You are currently viewing മെയ്ക്കപ്പ് കുറഞ്ഞു പോയോ ചേട്ടാ ? കേരളീയ വേഷത്തിൽ അതിസുന്ദരിയായി ഹനാൻ….

മെയ്ക്കപ്പ് കുറഞ്ഞു പോയോ ചേട്ടാ ? കേരളീയ വേഷത്തിൽ അതിസുന്ദരിയായി ഹനാൻ….

പഠന ചിലവുകൾക്ക് വേണ്ടി കോളേജ് യൂണിഫോമിൽ മീൻ വിൽപ്പന നടത്തി മലയാളി വായനക്കാർക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും ഇടയിൽ വളരെ പെട്ടെന്നാണ് വൈറലായ പെൺകുട്ടിയാണ് ഹനാൻ. ആ സംഭവത്തിനു ശേഷം ഒരുപാട് പേർ ഹനാനെ സഹായിക്കാൻ വേണ്ടി മുന്നോട്ടു വന്നു. സർക്കാരിൽ നിന്നും ഹനാന് ഒരുപാട് വാഗ്ദാനങ്ങളും ലഭിച്ചു. ഇതിനിടയിൽ നെഗറ്റീവ് അഭിപ്രായവും മോശപ്പെട്ട കമന്റ്കളും പറഞ്ഞു ഒരുപാട് പേർ രംഗത്തെത്തി.

ഇതെല്ലാം ഒരു ഷോ ഓഫ് ആണ് എന്ന് പറഞ്ഞ് ആണ് സോഷ്യൽ മീഡിയയിൽ ഇടങ്ങളിൽ ഹനാനെ പലരും വിമർശിച്ചത്. അതിനുശേഷം ഹനാന് പിന്നെ സോഷ്യൽ മീഡിയയിൽ ഒരാളും കണ്ടില്ല. ഇപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഹനാൻ സജീവമല്ല. ഹനാൻ ഒരു വലിയ ആക്സിഡന്റ് സംഭവിക്കുകയും നട്ടെല്ലിനു കാര്യമായ പരിക്കുകൾ സംഭവിക്കുകയും ചെയ്തു എന്ന സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരു പ്രാധാന്യമുള്ള വാർത്തയായി പ്രത്യക്ഷപ്പെട്ടു.

സ്വന്തമായി എണീറ്റ് നടക്കാനോ സ്വന്തം കാര്യങ്ങൾ ചെയ്യാനോ പോലും കഴിയാത്ത ഒരു അവസ്ഥയായിരുന്നു ഹനാന് എങ്കിലും ഉൾക്കരുത്തും മനോധൈര്യവും ആത്മവിശ്വാസവും മുതൽക്കൂട്ട് ആക്കി ഹനാൻ തിരിച്ചു വരികയാണ് ഇപ്പോൾ. അതിനു ശേഷം താരം പങ്കുവെച്ചത് ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും ആണ്. ഒരിക്കലും ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ ട്രെയിനറെ പോലും അത്ഭുതപ്പെടുത്തുന്ന രൂപത്തിലാണ് താരത്തിന് മാറ്റങ്ങൾ സംഭവിച്ചത്.

അതിലും ഒരുപാടുപേർ വിമർശന സ്വരങ്ങൾ മായി മുന്നോട്ട് വന്നു. താരം ധരിക്കുന്ന ജിം യോഗ ഡ്രസ്സുകൾ സംസ്കാരത്തിന് യോജിച്ചതല്ല എന്നതാണ് വിമർശനങ്ങൾ ഉണ്ടാവാൻ കാരണം. എന്നാൽ ഇപ്പോൾ താരത്തിന്റേതായി പുറത്തു വന്നിരിക്കുന്ന മറ്റു ചില ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നാടൻ ഗെറ്റപ്പിലാണ് താരമിപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് ഒരു മത്സരത്തിൽ പങ്കെടുക്കുന്നതായാണ് ഫോട്ടോകളിൽ നിന്നും മനസ്സിലാകുന്നത്.

വളരെ പെട്ടെന്ന് താരത്തിന്റെ പുതിയ ഫോട്ടോകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഓണം ഗെറ്റപ്പിൽ ഉള്ള വസ്ത്രങ്ങൾ തന്നെയാണ് താരം ധരിച്ചിരിക്കുന്നത്. വളരെ മനോഹരമായി താരം ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഫോട്ടോകൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം ആയിട്ടുണ്ട്. പതിവുപോലെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ലഭിക്കുകയും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply