You are currently viewing ഹണി ചേച്ചി… ആദ്യത്തെ തെലുങ്ക് പടത്തിൽ അഭിനയിക്കുമ്പോൾ ഉള്ള കോലവും ഇപ്പോഴത്തെ ലുക്കും.…

ഹണി ചേച്ചി… ആദ്യത്തെ തെലുങ്ക് പടത്തിൽ അഭിനയിക്കുമ്പോൾ ഉള്ള കോലവും ഇപ്പോഴത്തെ ലുക്കും.…

ഇത് ആദ്യത്തെ തെലുങ്ക് പടത്തിൽ അഭിനയിക്കുമ്പോൾ ഉള്ള കോലമാണ്…

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. മലയാള സിനിമയിൽ ആണ് താരം അഭിനയം ആരംഭിച്ചത്. താരം മലയാളത്തിനു പുറമെ തമിഴ് , കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വളരെ മനോഹരമായ രൂപത്തിലാണ് താരം അഭിനയത്തെ സമീപിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് മേഖലയിൽ താരത്തിന് അറിയപ്പെടാൻ സാധിച്ചിട്ടുണ്ട്.

വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. 2006-ൽ താരം തന്റെ തെലുങ്കിൽ ഒരു സിനിമ ചെയ്തു. പക്ഷേ അത് റിലീസ് ആയില്ല എങ്കിലും ഇപ്പോൾ തെലുങ്കിൽ താരം അരങ്ങേറാൻ ഒരുങ്ങിയിരിക്കുകയാണ്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു.

തുടക്കം മുതൽ ഇത് വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാനും നിലനിർത്താനും മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്.

ഭാഷകൾക്ക് അതീതമായി താരത്തിന് നിരവധി ആരാധകരുമുണ്ടായി. വിദ്യാഭ്യാസ രംഗത്തും താരത്തിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഓരോ മേഖലയിലും വിജയം നേടാൻ താരത്തിനായി. ഒരുപാട് സൂപ്പർ സ്റ്റാറുകളുമായി സ്ക്രീൻ പങ്കിടാൻ താരത്തിന് അവസരം ലഭിച്ചു. അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ വളരെ പെട്ടെന്ന് ജനപ്രിയ നായികയാക്കി.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതു കൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും സാരിയിൽ ശാലീന സുന്ദരി ആയും താരം ഫോട്ടോകൾ പങ്കുവച്ചിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. താരത്തിന്റെ പഴയ ഒരു ഫോട്ടോ കാണിച്ച് ഇത് എപ്പോൾ എടുത്തതാണ് എന്ന രീതിയിലുള്ള ഒരു നീക്കമാണ് അവതാരകയിൽ നിന്നുണ്ടായത്. അപ്പോൾ ഹണി റോസ് ഫോട്ടോ നോക്കിക്കൊണ്ട് പറയുന്നത് എന്ത് എന്റെ ആദ്യ തെലുങ്ക് പടത്തിൽ അഭിനയിക്കാൻ പോകുമ്പോൾ ഉള്ള കോലമാണ് എന്നും ബോയ്ഫ്രണ്ടിന് ശേഷമാണ് എന്നും താരം പറയുന്നുണ്ട്.

Leave a Reply