You are currently viewing ഒരുപാട് റിവ്യൂകൾ കണ്ടിട്ടുണ്ട് …. ജയിൽ റിവ്യൂ ഇതാദ്യമാണ്.. ഫീനിക്സ് ക്യാപിൽസിനെ ട്രോളി യുട്യൂബർ…

ഒരുപാട് റിവ്യൂകൾ കണ്ടിട്ടുണ്ട് …. ജയിൽ റിവ്യൂ ഇതാദ്യമാണ്.. ഫീനിക്സ് ക്യാപിൽസിനെ ട്രോളി യുട്യൂബർ…

ഒരുപാട് റിവ്യൂകൾ കണ്ടിട്ടുണ്ട് …. ജയിൽ റിവ്യൂ ഇതാദ്യമാണ്

ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽപ്പെടുത്തി ജയിൽ വാസം അനുഷ്ഠിക്കേണ്ടി വന്ന ദമ്പതികളാണ് ദേവൂവും ഗോകുൽ ദീപും. ഫിനിക്സ് കപ്പിൾസ് എന്ന പേരിൽ യൂട്യൂബർ ചാനലിൽ പ്രത്യക്ഷപ്പെടുന്ന ഇവരെ കൂടാതെ ആറംഗ സംഘം കൂടെ പാലക്കാട് പൊലീസിൻ്റെ പിടിയാലായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ സൗഹൃദം നടിച്ചാണ് പ്രതികൾ വ്യവസായിയെ തട്ടിപ്പിനിരയാക്കിയത്. കൊല്ലം സ്വദേശി ദേവു, ഭർത്താവ് ഗോകുൽ ദീപ്, സുഹൃത്തുക്കളായ ശരത്, ജിഷ്ണു, അജിത്, വിജയ്, എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

സ്നേഹം നടിച്ച് വ്യവസായിയെ വശീകരിച്ച് സമ്പത്തും മറ്റും കവർന്നെടുക്കാനാണ് ആറംഗസംഘം ആസൂത്രണം ചെയ്തിരുന്നത്. ഇവർക്ക് ജയിൽ വാസം ഉണ്ടാവുകയും ചെയ്തിരുന്നു. ഇപ്പോൾ പ്രതികളെല്ലാവരും ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയിരിക്കുകയാണ്. ശേഷം യൂട്യൂബിലൂടെ ഫിനിക്സ് കപ്പിൾസ് പങ്കുവെച്ച ഒരു വീഡിയോ ഇപ്പോൾ വൈറൽ ആകുകയാണ്. വളരെ സന്തോഷത്തോടെയാണ് ജയിൽ വാസത്തെക്കുറിച്ച് ദമ്പതികൾ പറയുന്നത്.

അതുകൊണ്ടുതന്നെയാണ് അവർ പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരിലേക്ക് എത്താനും പ്രേക്ഷകരിൽ വലിയ ഒരു അത്ഭുതം സൃഷ്ടിക്കാനും വീഡിയോക്ക് സാധിച്ചത്. ആരാധകരുടെ ചോദ്യത്തിന് മറുപടി എന്നോണം ഉള്ള സംസാരമാണ് ഇരുവരും നടത്തുന്നത്. ജയിലിലും സിന്ദൂരം അണിഞ്ഞിരുന്നു എന്ന് ഒരു ആരാധകന്റെ ചോദ്യത്തിന് ജയിലിലും സിന്ദൂരമണിയാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട് എന്നും ദൈവം അക്കാര്യത്തിൽ അനുഗ്രഹിച്ചിട്ടുണ്ട് എന്നുമാണ് ദേവു പറയുന്നത്.

ഞങ്ങളുടെ ആദ്യത്തെ ഓണവും ആദ്യത്തെ വെഡിങ് ആനിവേഴ്സറിയും ജയിലിൽ വച്ചായിരുന്നു എന്ന് ഇരുവരും പറയുന്നു. വളരെ സന്തോഷത്തോടെയാണ് ഈ കാര്യങ്ങൾ പറയുന്നത് എന്നത് തന്നെയാണ് വീഡിയോ ഒരുപാട് കാഴ്ചക്കാരെ വളരെ പെട്ടെന്ന് നേടിയെടുക്കാൻ സഹായിച്ചത്. ഇക്കാര്യം തുറന്നു ചോദിച്ചു കൊണ്ടുള്ള ഒരു ക്രിട്ടിക് റിവ്യൂയും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നുണ്ട്. the_crtic_sonu എന്ന ഇൻസ്റ്റാഗ്രാം പേജിൽ ആണ് വീഡിയോ അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നത്.

ഇവരുടെ സംസാരം കേട്ടിട്ട് അവരെ ജയിലിലേക്ക് തന്നെയല്ലേ അയച്ചത് എന്ന് സംശയം തോന്നി പോവുകയാണ്. ജയിലിലാക്കല്ലേ പോയത് അല്ലാതെ വല്ല ടൂറിസ്റ്റ് ഹോമിലേക്ക് ആണോ പോയത് എന്നും റിവ്യൂവിൽ പറയുന്നുണ്ട്. എനിക്ക് സിന്ദൂരം കിട്ടി, ഞങ്ങളുടെ ആദ്യ ഓണം വെഡിങ് ആനിവേഴ്സറിയും ജയിലിൽ വച്ചായിരുന്നു എന്നെല്ലാം പറയുന്നത് അഭിമാന നിമിഷം പറയുന്നതു പോലെയാണല്ലോ എന്നും റിവ്യൂവിൽ സൂചിപ്പിക്കുന്നുണ്ട്.

Leave a Reply