You are currently viewing ജീവിതമെന്നത് ഒരാളോട് കൂടി മാത്രം ജീവിക്കുന്നതല്ല, നമുക്കൊരാളെ ഇഷ്ടമായിരിക്കുമ്പോള്‍ തന്നെ വേറൊരാളെ ഇഷ്ടമാവാം; സോഷ്യല്‍ മീഡിയ പോസ്റ്റുമായി ഗോപി സുന്ദര്‍, അമൃതയ്ക്കുള്ള മുന്നറിയിപ്പാണോയെന്ന് സോഷ്യല്‍ മീഡിയ

ജീവിതമെന്നത് ഒരാളോട് കൂടി മാത്രം ജീവിക്കുന്നതല്ല, നമുക്കൊരാളെ ഇഷ്ടമായിരിക്കുമ്പോള്‍ തന്നെ വേറൊരാളെ ഇഷ്ടമാവാം; സോഷ്യല്‍ മീഡിയ പോസ്റ്റുമായി ഗോപി സുന്ദര്‍, അമൃതയ്ക്കുള്ള മുന്നറിയിപ്പാണോയെന്ന് സോഷ്യല്‍ മീഡിയ

സംഗീത സംവിധായകൻ, പ്രോഗ്രാമർ , പിന്നണി ഗായകൻ, ഗാന രചയിതാവ്, നടൻ, അവതാരകൻ നിലകളിലെല്ലാം പ്രശസ്തനാണ് ഗോപിസുന്ദർ. മലയാളം , തെലുങ്ക് , തമിഴ് ചലച്ചിത്ര വ്യവസായങ്ങളിൽ പ്രമുഖനായി പ്രവർത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരുപാട് മികച്ച പാട്ടുകൾ മൂന്ന് ഭാഷകളിലും അദ്ദേഹം ആസ്വാദകർക്ക് നൽകിയിട്ടുണ്ട്. ഒരുപിടി നല്ല പാട്ടുകളിലൂടെ എല്ലാകാലത്തും ഓർമ്മിക്കപ്പെടുന്ന ഒരു വലിയ സംഗീതജ്ഞനായി അദ്ദേഹം മാറുകയും ചെയ്തിരിക്കുന്നു.

കുറച്ചു സമയങ്ങളായി ഇദ്ദേഹം സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമാകുന്നത് അദ്ദേഹത്തിന്റെ പാട്ടുകൾ കൊണ്ടല്ല. വസ്ത്രം മാറും പോലെ ഇദ്ദേഹം വിവാഹം കഴിക്കുകയാണ് എന്ന രൂപത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളെ ഇദ്ദേഹത്തെ കുറിച്ചുള്ള സംസാരങ്ങൾ ഉണ്ടാകുന്നത്. ആദ്യം വിവാഹം കഴിച്ച പ്രിയ എന്ന വ്യക്തിയുമായി ബന്ധം നിലനിൽക്കെ തന്നെ അഭയ എന്ന ഗായികയുമായി ഇദ്ദേഹം ലിവിങ് ടുഗതർ റിലേഷൻഷിപ്പിൽ ആയത്. ആദ്യ ഭാര്യ പരാതി നൽകിയതിനെ ത്തുടർന്നാണ് ഈ വിഷയം സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ചയായത്.

ഒരുപാട് വർഷങ്ങളോളം അഭയക്കൊപ്പം ലിവിങ് ടുഗത റിലേഷൻഷിപ്പിൽ ആയിക്കൊണ്ടിരിക്കെ അമൃത സുരേഷിനെ വിവാഹം ചെയ്തിരിക്കുകയാണ്. അതോടെയാണ് അഭയയോടുള്ള റിലേഷൻഷിപ്പ് അവസാനിക്കുന്നത്. ഒരുപാട് കനത്ത വിമർശനങ്ങളും ആക്ഷേപങ്ങളും അദ്ദേഹത്തിന്റെ പേരിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉയർന്നുവന്നിരുന്നു. ഏറ്റവും മികച്ച ഫോട്ടോകളും മറ്റോ അപ്‌ലോഡ് ചെയ്താൽ പോലും തെറി അഭിഷേകമാണ് പലപ്പോഴും കിട്ടിയിട്ടുള്ളത്.

