“ലക്കി സിംഗ് ഒരു വഷളൻ കഥാപാത്രമാണ് എന്നും അതുകൊണ്ടാണ് അത്തരം മോശമായ തമാശകൾ അയാൾ പറയുന്നത്” – ഹണി റോസ്.
കഴിഞ്ഞവർഷം പുറത്തിറങ്ങിയ മോഹൻലാൽ സിനിമയായിരുന്നു മോൺസ്റ്റർ. മലയാള സിനിമ പ്രേമികൾ ഹൃദയംകൊണ്ട് മോൺസ്റ്റർ എന്ന സിനിമയെ സ്വീകരിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ സിനിമ പരാജയമായിരുന്നു. പ്രേക്ഷകർ മോഹൻലാൽ എന്ന താരത്തിനെതിരെ പല വിമർശനങ്ങളും ഉയർത്തിയിരുന്നു. ഒരുപാട് പ്രതീക്ഷയോടെയാണ് സിനിമ പുറത്തുവന്നതെങ്കിലും വേണ്ട വിജയം സിനിമക്ക് ലഭിച്ചിട്ടില്ല.

വൈശാഖ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയായിരുന്നു മോൺസ്റ്റർ. മോഹൻലാൽ വൈശാഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായിരുന്നു പുലിമുരുകൻ. മലയാള സിനിമ ചരിത്രത്തിലെ ഒരുപാട് റെക്കോർഡുകൾ വാരിക്കുട്ടിയാണ് പുലിമുരുകൻ എന്ന സിനിമ പുറത്തുവന്നത്. അതുകൊണ്ടുതന്നെ വീണ്ടും വൈശാഖ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തുവന്ന സിനിമ ആയതുകൊണ്ട് തന്നെ പ്രതീക്ഷകൾ ഏറെയായിരുന്നു.

ഈ സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം ഒരുപാട് വിമർശനങ്ങൾ നേരിട്ടിരുന്നു. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ സിനിമയിൽ അവതരിപ്പിച്ചത്. മാത്രമല്ല മൊഴിനീളം ഡബിൾ മീനിങ് വാക്കുകൾ നിരന്തരമായി പറയുന്ന ഒരു കഥാപാത്രം കൂടിയായിരുന്നു ലക്കി സിംഗ്. മോഹൻലാൽ പോലോത്ത ഇത്രയും പ്രശസ്തി നേടിയ ഒരു നടൻ ഇങ്ങനെയുള്ള ഡബിൾ മീനിങ് വാക്കുകൾ തുടർച്ചയായി പറഞ്ഞതുകൊണ്ട് തന്നെ വിമർശനങ്ങൾ ഏറെയായിരുന്നു.

ഈ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരമായിരുന്നു ഹണി റോസ്. ഇപ്പോൾ ഹണി റോസ് മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ലക്കി എന്റെസിംഗ് എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ മോഹൻലാലിന് സാധിച്ചിട്ടുണ്ട് എന്നാണ് ഹണി റോസ് തുറന്നുപറഞ്ഞത്.

ലക്കി സിംഗ് എന്ന കഥാപാത്രം ഒരു വഷളൻ കഥാപാത്രമാണ്. ആ കഥാപാത്രം നമുക്കിടയിൽ പലരെയും ഓർമ്മപ്പെടുത്തുന്ന കഥാപാത്രമാണ്. സമൂഹത്തിൽ ഇത്തരത്തിലുള്ളവർ ജീവിക്കുന്നുണ്ട്. ഒരു ചൊറിയൻ കഥാപാത്രമായതുകൊണ്ട് തന്നെ ആ കഥാപാത്രം ആഗ്രഹിക്കുന്ന രൂപത്തിലുള്ള സംസാരങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ആ കഥാപാത്രം ഡബിൾ മീനിങ് പറയുക എന്നുള്ളത് കഥാപാത്രത്തിന്റെ ആവശ്യമാണ് എന്ന് ഹണി റോസ് കൂട്ടിച്ചേർത്തു.

ഉദയകൃഷ്ണൻ എഴുതി വൈശാഖ് സംവിധാനം ചെയ്തു ആന്റണി പെരുമ്പാവൂർ നിർമ്മിച്ച മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സിനിമയായിരുന്നു മോൺസ്റ്റർ. മോഹൻലാൽ ഹണി റോസ് എന്നിവർക്ക് പുറമേ ലക്ഷ്മി മഞ്ജു, സുദേവ് നായർ, സിദ്ദീഖ്, കെ ബി ഗണേഷ് കുമാർ, ലെന, ജോണി ആന്റണി ജഗപതി ബാബു എന്നിവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്നു. ദീപക് ദേവാണ് ഇതിന്റെ മ്യൂസിക് കമ്പോസ് ചെയ്തത്.