മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. താരം മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ വളരെ പെട്ടെന്ന് ജനപ്രിയ നായികയാക്കി. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്.

തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു. പെട്ടെന്ന് ഇതര ഭാഷകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. ഇപ്പോൾ തെലുങ്കിൽ താരം അരങ്ങേറാൻ ഒരുങ്ങിയിരിക്കുകയാണ്. ഏത് ഭാഷയിൽ ആണെങ്കിലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. ഇത് വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാനും നിലനിർത്താനും താരത്തിന് കഴിഞ്ഞു.

ഭാഷകൾക്ക് അതീതമായി ഇപ്പോൾ താരത്തിന് നിരവധി ആരാധകരുണ്ടായിരിക്കുന്നു. കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിക്കൊണ്ടിരിക്കുന്നത്.

ഇതിനോടകം തന്നെ ഒരുപാട് സൂപ്പർ സ്റ്റാറുകളുമായി സ്ക്രീൻ പങ്കിടാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും താരത്തിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ആലുവയിലെ സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോർ വുമണിൽ നിന്ന് ആണ് താരം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ആർട്‌സ് ബിരുദം നേടിയത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഒരുപാട് ഉൽഘാടന വേദികളിൽ താരത്തെ ഈയടുത്ത് കാണുകയുണ്ടായി. ഇപ്പോൾ അത്തരത്തിൽ ഒരു ഉൽഘാദന വേദിയിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളുമാണ് വൈറൽ ആകുന്നത്. കേരളത്തിലെ പ്രശസ്ത ബിസിനസ് മാൻ ബോബി ചെമ്മണ്ണൂരിനൊപ്പം ആണ് താരം ഒരു ഉദ്ഘാടന വേദിയിൽ പങ്കെടുത്തത്. ഇരുവരും ഒന്നിച്ചു ഡാൻസ് ചെയ്യുന്നതിന്റെ വീഡിയോയും പ്രചരിക്കപ്പെടുന്നുണ്ട്. ഇരുവരും ഒന്നിച്ച് കളിക്കുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.