You are currently viewing സ്റ്റൈലിഷ് ലുക്കിൽ ഗൗരി കിഷൻ…🥰 ഇൻസ്റ്റാഗ്രാമിൽ പുതിയ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ നായിക…

സ്റ്റൈലിഷ് ലുക്കിൽ ഗൗരി കിഷൻ…🥰 ഇൻസ്റ്റാഗ്രാമിൽ പുതിയ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ നായിക…

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ വളരെ കൂടുതൽ ആരാധകരെ നേടിയ യുവ അഭിനേത്രിയാണ് ഗൗരി കിഷൻ. സൗത്ത് ഇന്ത്യ എന്നല്ല ഇന്ത്യയിലൊട്ടാകെ തരംഗം സൃഷ്ടിച്ച 96 എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ തൃഷയുടെ ബാല്യകാലം അവതരിപ്പിച്ചതിലൂടെയാണ് താരം ജന പ്രിയ നടിയായത്.

96 എന്ന ഒരൊറ്റ സിനിമ മതി എക്കാലത്തെയും പ്രേക്ഷകർ താരത്തെ ഓർക്കാൻ. ആ ഒരു വേഷത്തിലൂടെ മാത്രം അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി ആയി താരം മാറി.
താരം പ്ലസ്ടുവിൽ പഠിക്കുന്ന സമയത്താണ് 96 എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണം വരുന്നത്. പിന്നീട് താരത്തിന്റെ കരിയറിൽ തന്നെ മികച്ച മാറ്റങ്ങൾ വന്നു.

ഒരുപാട് മികച്ച അവസരങ്ങൾ താരത്തെ തേടി എത്താൻ കാരണം 96ലെ കഥാപാത്രത്തിന്റെ വിജയം തന്നെയായിരുന്നു. തന്നിലൂടെ കടന്നു പോകുന്ന കഥാപാത്രങ്ങളെല്ലാം അതിന്റെ ഏറ്റവും മൂർധന്യമായ ഭാവത്തോടെ  അവതരിപ്പിച്ചു ഫലിപ്പിക്കാൻ താരത്തിന് ഒരു പ്രത്യേക കഴിവുണ്ട് എന്നതും വിജയത്തിന്റെ കാരണമാണ്.

വിജയ് നായകനായ മാസ്റ്റർ എന്ന സിനിമയിലും ശ്രദ്ധേയ കഥാപാത്രം ചെയ്യാൻ താരത്തിന് സാധിച്ചു. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടാനും ആ വേഷം താരത്തെ സഹായിച്ചിട്ടുണ്ട്.
മലയാള സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ബിബിൻ ജോർജ് നമിത പ്രമോദ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ മാർഗ്ഗംകളി എന്ന സിനിമയിലാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്.

ഏത് വേഷവും താരം നിഷ്പ്രയാസം കൈകാര്യം ചെയ്യും എന്നുള്ളത് കൊണ്ട് തന്നെ ചെയ്ത സിനിമകൾ ഓരോന്നും വിജയമായിരുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം 10 ലക്ഷത്തിനടുത്ത് ആരാധകരുള്ള സെലിബ്രിറ്റികളിൽ ഒരാളാണ് താരം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം വളരെ മികവുറ്റ രീതിയിൽ ഉപയോഗിക്കാൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. 

കിടിലൻ ഫോട്ടോ ഷൂട്ടുകളും  പുതിയ വിശേഷങ്ങളും താരം പ്രേക്ഷകരോട് പതിവായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്നിരിക്കുന്ന ഫോട്ടോഷൂട്ടുകളെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ. സ്റ്റൈലിഷ്  ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. താരത്തിന്റെ  ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.

Gouri
Gouri
Gouri
Gouri
Gouri
Gouri
Gouri
Gouri
Gouri
Gouri

Leave a Reply