You are currently viewing താങ്കള്‍ സുന്ദരിയാണെന്ന് തോന്നുന്നുണ്ടോ, നിങ്ങളുടെ കഴിവ് കൊണ്ടല്ല സിനിമ ഹിറ്റായത്; ഹണി റോസ് അഹങ്കാരിയാണന്ന് അവതാരിക, അഭിമുഖത്തിനിടെ മോശമായ പെരുമാറ്റം…

താങ്കള്‍ സുന്ദരിയാണെന്ന് തോന്നുന്നുണ്ടോ, നിങ്ങളുടെ കഴിവ് കൊണ്ടല്ല സിനിമ ഹിറ്റായത്; ഹണി റോസ് അഹങ്കാരിയാണന്ന് അവതാരിക, അഭിമുഖത്തിനിടെ മോശമായ പെരുമാറ്റം…

മലയാളത്തിലെയും ഇതര ഭാഷകളിലെയും മുഖ്യധാര നായികനടി ആണ് ഹണി റോസ്. മികച്ച അഭിനയ മുഹൂർത്തങ്ങൾ ആണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് എന്നതു കൊണ്ടുതന്നെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഭാഷ ഏതാണെങ്കിലും സൂപ്പർ താരങ്ങളുടെ കൂടെ എല്ലാം താരം അഭിനയിക്കുകയും അവരുടെ കൂടെ ആണെങ്കിലും മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെച്ചു എന്ന അഭിപ്രായം നേടുകയും ചെയ്തിട്ടുണ്ട്.

ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം സിനിമാ മേഖലയിലേക്ക് അരങ്ങേറിയത് എങ്കിലും 2012 ന് റിലീസ് ചെയ്ത ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയാണ് താരത്തിന്റെ കരിയറിൽ വലിയ ഒരു വഴിത്തിരിവുണ്ടാക്കിയത്. മികച്ച വിജയം സിനിമ ഉണ്ടാക്കിയത് കൊണ്ട് തന്നെ താരത്തിന് താരമൂല്യവും വർദ്ധിക്കുകയുണ്ടായി. സിനിമയിൽ താരം ചെയ്ത കഥാപാത്രത്തെ ശ്രദ്ധേയമായതോടു കൂടി തന്നെ ഒരുപാട് അഭിമുഖങ്ങൾ ആ സമയത്ത് താരത്തിന്റെതായി പുറത്തു വന്നിരുന്നു

അതിൽ ഒരു അഭിമുഖത്തിൽ അവതാരക താരത്തോട് അപമര്യാദയായി പെരുമാറിയത് ഉൾപ്പെട്ടതു കൊണ്ടു തന്നെ ആ അഭിമുഖം ഒരുപാട് വർഷത്തിനിപ്പുറം സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് വൈറൽ ആകാറുണ്ട്. . അവതാരകയുടെ അപമര്യാദയായ സംസാരത്തിന്റെ തുടർച്ച കാരണം താരം തന്നെ കയറി ഇടപെടുകയും പെരുമാറ്റത്തിൽ വ്യത്യാസം വരികയും ചെയ്തിരുന്നു.

താങ്കള്‍ കാരണമാണ് സിനിമ വിജയിച്ചത് എന്ന് തോന്നുന്നുണ്ടോ , മേഘ്‌നരാജിനെ ആയിരുന്നു ആദ്യം ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്. ഒരിക്കലും താങ്കളുടെ കഴിവുകൊണ്ടല്ല ചിത്രം ഹിറ്റായത് , സിനിമ ഹിറ്റായതോടെ താങ്കള്‍ക്ക് അഹങ്കാരം കൂടിയിട്ടുണ്ട് എന്നെല്ലാമാണ് അവതാരിക താരത്തോട് പറഞ്ഞത്. എന്നെ വിരട്ടുന്നതു പോലെ തോന്നുന്നുണ്ട് എന്നും താങ്കൾ എന്റെ ശത്രു ആണോ എന്നും താരം അവതാരികയോട് ചോദിക്കുന്നുണ്ട്.

കൂടാതെ നിങ്ങളാണ് അഹങ്കാരി എന്ന് താരം പറയുകയും ചെയ്തു. മുന്നിലിരിക്കുന്ന ആളോട് കുറച്ചു കൂടി ബഹുമാനത്തോടെ സംസാരിക്കൂ എന്നും അവതാരകയോട് താരം പറയുന്നുണ്ട്. എന്തായാലും ആ അഭിമുഖത്തിന് താഴെ ഒരുപാട് പേരാണ് അവതാരികയെ വിമർശിച്ചു കൊണ്ട് കമന്റുകൾ രേഖപ്പെടുത്തിയത്. സംഭവം കഴിഞ്ഞ ഒരുപാട് വർഷങ്ങളായി എങ്കിലും ഇപ്പോഴും ചില സമയങ്ങളിൽ ഈ അഭിമുഖം വീണ്ടും സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രത്യക്ഷപ്പെടുകയും വളരെ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്.

Leave a Reply