ഹണി റോസ്, ലക്ഷ്മി പ്രണയ രംഗങ്ങളുമായി മോണ്സ്റ്ററിലെ ഹൈ ഓണ് ഡിസയർ ഗാനം എത്തി; വീഡിയോ കാണാം
കുറച്ചു ദിവസങ്ങൾക്കു മുമ്പ് തിയേറ്ററുകളിൽ എത്തിനിറഞ്ഞ കരഘോഷത്തോടെ സ്വീകരിച്ച ഒരു മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. പ്രഖ്യാപന സമയം മുതൽ റിലീസ് ആയതിനുശേഷം ആരാധകർക്കിടയിൽ വലിയ സന്തോഷത്തോടെയും ആഹ്ലാദത്തോടെയും ആണ് സിനിമ സ്വീകാര്യമായത്. 2022-ലെ മലയാളം -ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമാണ് മോൺസ്റ്റർ. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും ഒരുമിച്ച ചിത്രമാണ്.

ഹണി റോസ് , ലക്ഷ്മി മഞ്ചു , സുദേവ് നായർ, സിദ്ദിഖ് , കെ ബി ഗണേഷ് കുമാർ , ലെന , ജോണി ആന്റണി , ജഗപതി ബാബു എന്നിവരോടൊപ്പം ലക്കി സിംഗ് / ശിവദേവ് സുബ്രഹ്മണ്യം ആയി മോഹൻലാൽ അഭിനയിക്കുന്നു എന്നത് സിനിമ പ്രേമികൾക്കിടയിൽ ഈ സിനിമയുടെ പ്രഖ്യാപന സമയം മുതൽ തന്നെ റിലീസ് കാത്തിരിക്കുന്ന ഒരുപറ്റം മനസ്സുകളെ ഉണ്ടാക്കിയിട്ടുണ്ട്. പ്രേക്ഷകരുടെ പ്രതീക്ഷ സിനിമ നിറവേറ്റുകയും ചെയ്തു.

ഹണി റോസിന്റെ ഭാമിനി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥയുടെ സഞ്ചാരം. ഒരർത്ഥത്തിൽ ഭാമിനിയുടെ കഥയാണ് ‘മോൺസ്റ്റർ’ എന്നു തന്നെ പറയാം. ആദ്യം മുതൽ അവസാനം വരെ ഇത്രത്തോളം പ്രാധാന്യത്തോടെ ഹണി റോസ് ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്. മനോഹരമായ ആ ദൗത്യം താരം നിറവേറ്റുകയും ചെയ്തു. ആക്ഷൻ സീനുകളിലെ ലക്ഷ്മി മാഞ്ചുവിന്റെ പ്രകടനവും എടുത്തു പറയണം.

ചിത്രത്തിലെ ഓരോ അഭിനേതാക്കളും തന്നെ ഇടം അടയാളപ്പെടുത്തി കടന്നുപോയി എന്നത് പറയപ്പെടേണ്ടത് തന്നെയാണ്. ഓരോരുത്തരും തന്റെ അഭിനയ മോഹൂർത്തങ്ങൾ വളരെ മനോഹരമായി പ്രേക്ഷകരിലേക്ക് ആഴത്തിൽ പതിപ്പിക്കാൻ വലിയ തോതിൽ പരിശ്രമം എടുത്തിട്ടുണ്ട് എന്ന് ഓരോ കാഴ്ചക്കാരന്റെയും നിറഞ്ഞ മനസ്സുകളിൽ നിന്ന് മനസ്സിലാക്കാം ഓരോ കാഴ്ചക്കാരനും മുഴുവൻ റേറ്റിംഗ് നൽകിയാണ് സിനിമ പുറത്തുവിട്ടത്.

സിനിമയിൽ ഹണി റോസിന്റെ കഥാപാത്രവും ലക്ഷ്മി മഞ്ജുവിന്റെ കഥാപാത്രവും സ്വവർഗ അനുരാഗികളാണ്. അതുകൊണ്ട് അവരുടെ പ്രണയ രംഗങ്ങൾ ഉൾപ്പെടുന്ന ഒരു ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. വളരെ പെട്ടെന്നാണ് ആ ഗാനം ട്രെൻഡിംഗ് ആയിരിക്കുന്നത്. ഹൈ ഓൺ ഡിസയർ എന്ന ഇരുവരുടെയും പ്രണയ രംഗങ്ങൾ ഉൾപ്പെടുത്തിയുള്ള ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ജോൺ പീറ്റർ രചിച്ച ഗാനം ആലപിച്ചത് സയനോര ഫിലിപ്പാണ്. എന്തായാലും ഒരുപാട് കാഴ്ചക്കാരെ നേടിക്കൊണ്ടാണ് വീഡിയോ ഗാനം യൂട്യൂബ് ട്രെൻഡിങ് ആയിട്ടുള്ളത്.