You are currently viewing ഹിജാബിനെതിരെയുള്ള പോരാട്ടം തുടരുന്നു, നടി എൽനാസ് നൊറൂസി ചെയ്തത് എന്താണ് എന്ന് കണ്ടോ? വസ്ത്രമൂരി പ്രതിഷേധിച്ച് താരം

ഹിജാബിനെതിരെയുള്ള പോരാട്ടം തുടരുന്നു, നടി എൽനാസ് നൊറൂസി ചെയ്തത് എന്താണ് എന്ന് കണ്ടോ? വസ്ത്രമൂരി പ്രതിഷേധിച്ച് താരം

ഇറാനിൽ കഴിഞ്ഞ ഒരു മാസത്തോളമായി ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. 2022 സെപ്റ്റംബർ 16 നാണ്  മഹ്‌സ അമിനി എന്ന 22 കാരിയായ ഇറാനിയൻ യുവതി ഇറാനിലെ ടെഹ്‌റാനിലെ ഒരു ആശുപത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചത്. ഗവൺമെന്റ് മാനദണ്ഡങ്ങൾക്കനുസൃതമായി ഹിജാബ് ധരിക്കാത്തതിന് ഇറാൻ ഗവൺമെന്റിന്റെ മതപരമായ സദാചാര പോലീസായ ഗൈഡൻസ് പട്രോൾ അമിനിയെ അറസ്റ്റ് ചെയ്തിരുന്നു.

അവളെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് ഒരു പോലീസ് സ്‌റ്റേഷനിൽ വെച്ച് ഹൃദയാഘാതം ഉണ്ടാവുകയും കുഴഞ്ഞു വീഴുകയും കോമയിലേക്ക് വീഴുകയും ചെയ്‌തതായി ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ലോ എൻഫോഴ്‌സ്‌മെന്റ് കമാൻഡിൽ പ്രസ്താവിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഇറാനിൽ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങൾക്ക് തുടക്കമായത്. ഇപ്പോൾ ഈ വിഷയത്തിൽ നടി എല്നാസ് നൊരൂസി തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ്.

പ്രതിഷേധങ്ങൾക്ക് എല്ലാം ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള അനുകൂല നിലപാടാണ് താര വ്യക്തമാക്കുന്നത് അതിനെ വ്യക്തമാകുന്ന തരത്തിലുള്ള ഫോട്ടോയും ഫോട്ടോയ്ക്ക് പിന്നിലുള്ള വീഡിയോയും താരം പങ്കു വെച്ചിട്ടുണ്ട്. അർത്ഥ നഗ്നനായി ആണ് ഫോട്ടോയിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ വിഡിയോയിൽ താരം ആദ്യം എത്തുന്നത് ഹിജാബ് ധരിച്ചു കൊണ്ടാണ്. പിന്നീട് താരം ഓരോ വസ്ത്രങ്ങളായി അഴിച്ചു മാറ്റുകയാണ് ചെയ്തത്.

പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ വീഡിയോ വളരെ കൂടുതൽ ആളുകളിലേക്ക് എത്തിയിട്ടുണ്ട്. എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് എന്നും അവരുടെ മതമോ ദേശമോ ഒന്നും തന്നെ പരിഗണിക്കാതെ അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം എന്നും പ്രഖ്യാപിച്ചു കൊണ്ട് ആണ് താരം ഇത്തരത്തിൽ ഒരു വീഡിയോ പുറത്തു വിട്ടിരിക്കുന്നത് എന്നുമാണ് താരം പറയുന്നത്. ആരാണെങ്കിലും സ്വന്തം ഇഷ്ട്ടത്തിന് അനുസരിച്ചു വസ്ത്രം ധരിക്കാൻ കഴിയണം എന്നാണ് താരം ഉദ്ദേശിക്കുന്നത്

പുരുഷനായാലും സ്ത്രീക്ക് ആയാലും മറ്റൊരു വ്യക്തി എങ്ങനെ വസ്ത്രം ധരിക്കണം എന്ന് ആവശ്യപ്പെടാൻ ഒരു അവകാശവുമില്ല എന്നും
എല്ലാവർക്കും വ്യത്യസ്തമായ വിശ്വാസങ്ങളും കാഴ്ചപ്പാടുകളും ഉള്ളത് കൊണ്ട് അതിനെ ബഹുമാനിക്കുന്ന രീതിയാണ് പിന്തുടരേണ്ടത് എന്നാണ് താരം അഭിപ്രായപ്പെടുന്നത്. ജനാധിപത്യം എന്നാൽ ഒരാളുടെ സ്വാതന്ത്ര്യമാണ് എന്നും എല്ലാ സ്ത്രീകൾക്കും അവരുടെ ശരീരം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട് എന്നും താരം കൂട്ടിച്ചേർത്തു.

നഗ്നത പ്രദർശിപ്പിക്കുന്നതിനെ അനുകൂലിക്കുന്നില്ല എന്നും വസ്ത്ര സ്വാതന്ത്ര്യത്തെ ആണ് താൻ പ്രോത്സാഹിപ്പിക്കുന്നത് എന്നും താരം പറയുന്നു. ഏതു വസ്ത്രം ആണെങ്കിലും സ്വന്തം ഇഷ്ടപ്രകാരം ധരിക്കാനും ധരിക്കാതിരിക്കാൻ ഉള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കും ലഭിക്കണമെന്ന ആവശ്യം ആണ് താരം തന്നെ പ്രതികരണത്തിലൂടെ ലക്ഷ്യമിടുന്നത്. താരത്തിന് ഒരു വ്യത്യസ്ത തരത്തിലുള്ള പ്രതിഷേധ പ്രകടനം ആയതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് ഫോട്ടോകളും വീഡിയോകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply