‘ബാലയ്യയുടെ കാല് തൊട്ട് അനുഗ്രഹം വാങ്ങി നടി ഹണി റോസ്, പകരം ചെയ്തത് കണ്ടോ..’ – വീഡിയോ കാണാം
മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. മലയാളത്തിനു പുറമെ തമിഴ് , കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു.

അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ വളരെ പെട്ടെന്ന് ജനപ്രിയ നായികയാക്കി. കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. ഭാഷകൾക്ക് അതീതമായി താരത്തിന് നിരവധി ആരാധകരുണ്ടായി.

ഇപ്പോൾ താരം തെലുങ്കിൽ ഒരു സിനിമ ചെയ്തിരിക്കുകയാണ്. വളരെ വിജയകരമായി പ്രദർശനം തുടരുന്ന വീരസിംഹ റെഡി എന്ന സിനിമയിലൂടെയാണ് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. ബാലകൃഷ്ണയുടെ മാസ്സ് മസാല ചിത്രമായ വീര സിംഹ റെഡി എന്ന സിനിമയിലൂടെ തന്നെ താരത്തിന് തെലുങ്കിൽ അരങ്ങേറ്റം കുറുക്കാൻ സാധിച്ചതും ചിത്രം വലിയ തോതിൽ വിജയമായതും താരത്തിന്റെ കരിയറിന് വലിയ മികവ് നേടി കൊടുത്തിരിക്കുകയാണ്.

ഇപ്പോൾ സിനിമയുടെ ആഘോഷ സമയത്ത് നടന്ന ഒരു സംഭവമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിജയമാഘോഷിക്കുന്ന സദസ്സിൽ വച്ച് താരത്തിന് മോമെന്റോ സമ്മാനിച്ചിരുന്നു ബാലകൃഷ്ണയായിരുന്നു മൊമന്റോ സമ്മാനിച്ചത്. മൊമെന്റോ വാങ്ങുന്നതിനു മുമ്പ് താരം അദ്ദേഹത്തിന്റെ കാലു തൊട്ട് അനുഗ്രഹം വാങ്ങിയത് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

കാലു തൊട്ട് അനുഗ്രഹം വാങ്ങിയതിന് പകരമായി ബാലകൃഷ്ണ താരത്തെ ആലിം ചെയ്ത് കവിളിൽ മുത്തുകയും ചെയ്തിട്ടുണ്ട്. ഹോളിവുഡിലും ബോളിവുഡിലും എല്ലാം ഇത്തരം ചെയ്തികൾ സാധാരണമാണ്. എങ്കിലും തെന്നിന്ത്യൻ സിനിമ മേഖലയിൽ ഇത് അത്ര സർവസാധാരണമാവാത്തതു കൊണ്ടു തന്നെ വലിയ വിമർശനങ്ങൾ ഈ വിഷയത്തിലും താരങ്ങൾക്കെതിരെ സോഷ്യൽ മീഡിയ ഇടങ്ങളിൽ വന്നു കൊണ്ടിരിക്കുകയാണ്.

അതീവ സുന്ദരിയായാണ് വിജയാഘോഷ സദസിൽ താരം പ്രത്യക്ഷപ്പെട്ടത്. നീല സ്റ്റൈലിഷ് ഔട്ട് ഫിറ്റിൽ അതീവ മനോഹരമായി താരത്തെ കാണാൻ കഴിയുന്നുണ്ട് എന്ന് ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. സിനിമയിൽ അഭിനയ പ്രാധാന്യമുള്ള മീനാക്ഷി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. എന്തായാലും താരത്തിന്റെ കരിയറിലെ ഒരു വലിയ വഴിത്തിരിവ് തന്നെയായിരിക്കട്ടെ ഈ സിനിമ ഇന്ന് പ്രേക്ഷകര്‍ ആശംസിക്കുന്നു.