You are currently viewing സുന്ദരി കുട്ടി ആയല്ലോ…നടൻ ഗിന്നസ് പക്രുവിന്റെ മകളെ ഇപ്പോൾ കണ്ടോ… സിനിമ പ്രവേശനത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ

സുന്ദരി കുട്ടി ആയല്ലോ…നടൻ ഗിന്നസ് പക്രുവിന്റെ മകളെ ഇപ്പോൾ കണ്ടോ… സിനിമ പ്രവേശനത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ

സുന്ദരി കുട്ടി ആയല്ലോ…നടൻ ഗിന്നസ് പക്രുവിന്റെ മകളെ ഇപ്പോൾ കണ്ടോ… സിനിമ പ്രവേശനത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ

അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടനാണ് ഗിന്നസ് പക്രു എന്നറിയപ്പെടുന്ന അജയ് കുമാർ. ഒരു മുഴുനീള സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏറ്റവും ഉയരം കുറഞ്ഞ നടനായി ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് അദ്ദേഹം പ്രവേശിച്ചു. വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന മലയാള സിനിമയിൽ അദ്ദേഹമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം പിന്നീട് തമിഴ് , തെലുങ്ക് പതിപ്പുകളിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്തിരുന്നു.

അത്ഭുത ദ്വീപ് എന്ന സിനിമയിൽ അദ്ദേഹം വാമനപുരി രാജ്യത്തിന്റെ കുള്ളൻ രാജകുമാരനായ ഗജേന്ദ്രനായി അഭിനയിച്ചു. അവിടെ പുരുഷന്മാർ കുള്ളന്മാരും സ്ത്രീകൾ സാധാരണ ഉയരവുമുള്ളവരായിരിക്കുമെന്ന് ശപിക്കപ്പെട്ട ഒരു ഫാന്റസി ദ്വീപിൽ ആയിരുന്നു ആ കഥ നടന്നത്. ഏകദേശം 300 കുള്ളന്മാർ ആ സിനിമയിൽ അഭിനയിച്ചു. 2013-ൽ കുട്ടീം കോലും എന്ന ചിത്രത്തിലൂടെ അദ്ദേഹം ആദ്യമായി സംവിധായകനായി.

രണ്ട് പ്രാവശ്യം അദ്ദേഹത്തിന് ഗിന്നസ് റെക്കോർഡ് ലഭിച്ചിട്ടുണ്ട്. ഒരു മുഴുനീള സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും ഉയരം കുറഞ്ഞ നടൻ, ഒരു മുഴുനീള സിനിമ സംവിധാനം ചെയ്ത ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ചലച്ചിത്ര സംവിധായകൻ എന്നീ അംഗീകാരം ആണ് താരം നേടിയത്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് എന്നിവയും താരത്തിന് നേടാനായി.

2006 മാർച്ചിൽ ആണ് താരം ഗായത്രി മോഹനെ വിവാഹം കഴിച്ചത്. അവർക്ക് ദീപ്ത കീർത്തി എന്ന ഒരു മകളുണ്ട്. ദീപ്ത കീർത്തി യഥാർത്ഥത്തിൽ തന്റെ രണ്ടാമത്തെ മകളാണെന്നും അവൾക്ക് മുമ്പ് രണ്ടാഴ്ച മാത്രം ജീവിച്ച ഒരു മകളുണ്ടായിരന്നും എന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞു. ഇപ്പോൾ അദ്ദേഹം മകളുടെ ഒരു വീഡിയോ ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മകളുടെ വളർച്ചയിൽ അമ്പരന്ന് കൊണ്ടുള്ള കമന്റുകൾ ആണ് വീഡിയോ ക്ക് താഴെ വരുന്നത്.

അച്ഛന്റെ പാത പിന്തുടർന്ന് സിനിമ മേഖലയിലേക്ക് ഉണ്ടോ എന്ന് കമന്റുകൾ സർവ്വസാധാരണമായി വരാറുണ്ട് എന്നാൽ ഇല്ല എന്നും മകളുടെ വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധ ചെലുത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് എന്നുമാണ് അറിയാൻ കഴിയുന്നത്. എന്തായാലും ഫാമിലി ഫോട്ടോകളും വിശേഷങ്ങളും എല്ലാം അദ്ദേഹം ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. ആരാധകരുമായി വളരെയധികം അടുത്തുനിൽക്കുന്ന ഒരു കുടുംബമായാണ് താരത്തിന്റെ കുടുംബത്തെ ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. എന്തായാലും വളരെ പെട്ടെന്നാണ് മകളുടെ വീഡിയോ വൈറലായത്.

Leave a Reply