You are currently viewing കലോത്സവ വേദികളിൽ ഫസ്റ്റ് പ്രൈസ് എപ്പോഴും ഫിക്സ്ഡ് ആണ് ഒരു നിശ്ചിത എമൗണ്ട് കെട്ടിവച്ച് ആദ്യം തന്നെ വിജയികളെ അവർ തീരുമാനിക്കും : ഗ്രേസി ആന്റണി.

കലോത്സവ വേദികളിൽ ഫസ്റ്റ് പ്രൈസ് എപ്പോഴും ഫിക്സ്ഡ് ആണ് ഒരു നിശ്ചിത എമൗണ്ട് കെട്ടിവച്ച് ആദ്യം തന്നെ വിജയികളെ അവർ തീരുമാനിക്കും : ഗ്രേസി ആന്റണി.

കലോത്സവ വേദികളിൽ ഫസ്റ്റ് പ്രൈസ് എപ്പോഴും ഫിക്സ്ഡ് ആണ് : ഗ്രേസി ആന്റണി.

നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഗ്രേസി ആന്റണി. ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് സിനിമ ലോകത്തേക്ക് കടന്നുവന്ന താരം നിലവിൽ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ സാധിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക കയ്യടി നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം അറിയപ്പെട്ട ഒരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ്. താരത്തിന്റെ പല ഡാൻസ് വീഡിയോകളും സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കും. 2016 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.

സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. അതുപോലെ തന്നെ നിലപാടുകളും താരം വ്യക്തമായി ആരെയും പേടിക്കാതെ തുറന്നുപറയുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ഒരു അഭിമുഖവും അതിൽ താരം പറഞ്ഞ കാര്യവുമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുന്നത്. ധന്യ വർമ്മക്ക് നൽകിയ അഭിമുഖത്തിലാണ് താരം അത്ഭുതപ്പെടുത്തുന്ന കാര്യം തുറന്നു പറഞ്ഞത്. താരം പറഞ്ഞ കാര്യങ്ങൾ കേട്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് കേരള ജനത. ഇത്രയും ധൈര്യത്തോടെ തുറന്നു പറഞ്ഞ താരത്തിന്റെ ധീരതയെ എല്ലാവരും പ്രശംസിക്കുകയാണ്.

താൻ ചെറുപ്പം മുതൽ അഭിനയത്തോട് അതിയായ താല്പര്യ പ്രകടിപ്പിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ തന്റെ സ്വപ്ന യാഥാർത്ഥ്യത്തിന് വേണ്ടി ചെറുപ്പത്തിൽ തന്നെ ഒരുപാട് പ്രയത്നങ്ങൾ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ തന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ വേണ്ടി പല മത്സരങ്ങളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഞാനൊരു പ്രൊഫഷണൽ ഡാൻസർ കൂടിയാണ്.

ഇപ്പോൾ പല കലോത്സവങ്ങളിലും നാം കാണുന്ന പരാതികൾ അന്നും എന്റെ കാലത്ത് ഉണ്ടായിരുന്നു. പക്ഷേ ഇന്ന് പല അമ്മമാരും പരാതികളുമായി മുന്നോട്ടു പോകുമ്പോൾ, അപ്പീൽ നൽകുമ്പോൾ സത്യത്തിൽ സഹതാപമാണ് തോന്നുന്നത്. കലോത്സവങ്ങളിലെ ഫസ്റ്റ് പ്രൈസ് ഓൾറെഡി ഫിക്സ് ചെയ്ത സംഭവമാണ്. ഒരു നിശ്ചിത എമൗണ്ട് കെട്ടിവച്ച് ആദ്യം തന്നെ വിജയികളെ അവർ തീരുമാനിക്കും. ബാക്കിയുള്ളവർ അപ്പീലിന് പോകുന്നത് ശരിക്കും സഹതാപം മാത്രമാണ്. ഇന്നത്തെ സ്കൂൾ കലോത്സവങ്ങളിൽ ഇതിപ്പോൾ നിത്യ കാഴ്ചയാണ്. ഇങ്ങനെ ആധികാരികമായി പറയാനുള്ള കാരണം ഞാനിത് അനുഭവിച്ചു വന്നതുകൊണ്ട് തന്നെയാണ് എന്ന് താരം കൂട്ടിച്ചേർത്തു.

Leave a Reply