You are currently viewing ആളുകളെ എളുപ്പത്തില്‍ വിശ്വസിക്കരുതെന്ന് തന്റെ അച്ഛന്‍ ഉപദേശിച്ചിരുന്നുവെന്നും എന്നിട്ടും താന്‍ പ്രണയത്തിലാവുകയായിരുന്നു… നടനെ പ്രണയിച്ചു, എൻ്റെ വിശ്വാസം അവന്‍ തകര്‍ത്തു, ഇപ്പോള്‍ പേടിയാണ് തുറന്ന് പറഞ്ഞ് ഇല്യാന…

ആളുകളെ എളുപ്പത്തില്‍ വിശ്വസിക്കരുതെന്ന് തന്റെ അച്ഛന്‍ ഉപദേശിച്ചിരുന്നുവെന്നും എന്നിട്ടും താന്‍ പ്രണയത്തിലാവുകയായിരുന്നു… നടനെ പ്രണയിച്ചു, എൻ്റെ വിശ്വാസം അവന്‍ തകര്‍ത്തു, ഇപ്പോള്‍ പേടിയാണ് തുറന്ന് പറഞ്ഞ് ഇല്യാന…

ആളുകളെ എളുപ്പത്തില്‍ വിശ്വസിക്കരുതെന്ന് തന്റെ അച്ഛന്‍ ഉപദേശിച്ചിരുന്നുവെന്നും എന്നിട്ടും താന്‍ പ്രണയത്തിലാവുകയായിരുന്നു… നടനെ പ്രണയിച്ചു, എൻ്റെ വിശ്വാസം അവന്‍ തകര്‍ത്തു, ഇപ്പോള്‍ പേടിയാണ് തുറന്ന് പറഞ്ഞ് ഇല്യാന

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഇല്യാന ഡിക്രൂസ്. 2006 ൽ തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ട് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം പിന്നീട് തെലുങ്ക് കൂടാതെ ഹിന്ദി സിനിമയിലും സജീവ സാന്നിധ്യമായി. കൂടാതെ കന്നഡ തമിഴ് എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായ താരം തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ ആണ് കൂടുതലും പ്രത്യക്ഷപ്പെട്ടത്.

ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരണത്തിനു സാധിച്ചു. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. 2006 ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമ തന്നെ കൊമേർഷ്യൽ ഹിറ്റ് ആയതോടെ താരം സൗത്ത് ഇന്ത്യയിൽ അറിയപ്പെട്ടു. പിന്നീട് താരത്തെ തേടി ഒരുപാട് അവസരങ്ങൾ വന്നു.

2006 ൽ പുറത്തിറങ്ങിയ കെടി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിലും അരങ്ങേറി. പിന്നീട് ബോളിവുഡ് സിനിമയിൽ ഒരുപാട് വേഷങ്ങൾ താരം കൈകാര്യം ചെയ്തു. താരം ഒരു ഇന്ത്യൻ ബോൺ പോർച്ചുഗീസ് ആക്ട്രസ് ആണ്. 2014 മുതൽ താരം പോർച്ചുഗീസ് പൗരത്വം സ്വീകരിച്ചു നിൽക്കുകയാണ്. സൗത്ത് ഇന്ത്യൻ സിനിമയിൽ അഭിനയിച്ച് പ്രശസ്തി നേടിയ നടിമാരിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിൽ ഒരാൾ ആണ് താരം.

താരം സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും ഇൻഫ്ലുവൻസർ എന്ന നിലയിലും ആണിപ്പോൾ താരം അറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി 15 മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാവുന്നത് പതിവാണ്.

താരം താരത്തിന്റെ പ്രണയത്തെ കുറിച്ചാണ് തുറന്നു പറയുന്നത്. ഞാന്‍ ഒരു നടനുമായി പ്രണയത്തിലായിരുന്നു എന്ന് ഞാന്‍ അയാളെ പ്രണയിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു എങ്കിലും അയാള്‍ പലവട്ടം എന്റെ വിശ്വാസം തകര്‍ത്തു എന്നുമാണ് താരം പറഞ്ഞത്. ഞാനിത് അര്‍ഹിക്കുന്നില്ലെന്ന് തോന്നിപ്പിച്ചു എന്നും അതിനാല്‍ ഞാന്‍ ഇപ്പോള്‍ സൂക്ഷിക്കാന്‍ പഠിച്ചു എന്നുമാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. എന്നാല്‍ താനുമായി പ്രണയത്തിലായിരുന്ന നടന്‍ ആരെന്ന് വെളിപ്പെടുത്താന്‍ താരം കൂട്ടാക്കിയില്ല എന്നത് ശ്രദ്ധേയമാവുകയാണ്.

ആളുകളെ എളുപ്പത്തില്‍ വിശ്വസിക്കരുതെന്ന് തന്റെ അച്ഛന്‍ ഉപദേശിച്ചിരുന്നുവെന്നും എന്നിട്ടും താന്‍ പ്രണയത്തിലാവുകയായിരുന്നു എന്നാണ് താരം പറയുന്നത്. അതിനു ശേഷം താരത്തിന് വീണ്ടും ഒരു പ്രണയം ഉണ്ടായിരുന്നു പക്ഷേ വർഷങ്ങൾക്ക് ശേഷം അതും പിരിയുകയാണ് ചെയ്തത് എന്ന് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. എന്തായാലും താരത്തിന്റെ പ്രണയ തകർച്ചകൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആയിരിക്കുകയാണ്.

Leave a Reply