണ് താരം പറഞ്ഞത്.

Leave a Reply