You are currently viewing എന്ത് കണ്ടിട്ടാണ് എന്നെ ആ സിനിമയിൽ എടുത്തതെന്ന് അറിയില്ല,’ ‘ഞാൻ അതിന് മുൻപ് ക്യാമറയ്ക്ക് മുന്നിൽ വന്നിട്ട് പോലുമില്ല; ഹണി റോസ്…

എന്ത് കണ്ടിട്ടാണ് എന്നെ ആ സിനിമയിൽ എടുത്തതെന്ന് അറിയില്ല,’ ‘ഞാൻ അതിന് മുൻപ് ക്യാമറയ്ക്ക് മുന്നിൽ വന്നിട്ട് പോലുമില്ല; ഹണി റോസ്…

എന്ത് കണ്ടിട്ടാണ് എന്നെ ആ സിനിമയിൽ എടുത്തതെന്ന് അറിയില്ല,’ ‘ഞാൻ അതിന് മുൻപ് ക്യാമറയ്ക്ക് മുന്നിൽ വന്നിട്ട് പോലുമില്ല; ഹണി റോസ്

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഏത് ഭാഷയിൽ ആണെങ്കിലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്.

ഭാഷകൾക്ക് അതീതമായി ഇപ്പോൾ താരത്തിന് നിരവധി ആരാധകർ ഉണ്ടായിരിക്കുന്നു. കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ മോൺസ്റ്റർ എന്ന സിനിമയിലും വളരെ മികച്ച വേഷമാണ് താരം കൈകാര്യം ചെയ്തത്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്.

ഇപ്പോൾ താരം ഈയടുത്തൊരു ടെലിവിഷൻ പരിപാടിയിൽ വച്ച് സിനിമയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കടന്നു വരവിനെ കുറിച്ച് ആദ്യ സിനിമയുടെ സംവിധായകൻ വിനയൻ പറഞ്ഞ വാക്കുകളും ആരാധകർ ഏറ്റെടുത്തിരുന്നു. പൃഥ്വിരാജിനെ നായകനാക്കി മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന ചിത്രം തൊടുപുഴയിൽ ഷൂട്ട് ചെയ്യുമ്പോഴാണ് ഹണി റോസും അച്ഛനും അമ്മയും ഷൂട്ടിങ് സെറ്റിൽ കാണാൻ വന്നത് എന്നും താരം ഏഴാം ക്ലാസിലായിരുന്നു പഠിക്കുന്നത് എന്ന ഒരു കാരണവും പറഞ്ഞ് പ്ലസ് ടു കഴിഞ്ഞ് നമുക്ക് ആലോചിക്കാം എന്ന വാക്കോടുകൂടി ഞാൻ അവരെ പറഞ്ഞയക്കുകയായിരുന്നു എന്നാണ് വിനയൻ പറയുന്നത്.

പിന്നീട് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിന്റെ ഡിസ്കഷൻ നടക്കുന്ന സമയത്താണ് തന്നെ ഹണി റോസും അച്ഛനും കൂടി വീട്ടിൽ വന്നു കാണുന്നത് എന്നും അന്ന് അവൾ പത്താം ക്ലാസിൽ ആയിരുന്നുവെങ്കിലും സൈസ് ഒക്കെ ഉണ്ടായതു കൊണ്ട് ബോയ്ഫ്രണ്ടിലെ 2 നായികമാരിൽ ഒരാളായി അവളെ തീരുമാനിക്കുകയായിരുന്നു എന്നും വിനയൻ പറഞ്ഞു പിന്നീട് ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ താഴത്തെ കണ്ടപ്പോൾ വലിയ മാറ്റം അഭിനയത്തിന്റെ കാര്യത്തിലും സ്ക്രീൻ പ്രസൻസിന്റെ കാര്യത്തിലും വന്നത് കണ്ടപ്പോൾ വലിയ സന്തോഷമായി എന്നും അദ്ദേഹം പറയുകയുണ്ടായി.

സിനിമാഭിന മേഖലയിലേക്ക് തന്നെ കരിയറിന് തിരിച്ചു വരുന്നതിനെക്കുറിച്ചും സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ആഗ്രഹമുണ്ടായിരുന്നു എന്നും വലിയ സ്വപ്നമായിരുന്നു എന്നുമാണ് ഹണി റോസ് പറയുന്നത്. ഓരോരുത്തർ കാണുമ്പോൾ കാണാനൊക്കെ കൊള്ളാമല്ലോ സിനിമയിൽ അഭിനയിക്കാമല്ലോ എന്നെല്ലാം ചോദിക്കുമ്പോൾ മനസ്സിലുണ്ടാകുന്ന ആഗ്രഹം വലിയ സ്വപ്നമായി മാറുകയായിരുന്നു എന്നും ആദ്യ സമയത്ത് വിനയൻ സാറിനെ കണ്ടപ്പോൾ പ്ലസ് ടു കഴിയട്ടെ എന്നിട്ട് ആലോചിക്കാം എന്ന വാക്ക് വലിയ പ്രതീക്ഷയാണ് തന്നത് എന്നും ഹണി റോസ് പറയുകയുണ്ടായി.

ഞാൻ ഒരു നാട്ടിൻ പുറത്ത് നിന്നുമാണ് എന്നും നമ്മളൊക്കെ സിനിമയിൽ എത്തുമെന്ന് ചിന്തിക്കാൻ പോലും കഴിയില്ല എന്നും എന്തായാലും പറഞ്ഞതിനോടൊപ്പം തന്നെ ആ ആഗ്രഹം മനസ്സിൽ വച്ചുകൊണ്ട് ഒരുപാട് പരിശ്രമിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു. മൂന്ന് വർഷം കൊണ്ട് എനിക്കുണ്ടായ മാറ്റങ്ങൾ ഏറ്റവും കൂടുതൽ മനസിലാവുക വിനയൻ സാറിന് തന്നെയാകും എന്ന ഉദ്ദേശത്തിൽ തന്നെയാണ് തൊടുപുഴയിലേക്ക് വിനയൻ സാറിന്റെ ഷൂട്ടിംഗ് വന്നപ്പോൾ ഡാഡിയെയും കൂട്ടി പോയി കണ്ടത് എന്നും താരം പറഞ്ഞു. അതിലൂടെ തന്നെ ബോയ്ഫ്രണ്ട് എന്ന സിനിമയിലേക്ക് സെലക്ട് ആവുകയായിരുന്നു എന്നും എന്ത് കണ്ടിട്ടാണ് എന്നെ ആ സിനിമയിൽ എടുത്തതെന്ന് അറിയില്ല എന്നും താരം പറഞ്ഞു.

Leave a Reply