You are currently viewing സൗന്ദര്യം ആസ്വദിക്കാനുള്ളത്, ഗ്ലാമറസാകുന്നതിന് തെറ്റില്ല- ഇനിയ…

സൗന്ദര്യം ആസ്വദിക്കാനുള്ളത്, ഗ്ലാമറസാകുന്നതിന് തെറ്റില്ല- ഇനിയ…

മലയാളം തമിഴ് സിനിമ മേഖലകളിൽ സജീവമായി അഭിനയിക്കുന്ന അഭിനേത്രിയാണ് ഇനിയ. സിനിമയിൽ മാത്രമല്ല ടെലിവിഷൻ രംഗങ്ങളിലും താരം സജീവമാണ്. വളരെ ചെറുപ്പത്തിൽ തന്നെ ടെലിവിഷൻ സീരിയലുകളിലും സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. ബാല താരമായാണ് അഭിനയ മേഖലയിലേക്ക് താരം കടന്നു വരുന്നത്. അതിനു ശേഷം നായികയായും സഹ നായികയായും താരം പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നതിന് താരത്തിന് ആരാധകരിൽ നിന്നും പ്രത്യേകം പ്രശംസ ലഭിക്കാറുണ്ട്. മലയാളത്തിലെയും തമിഴിലെയും മുൻനിര നായിക നടന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാൻ താരത്തിന് അവസരമുണ്ടായിട്ടുണ്ട്. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം അതിനെ കൈകാര്യം ചെയ്യുന്നത്.

സിനിമകളിൽ ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്തു ഒരുപാട് ആരാധകരെ താരം നേടിയെടുത്തിട്ടുണ്ട്. ഇപ്പോൾ താരം ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും അത്തരത്തിലുള്ള വേഷങ്ങൾ ധരിക്കുന്നതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും വലിയ മൂല്യം നൽകുകയും ചെയ്തിരിക്കുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ വൈറലായത്.

ഗ്ലാമറസാവുക എന്നത് നമ്മുടെ കോണ്‍ഫിഡൻസിന് അനുസരിച്ചാണ് എന്നും അത് നമ്മള്‍ എങ്ങനെ ക്യാരി ചെയ്യുന്നു എന്നതിനെ ആശ്രയിച്ച്‌ ഇരിക്കും എന്നും അത് ഏത് ലെവല്‍ വരെ പോണം എന്നത് നമ്മുടെ തീരുമാനമാണ് എന്നുമാണ് താരം പറഞ്ഞത്. ആരും ഒന്നിനും നിര്‍ബന്ധിക്കാൻ പോകുന്നില്ല എന്നും അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം. ഇങ്ങനെ ചെയ്തേ പറ്റൂ എന്നൊന്നും പറയില്ല. നമുക്ക് കംഫര്‍ട്ടബിള്‍ ആണെങ്കില്‍ നമ്മള്‍ ചെയ്യുക. അത്രയേ ഉള്ളു എന്നും താരം കൂട്ടിച്ചേർത്തു.

ഗ്ലാമര്‍ വേറെ വള്‍ഗര്‍ വേറെ എന്നും താരം പറയുന്നുണ്ട്. ഒരു കഥയ്ക്ക് വേണ്ടിയോ പാട്ടിന് അനുസരിച്ചോ ഒക്കെ ഗ്ലാമർ ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല എന്നാണ് എന്റെ അഭിപ്രായം എന്നും കഥയ്ക്കും കഥാപാത്രത്തിനും അനുസരിച്ച്‌ ഒരു കംഫര്‍ട്ടബിള്‍ ലെവലിലാണ് ഗ്ലാമര്‍ ചെയ്യുന്നത് എന്നുമാണ് താരത്തിന്റെ വാക്കുകൾ. യംഗ് ഏജില്‍ നല്ല എനര്‍ജറ്റിക്കായി ഇരിക്കുമ്ബോഴാണ് നമ്മള്‍ നന്നായി ജ്വലിക്കുന്ന സമയം, അല്ലെങ്കില്‍ ഷൈന്‍ ചെയ്യുന്ന സമയം എന്നും സൗന്ദര്യം ആസ്വദിക്കാനും കാണാനും പ്രദര്‍ശിപ്പിക്കാനും ഉള്ളതാണ് എന്നും താരം പറയുകയുണ്ടായി.

Leave a Reply