നിർണ്ണയത്തിൽ ലാലേട്ടന്റെ നായികയായി തിളങ്ങിയ നടി ഹീരയെ ഓർമ്മയില്ലോ, താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ
അറിയപ്പെടുന്ന ഒരു മുൻ ഇന്ത്യൻ നടിയാണ് ഹീരാ രാജഗോപാൽ. താരം നിരവധി തമിഴ് , തെലുങ്ക് , കന്നഡ , മലയാളം , ഹിന്ദി ഭാഷാ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കോളേജിൽ പഠിക്കുന്ന കാലത്ത്, പ്രിന്റ് മാഗസിനുകളുടെ മോഡലായി താരത്തെ സമീപിക്കുകയും സാമ്പത്തിക സ്വാതന്ത്ര്യത്തിനുള്ള അവസരങ്ങൾ താരം ഏറ്റെടുക്കുകയും ചെയ്തു. ഒരു വിജ്ഞാന കോശ വിൽപനക്കാരിയായും ഹോട്ടൽ തൊഴിലാളിയായും ഒരു മോഡൽ കോ-ഓർഡിനേറ്ററായും താരം ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ ഹ്രസ്വകാലം പ്രവർത്തിച്ചിരുന്നു

താരം ആദ്യം സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യം കാണിച്ചില്ല. കൂടാതെ സിനിമാ സംവിധായകരുടെ വേഷങ്ങൾക്കുള്ള ആദ്യ സമീപനം നിരസിക്കുകയും ചെയ്തു. ചുരുക്കം സിനിമകളിൽ മാത്രമാണ് മലയാളത്തിൽ താരം അഭിനയിച്ചത്. നിർണയത്തിലെ താരത്തിന്റെ കഥാപാത്രം ഇന്നും മലയാളി സിനിമ പ്രേക്ഷകർക്ക് മറക്കാൻ സാധിക്കാത്തതാണ്.

അത്രത്തോളം മനോഹരമായാണ് താരം ആ വേഷങ്ങളെ അവതരിപ്പിച്ചത്. അജിത് കുമാറും ദേവയാനിയും അഭിനയിച്ച അഗത്യന്റെ കാതൽ കോട്ടൈ എന്ന സിനിമയിൽ ഒരു കോർപ്പറേറ്റ് മാനേജരായി താരം അഭിനയിച്ചിരുന്നു. ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുകയും നിരവധി ദേശീയ ചലച്ചിത്ര അവാർഡുകൾ നേടുകയും ചെയ്തു.

ഈ ചിത്രത്തിന്റെ സെറ്റിൽവെച്ച് അജിത്തും താരവും തമ്മിൽ പ്രണയത്തിൽ ആവുകയും ഏതാനും വർഷങ്ങൾ ഇരുവരും ഡേറ്റിങ്ങിൽ ആയിരുന്നു എന്ന് വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ 98ൽ ഇരുവരും വേർപിരിയുക ആയിരുന്നു. കൂടാതെ താരത്തിന്റെ അമ്മ അജിത്തുമായുള്ള ബന്ധത്തെ അനുകൂലിച്ചിരുന്നില്ല എന്നും വാർത്തകളിൽ എഴുതപ്പെട്ടിരുന്നു.

മകൾ ചെറിയ പ്രായത്തിൽ വിവാഹം കഴിക്കുന്നതിനോട് അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു എന്നും അമ്മയുടെ നിർബന്ധത്തിനു വഴങ്ങി താരം അജിത്തിനോട് അകലം പാലിക്കുക ആയിരുന്നു എന്നും വാർത്തകളിൽ വന്നു. അതുകൊണ്ടാണ് അവർ വേപിരിഞ്ഞത് എന്നും അതിന് ശേഷം ആണ് അജിത്ത് ശാലിനിയെ വിവാഹം കഴിക്കുന്നത്. ഇതിന് ശേഷമാണ് താരം ബൊളീവുഡിൽ വരെ അവസരങ്ങൾ തേടിയത്.