You are currently viewing “ബിക്കിനി റൗണ്ട് ഉണ്ടെന്ന് പപ്പയോട് പോലും ഞാൻ പറഞ്ഞില്ല” ഹന്ന റെജി കോശി മനസ്സ് തുറക്കുന്നു

“ബിക്കിനി റൗണ്ട് ഉണ്ടെന്ന് പപ്പയോട് പോലും ഞാൻ പറഞ്ഞില്ല” ഹന്ന റെജി കോശി മനസ്സ് തുറക്കുന്നു

“ബിക്കിനി റൗണ്ട് ഉണ്ടെന്ന് പപ്പയോട് ഞാൻ പറഞ്ഞില്ല” ഹന്ന റെജി കോശി മനസ്സ് തുറക്കുന്നു

കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ നടിയും മോഡലുമാണ് ഹന്ന റെജി കോശി. 2016-ൽ ഡാർവിന്റെ പരിണാമം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ഇന്ത്യയുമായി ബന്ധപ്പെട്ട ഒരു സൗന്ദര്യ മത്സരമായ മിസ് ഇന്ത്യ സൗത്തിന്റെ മികച്ച 6 ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു താരം. മിസ് ദിവ : മിസ് യൂണിവേഴ്സ് ഇന്ത്യ 2018 ൽ മത്സരിക്കുകയും ടോപ്പ് 5 ഫൈനലിസ്റ്റായി താരം ഫിനിഷ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലെ കൊച്ചി നഗരത്തിൽ നിന്നാണ് താരത്തിന്റെ സ്വദേശം. ഒരു അഭിനേത്രി എന്നതിലുപരി വിവിധ സൗന്ദര്യ മത്സരങ്ങളിൽ തന്റെ രൂപം സൃഷ്ടിച്ച ഒരു പ്രൊഫഷണൽ മോഡലാണ് താരം. അസ്സീസി വിദ്യാനികേതനിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം കർണാടകയിൽ നിന്നുള്ള ശരാവതി ഡെന്റൽ കോളേജിൽ നിന്ന് ബിരുദം നേടി. മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിൽ റിലീസ് ചെയ്ത ലിവിംഗ് നിർഭയ എന്ന വീഡിയോയിൽ താരം പ്രധാന വേഷം ചെയ്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

താരം പ്രൊഫഷണലി ഒരു ദന്തഡോക്ടറാണ്. 2016 ൽ ജിജോ ആന്റണി സംവിധാനം ചെയ്ത ഡാർവിന്റെ പരിണാമം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് . പൃഥ്വിരാജ് സുകുമാരനൊപ്പം അഭിനയിച്ച ആൻസിയും മികച്ച അഭിപ്രായം നേടിയിരുന്നു. തൊട്ടടുത്ത വർഷം രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയിൽ താരം അഭിനയിച്ചു. അതിൽ ബിജു മേനോൻ അവതരിപ്പിച്ച ടൈറ്റിൽ കഥാപാത്രമായ ബൈജുവിന്റെ ഭാര്യയായാണ് താരം അഭിനയിച്ചത്.

ഈ ചിത്രം ജനപ്രിയ അപ്പീലും സൗന്ദര്യാത്മക മൂല്യവുമുള്ള മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. മിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത താരം മികച്ച 6 ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു. പിന്നീട് ഫെമിന മിസ് ഇന്ത്യ സഹോദര മത്സരമായ മിസ് ദിവ – 2018 ലും താരം മത്സരിച്ചു . മിസ് ദിവയുടെ വിജയി ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യമത്സരമായ മിസ് യൂണിവേഴ്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും മിസ് ദിവ – 2018 ലെ ടോപ്പ് 5 ഫൈനലിസ്റ്റുകളിൽ ഒരാളാവുകയും ചെയ്തു.

മിസ് ബ്യൂട്ടിഫുൾ സ്കിൻ – മിസ് ക്വീൻ ഓഫ് ഇന്ത്യ 2015, മിസ് മോക്ഷ 2012, മിസ് പേഴ്സണാലിറ്റി – മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2015, മിസ് ക്യാറ്റ് വാക്ക് – ഫെമിന മിസ് കേരള, മിസ് ദിവ – 2018 – മിസ് കൺജെനിയാലിറ്റി എന്നീ പദവികളും താരത്തിന് ലഭിച്ചിട്ടുണ്ട്. മിസ്സ്‌ ഇന്ത്യ മത്സരത്തിൽ പങ്കെടുത്തതിനെ കുറിച്ചാണ് താരം ഇപ്പോൾ തുറന്നു പറയുന്നത്. ബിക്കിനി റൗണ്ട് ഉണ്ടാകും എന്ന് പപ്പയോട് ഞാൻ പറഞ്ഞിരുന്നില്ല എന്നാണ് താരം ആദ്യം തന്നെ പറഞ്ഞത്

പപ്പ ഒരു പഴയ ചിന്താഗതിയിലൂടെ വളർന്നു വന്ന ഒരാളായതുകൊണ്ടും അദ്ദേഹത്തിന്റെ മൈൻഡ് സെറ്റ് അതായത് കൊണ്ടുമാണ് പപ്പയോട് ഞാൻ ബിക്കിനി റൗണ്ട് ഉള്ളത് പറയാതിരുന്നത് എന്നും അത് ഉണ്ട് എന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ മത്സരത്തിൽ പങ്കെടുക്കാൻ തന്നെ അനുവദിക്കില്ലായിരുന്നു എന്നും താരം പറയുകയുണ്ടായി. കൂടാതെ മമ്മിക്ക് ചെറുതായി കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നും താരം പറഞ്ഞു. അടുത്ത സുഹൃത്തുക്കളിൽ നിന്ന് പോലും മോശപ്പെട്ട കമന്റുകൾ ഉണ്ടായിട്ടുണ്ട് എന്നും താരം വ്യക്തമാക്കുന്നുണ്ട്.

ഒരു വർഷത്തെ കഠിന പരിശ്രമത്തിനും ശരീരം മൗൾഡ് ചെയ്തതിനു ശേഷം ആണ് മിസ്സ് ഇന്ത്യ മത്സരത്തിനു വേണ്ടി സ്റ്റേജിൽ കയറുന്നത്. അപ്പോൾ വിമർശകർ ഉന്നയിക്കുന്നത് പോലെ ഒരു നാണമോ ലജ്ജയോ അത്തരത്തിലുള്ള ചിന്തകളോ ബിക്കിനി ധരിക്കുമ്പോൾ ഉണ്ടായിരുന്നില്ല എന്നും അപ്പോൾ മനസ്സിൽ ഉണ്ടാകുന്നത് ഒരു വർഷത്തെ കഠിനപ്രയത്നത്തിന്റെ ഫലമായാണ് ഈ സ്റ്റേജിൽ തനിക്ക് നിൽക്കാൻ കഴിഞ്ഞത് എന്ന ആത്മവിശ്വാസം മാത്രമാണ് എന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply