You are currently viewing ‘ഉദ്‌ഘാടന റാണിയും രാജാവും ഒന്നിച്ചു!! പുനലൂരിനെ ഇളക്കി മറിച്ച് ഹണിയും റോബിനും..’ – വീഡിയോ കാണാം

‘ഉദ്‌ഘാടന റാണിയും രാജാവും ഒന്നിച്ചു!! പുനലൂരിനെ ഇളക്കി മറിച്ച് ഹണിയും റോബിനും..’ – വീഡിയോ കാണാം

‘ഉദ്‌ഘാടന റാണിയും രാജാവും ഒന്നിച്ചു!! പുനലൂരിനെ ഇളക്കി മറിച്ച് ഹണിയും റോബിനും..’ – വീഡിയോ കാണാം

കഴിഞ്ഞ കുറച്ചു സമയങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ ഹണി റോസ് എന്ന അഭിനേത്രിയുടെ പേരും ഫോട്ടോയും പുറത്തുവരുന്നത് ഏതെങ്കിലും ഒരു സംരംഭത്തിന്റെയോ ഷോപ്പിന്റെയോ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ഒരുപാട് ഉദ്ഘാടന ചടങ്ങുകളുമായി ബന്ധപ്പെട്ട് താരത്തിന്റെ വീഡിയോകളും മറ്റും പ്രചരിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. താരം ഏത് പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുകയാണെങ്കിലും വമ്പിച്ച ജനത്തിരക്കാണ് അവിടെ അനുഭവപ്പെടുന്നത് എന്ന് തന്നെയാണ് റിപ്പോർട്ട് ചെയ്യുന്നത്.

അതുപോലെതന്നെ ഒരുപാട് ഉദ്ഘാടന ചടങ്ങുകളിൽ ബിഗ് ബോസ് താരമായ ഡോക്ടർ റോബിൻ രാധാകൃഷ്ണനെയും കാണാൻ കഴിഞ്ഞിരുന്നു. റോബിനും പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ സിനിമ സീരിയൽ താരങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ ജനപിന്തുണ ലഭിക്കുന്നത് വാർത്തയാകാറുണ്ട്. ഇപ്പോൾ ഇരുവരും ഒരുമിച്ച് എത്തിയ ഒരു ഉദ്ഘാടന ചടങ്ങാണ് സോഷ്യൽ മീഡിയ ഇടങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

പുനലൂരിലെ വിസ്മ മാൾ ഉദ്‌ഘാടനത്തിന് എത്തിയപ്പോഴുള്ള താരങ്ങളുടെ വീഡിയോയും ചിത്രങ്ങളും ശ്രദ്ധനേടുകയാണ്. റെഡ് സാരിയിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മനം മയക്കുന്ന ലുക്കിൽ ഉള്ള താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. ഒരുപാട് പേരാണ് മികച്ച പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഏത് ഭാഷയിൽ ആണെങ്കിലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്.

ഭാഷകൾക്ക് അതീതമായി ഇപ്പോൾ താരത്തിന് നിരവധി ആരാധകരുണ്ടായിരിക്കുന്നു. കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ മോൺസ്റ്റർ എന്ന സിനിമയിലും വളരെ മികച്ച വേഷമാണ് താരം കൈകാര്യം ചെയ്തത്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്.

ബിഗ്‌ബോസിൽ നിന്ന് പൂർത്തിയാക്കാതെ പുറത്തു പോയ മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ. അദ്ദേഹം പ്രൊഫഷണലി ഒരു ഡോക്ടറാണ്. അതിനപ്പുറം അദ്ദേഹം ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ആണ്. അതിനേക്കാൾ ഉപരി അദ്ദേഹം ഒരു മോട്ടിവേഷൻ സ്പീക്കറും നടനുമാണ്. സോഷ്യൽ മീഡിയയിൽ അദ്ദേഹം ഡോക്ടർ മച്ചാൻ എന്നാണ് അറിയപ്പെടുന്നത്. വലിയ ജനപിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ട് നേടിയെടുക്കാൻ ബിഗ്ബോസ് താരത്തെ സഹായിച്ചിട്ടുണ്ട്.

Leave a Reply