You are currently viewing എന്റെ സിനിമ കണ്ട് ഇഷ്ടപ്പെട്ട ചിലർ നാട്ടിൽ ഫ്ലെക്സ് വെച്ചു… മണിക്കൂറുകൾക്കുള്ളിൽ ചിലർ ബ്ലേഡ് വെച്ച് വലിച്ചു കീറി… പക്ഷെ അവർക്കറിയാത്ത ഒന്നുണ്ട്… ഗ്രേസ് ആന്റണി

എന്റെ സിനിമ കണ്ട് ഇഷ്ടപ്പെട്ട ചിലർ നാട്ടിൽ ഫ്ലെക്സ് വെച്ചു… മണിക്കൂറുകൾക്കുള്ളിൽ ചിലർ ബ്ലേഡ് വെച്ച് വലിച്ചു കീറി… പക്ഷെ അവർക്കറിയാത്ത ഒന്നുണ്ട്… ഗ്രേസ് ആന്റണി

അറിയപ്പെടുന്ന ഒരു മലയാള അഭിനേത്രിയും മോഡലും ക്ലാസിക്കൽ നർത്തകിയുമാണ് ഗ്രേസ് ആന്റണി. 2016ൽ പുറത്തിറങ്ങിയ വിജയകരമായ സിനിമയായ ഹാപ്പി വെഡിങ് ലൂടെയാണ് താരം മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് എന്റെ ഇടം ഭദ്രമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ സിനിമയിൽ താരം അഭിനയിച്ചത് താരത്തിന്റെ പതിനെട്ടാമത്തെ വയസ്സിൽ ആണ്. മികച്ച അഭിനയം താരത്തെ വളരെ പെട്ടന്ന് പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കി.

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ താരം തന്റെ കരിയർ ഭദ്രമാക്കി. സിനിമയിൽ താരത്തിനെ പ്രകടനം ഉഗ്രൻ ആയിരുന്നു എന്ന് അഭിപ്രായപ്പെടത്ത ഒരു കാഴ്ചക്കരനും ഉണ്ടാകില്ല. ഈ സിനിമയിലൂടെ മാത്രം താരത്തിന് നാലോളം അവാർഡുകളും നേടാൻ സാധിച്ചത് നിലാവിന്റെ അടയാളം തന്നെയാണ്. മികച്ച സഹനടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് 2020, മികച്ച സ്വഭാവ നടൻ സ്ത്രീക്കുള്ള മൂവി സ്ട്രീറ്റ് അവാർഡ് 2020 എന്നിവ അവയിൽ ചിലതാണ്.

വിദ്യാഭ്യാസ മേഖലയിലും താരത്തിന് നേട്ടങ്ങൾ വലുതാണ്. ബിരുദാനന്തര ബിരുദധാരിയാണ് താരം എന്നത് ആരാധകരുടെ ഇഷ്ടം വർധിപ്പിക്കുന്നു. കൂടാതെ ഭരതനാട്യത്തിൽ താരത്തിന് ബിരുദമുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ ഓരോന്നും ആരാധകർ സ്വീകരിച്ചത്. ഹാപ്പി വെഡിങ്, കുമ്പളങ്ങി നൈറ്റ്സ് കൂടാതെ മാച്ച് ബോക്സ്, കംബോജി, ജോർജേട്ടൻസ്പൂരം, സർവ്വകലാശാല, പ്രതിപൂവൻകോഴി, തമാശ, ഹലാൽ ലൗ സ്റ്റോറി, സാജൻ ബേക്കറി, കനകം കാമിനി കലഹം, പത്രോസിന്റെ പടപ്പുകൾ എന്നിവ താരം അഭിനയിച്ച സിനിമകൾ ആണ്.

സംവിധാന മേഖലയിലും താരത്തിന് മികവ് അടയാളപ്പെടിത്താനായി. ക്നോളേജ് എന്ന ഒരു ഷോർട് ഫിലിംമും താരം സംവിധാനം ചെയ്തു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഇപ്പോൾ താരം താരം അഭിനയിച്ചു പുറത്തിറങ്ങിയ മമ്മുട്ടി ചിത്രം റോഷാക്കിന്റെ പ്രമോഷൻ പരിപാടികളിലാണ്

അതിനിടയിൽ താരം കരിയറിന്റെ തുടക്കത്തിലുണ്ടായ ഒരു കാര്യം പറഞ്ഞിരിക്കുകയാണ്. സിനിമയിലേക്ക് വരുന്നു എന്ന് പറയുമ്പോൾ കളിയാക്കാൻ ആളുകളുണ്ടായിരുന്നു എന്നും ഒന്നോ രണ്ടോ സിനിമകൾ ചെയ്യും അതിനപ്പുറം ഉണ്ടാകില്ല എന്ന് പറഞ്ഞവരുണ്ട് എന്നും താരം പറയുന്നു. തന്റെ സിനിമ കണ്ട് ഇഷ്ടപ്പെട്ട ചിലർ നാട്ടിൽ ഫ്ലെക്സ് വെച്ചപ്പോൾ മണിക്കൂറുകൾ കൊണ്ട് അത് ബ്ലേഡ് വെച്ച് വലിച്ചു കീറിയതാണ് കണ്ടത് എന്നും താരം പറയുന്നു.

അതിനൊപ്പം താരം ചേർത്ത് പറയുന്നത് ഫ്ലെക്സ് വലിച്ചു കീറുന്നത് പോലെ നമ്മുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയുമൊന്നും ആർക്കും നശിപ്പിക്കാൻ കഴിയില്ല എന്നും അതിന്റെ ആഴം ആർക്കും മനസ്സിലാവില്ല എന്നും ആണ്. സാറ്റർഡേ നൈറ്റ്‌സ്‌ ആണ് താരം അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ. സിനിമയെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നിവിൻ പോളി, സാനിയ ഇയ്യപ്പൻ തുടങ്ങിയവരെല്ലാം സിനിമയിൽ പ്രധാന കഥയോത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Leave a Reply