ഇപ്പോൾ വീണ്ടും ഇദ്ദേഹത്തിന്റെ ഒരു വീഡിയോ ചർച്ചയാവുകയാണ്. ഒരാളുമായി ബന്ധം നിലനിൽകക്കെ തന്നെ മറ്റൊരാളെ എന്തുകൊണ്ട് ഇഷ്ടപ്പെട്ടു കൂടാ എന്ന് തരത്തിലുള്ള ചോദ്യങ്ങളും സംസാരങ്ങളും ആണ് ഇപ്പോൾ അദ്ദേഹം വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. ഇപ്പോൾ വിവാഹം ചെയ്ത അമൃതാ സുരേഷിനുള്ള താക്കീതു പോലെയാണ് ഇതിനെ പലരും വിലയിരുത്തുന്നത്.

വസ്ത്രം മാറുന്നതുപോലെ തന്നെ വിവാഹ ബന്ധങ്ങളും മാറുകയാണ് എന്ന് നേരത്തെ തന്നെ വിമർശനം ഉണ്ടായിരുന്നു. ഇപ്പോൾ അതേ കാര്യം അദ്ദേഹത്തിന്റെ വാക്കുകളിൽ തന്നെ സമൂഹം കേൾക്കുകയും ചെയ്തിരിക്കുകയാണ്.

ജീവിതമെന്നത് ഒരാളോട് കൂടി മാത്രം ജീവിക്കുന്നതല്ല. അതൊക്കെ പ്രണയത്തെ റൊമാന്റിസൈസ് ചെയ്ത് പറയുന്നതാണ്. നമുക്കൊരാളെ ഇഷ്ടമായിരിക്കുമ്പോള്‍ തന്നെ വേറൊരാളെ ഇഷ്ടമാവാം, അതിനുള്ള സാധ്യത വളരെ കൂടുതലാണ്. എത്ര തരത്തിലുള്ള കറികള്‍ കൂട്ടിയാണ് നമ്മള്‍ ഭക്ഷണം കഴിക്കുന്നത്.. ഒരേ ഷര്‍ട്ടാണോ നമ്മളെപ്പോഴും ഇടുന്നത്. ഒരേ സമയത്ത് തന്നെ നമുക്ക് പലതിനേയും ഇഷ്ടപ്പെടാനാവും.

ഒരാള്‍ക്ക് നാലഞ്ച് കൂട്ടുകാരെങ്കിലും ആവശ്യമാണ്. ഇണയായി ഒരാളേയുണ്ടാവുള്ളു. കൂട്ടുകാരെപ്പോഴും ആവശ്യമാണ്.. എന്റെ ഇണ എന്നെ ഉപേക്ഷിച്ച് പോവാത്ത യോഗ്യതയില്‍ ഇരിക്കേണ്ടത് ഞാനാണ്. അവര്‍ വേരൊരാളുടെ കൂടെ യാത്ര ചെയ്യുന്നതോ സിനിമ കാണാന്‍ പോവുന്നതോ പ്രശ്‌നമാക്കരുത്. നമ്മളെ കവച്ച് വെക്കാന്‍ കഴിവുള്ളവരല്ല ഇവരാരും.

നമ്മുടെ കൂടെയുള്ളൊരാളിനെ മറ്റൊരാള്‍ ഇഷ്ടത്തോടെ നോക്കുമ്പോള്‍ അസൂയ തോന്നും. നമ്മുടെ പങ്കാളി നഷ്ടപ്പെട്ട് പോവാതിരിക്കാനുള്ള വികാരമാണ് അസൂയ. എന്നൊക്കെയാണ് അദ്ദേഹം വീഡിയോയിൽ സംസാരിക്കുന്നത്. വലിയ വിമർശനങ്ങളാണ് ഇതിനെ തുടർന്ന് ഉണ്ടാകുന്നത്. വലിയതോതിൽ ആരാധകർ ഇതിനെ വിമർശനാത്മകമായി സമീപിച്ചിട്ടുണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കാൻ കഴിയുന്നത്.

Leave a Reply